അല്ലാഹുവിന്റെ കാരുണ്യം....



അല്ലാഹുവിന്റെ കാരുണ്യം


🌱 » وعن عمر بن الخطاب رضي الله عنه قَالَ: قدِم رَسُول الله صلى الله عليه وسلم بسَبْيٍ، فَإِذَا امْرَأةٌ مِنَ السَّبْيِ تَسْعَى، إِذْ وَجَدَتْ صَبيًا في السَّبْيِ أخَذَتْهُ فَألْزَقَتهُ بِبَطْنِهَا فَأَرضَعَتْهُ، فَقَالَ رَسُول الله صلى الله عليه وسلم: ((أتَرَوْنَ هذِهِ المَرْأةَ طَارِحَةً وَلَدَها في النَّارِ؟)) قُلْنَا: لا، وَاللهِ. فَقَالَ: ((للهُ أرْحَمُ بِعِبَادِهِ مِنْ هذِهِ بِوَلَدِهَا)). مُتَّفَقٌ عَلَي.



🌱  ഉമർ ഖത്വാബ്(റ) നിവേദനം: ഒരിക്കൽ പ്രവാചകന്റെ മുമ്പിൽ കുറെ യുദ്ധത്തടവുകാരെ ഹാജരാക്കപ്പെട്ടു. അവരിൽ ഒരു സ്ത്രീ ഓടിനടക്കുന്നതായും പിന്നീട് അവരുടെ കുഞ്ഞിനെ കണ്ടെത്തിയപ്പോള്‍ വാരിയെടുക്കു കയും മാറോടണക്കുകയും ചെയ്യുന്നതായി കണ്ടു അപ്പോൾ നബി(സ)ചോദിച്ചു: ഈ സ്ത്രീ അവളുടെ കുഞ്ഞിനെ തീയിലേക്ക് എറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? ഞങ്ങൾ പറഞ്ഞു: ഇല്ല അല്ലാഹു തന്നെ സത്യം. അ പ്പോൾ അവിടുന്ന് പറഞ്ഞു: എന്നാൽ ഈ സ്ത്രീക്ക് തന്റെ കുഞ്ഞിനോടുളളതിനേക്കാൾ അല്ലാഹു തന്റെ ദാസൻമാരോട് കാരുണ്യമുളളവനാണ്. (മുതഫഖുൻ അലൈഹി)

▫▫▫▫▫▫▫▫▫▫

അറിവ് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍
അള്ളാഹു തൗഫീഖ്  നല്‍കട്ടെ ..
 ധാരാളം സല്‍കര്‍മങ്ങള്‍  ചെയ്യാനും നാഥന്‍ തൗഫീഖ് നല്‍കട്ടെ...

ആമീന്‍.

ദുആ വസിയത്തോടെ.......✍