മൂത്താപ്പയുടെ പൊന്നുമോൻ..

👉മൂത്താപ്പയുടെ പൊന്നുമോൻ👈

🔶🔷🔶🔷🔶🔷🔶🔷🔶
وكان (أبو طالب) يخصه بالطعام وكان عيال أبي طالب إذا أكلوا جميعا أو فرادى لم يشبعوا وإذا أكل معهم رسول الله صلى الله عليه وسلم شبعوا. وكان أبو طالب إذا أراد أن يغديهم أو يعشيهم يقول: كما أنتم حتى يحضر ابني. فيأتي رسول اللَّه صلى الله عليه وسلم فيأكل معهم فيفضلون من طعامهم، وإن لم يكن معهم لم يشبعهم، وإن كان لبنا شرب أولهم ثم يتناول العيال القعب فيشربون منه فيروون عن آخرهم من القعب الواحد، وإن كان أحدهم ليشرب قعباً وحده فيقول أبو طالب: إنك لمبارك. وكان الصبيان يصبحون رمصاً شعثاً ويصبح رسول اللَّه صلى الله عليه وسلم دهينا كحيلا.

(سبل الهدى والرشاد في سيرة خير العباد- ج٢ ص- ١٣٥)
🔶🔷🔶🔷🔶🔷🔶🔷🔶🔷🔶

‏വല്ല്യുപ്പയായ അബ്ദുൽ മുത്തലിബിൻറെ വിയോഗ ശേഷം സംരക്ഷണം ഏറ്റെടുത്ത അബൂത്വാലിബ് ഭക്ഷണ സമയത്തും മറ്റും മുത്ത് നബി യെ പ്രത്യേകം പരിഗണിക്കുമായിരുന്നു. അബൂത്വാലിബിന്റെ മക്കൾ കൂട്ടമായോ ഒറ്റക്കോ ഭക്ഷണം കഴിക്കുമ്പോൾ അവർക്ക് വയറു നിറയില്ലായിരുന്നു. അതേസമയം അവരുടെ കൂടെ തിരുനബി ഭക്ഷണം കഴിക്കാനിരുന്നാൽ എത്ര കുറഞ്ഞ ഭക്ഷണം കൊണ്ടും അവർക്കു വയറ് നിറയുമായിരുന്നു. (തിരു നബി കൂടെയുണ്ടാകുമ്പോൾ അവരുടെ ഭക്ഷണത്തിന് പ്രത്യേകം ബറകത്ത് നൽകപ്പെടുമായിരുന്നു)
‏പ്രഭാതത്തിലും പ്രദോഷത്തിലും ഭക്ഷണമൊരുക്കി  അബൂ ത്വാലിബ് തന്റെ മക്കളോട് പറയും : "ക്ഷമിക്കൂ എന്റെ പൊന്നുമോൻ വരട്ടെ"
‏അങ്ങനെ നബി തങ്ങൾ വന്ന് അവരോടൊപ്പം ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണം എല്ലാവരും കഴിച്ചതിനുശേഷം വീണ്ടും ശേഷിക്കും തിരുനബി കൂടെ കഴിക്കാൻ എത്തിയില്ലെങ്കിൽ എത്രയധികം ഭക്ഷണം ഉണ്ടായാലും അവർക്ക് വിശപ്പ് മാറുകയില്ലായിരുന്നു.
‏പാലാണെങ്കിൽ തിരുനബി ആദ്യം കുടിക്കും പിന്നീട് അതേ പാത്രത്തിൽ നിന്ന് തന്നെ അവരെല്ലാവരും കുടിച്ചാലും പാത്രത്തിൽ പാല് ബാക്കിയുണ്ടാകും. യഥാർത്ഥത്തിൽ ഓരോരുത്തർക്ക് കുടിക്കാൻ തന്നെ ഓരോ പാത്രം പാൽ തന്നെ വേണമായിരുന്നു ഇതൊക്കെ കാണുമ്പോൾ അബൂത്വാലിബ് പറയും : പൊന്നുമോൻ ഏറെ ബറകത്ത് ഉള്ള ആളാണ്. എല്ലാ കുട്ടികളും രാവിലെ കണ്ണിൽ പീള നിറഞ്ഞ്, മുടി ജടക്കുത്തി എഴുന്നേറ്റു വരുമ്പോൾ തിരുനബിതലയിൽ എണ്ണ തേക്കപ്പെട്ടും കണ്ണിൽ സുറുമ വരയ്ക്കപ്പെട്ടും ആണ് എഴുന്നേറ്റു വന്നിരുന്നത്. ഉറക്കച്ചടപ്പോ ക്ഷീണമോ ആ മുഖത്ത് കാണപ്പെടാറില്ല