സൂറതുല്‍ ഇഖ്ലാസ്

       🌹 *സൂറതുല്‍ ഇഖ്ലാസ്* 🌹

🔹🔹🔹🔹🔹🔹🔹🔹🔹🔹

🌱 » وعن عائشة رضي الله عنها: أنَّ رَسُول الله صلى الله عليه وسلم بعث رجلًا عَلَى سَريَّة فَكَانَ يَقْرَأُ لأَصْحَابِهِ في صَلاَتِهِمْ فَيَخْتِمُ بـ {قُلْ هُوَ اللهُ أَحَدٌ}، فَلَمَّا رَجَعُوا ذَكَرُوا ذلِكَ لرسول الله صلى الله عليه وسلم، فَقَالَ: ((سَلُوهُ لأَيِّ شَيْءٍ يَصْنَعُ ذلِكَ؟)) فَسَألُوهُ فَقَالَ: لأَنَّهَا صِفَةُ الرَّحْمنِ، فَأَنَا أُحِبُّ أَنْ أقْرَأَ بِهَا. فَقَالَ رَسُول الله صلى الله عليه وسلم: ((أخْبِرُوهُ أنَّ اللهَ تَعَالَى يُحِبُّهُ)). مُتَّفَقٌ عَلَيهِ.

🔸🔸🔸🔸🔸🔸🔸🔸🔸🔸

 🌱 ആയിശാ(റ)നിവേദനം: നബി(സ)ഒരാളെ സേനാ നായകനാക്കിനിയോഗിച്ചു. അയാൾ അവരുമായി നമസ്‌കരിക്കുമ്പോഴെല്ലാം ‘ഖുൽഹുവല്ലാഹു’ എന്ന അദ്ധ്യായം എല്ലാ നമസ്‌കാരത്തിലും പാരായണത്തിലുംഉൾപ്പെടു ത്തിയിരുന്നു .തിരിച്ചെത്തിയപ്പോൾ അവരെല്ലാം ഇക്കാര്യം പ്രവാചകന്റെ ശ്രദ്ധയിൽപെടുത്തി. പ്രവാചകൻ പറഞ്ഞു: എന്തിനാണ്  അങ്ങനെ ചെയ്യുന്നത് എന്ന് നിങ്ങൾ അദേഹത്തോട് ചോദിച്ചു നോക്കൂ.അവരദ്ദേഹ ത്തോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: പരമകാരുണ്യകന്റെ വിശേഷണമാണ് ആ അദ്ധ്യായത്തിലുള്ളത്. അതിനാൽ ഞാനത്പാരായണം ചെയ്യാൻ ഇഷ്ടപ്പെടുന്നു. അതറിഞ്ഞ നബി(സ) പറഞ്ഞു: എന്നാൽ അല്ലാഹു അദ്ദേഹത്തെയും ഇഷ്ടപ്പെടുന്നു എന്ന് നിങ്ങളദ്ദേഹത്തെ അറിയിക്കുക. ( മുത്തഫഖുൻ അലൈഹി)
▫▫▫▫▫▫▫▫▫▫

അറിവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍
അള്ളാഹു തൗഫീഖ്  നല്‍കട്ടെ ..
 ധാരാളം സല്‍കര്‍മങ്ങള്‍  ചെയ്യാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ...

ആമീന്‍.

ദുആ വസിയത്തോടെ.......✍