മുത്തിന്റെ മൊഞ്ച് Part(4)
*മുത്തിന്റെ മൊഞ്ച്(4)*
പ്രിയപ്പെട്ട മുഹിബ്ബീങ്ങളെ....
*നമുക്ക് മുത്ത് നബിയെ ﷺ ഒന്ന് കാണേണ്ടയോ?*
*ഹദീസുകളിൽ നിന്ന്*
*മുത്ത് നബി ﷺയുടെ നിറം*
നിറം നന്നാവൽ ആരും ഇഷ്‌ടപ്പെടുന്ന ഒന്നാണ് ആകർഷണീയമായ നിറം ആരെയും ആകർശിക്കപ്പെടും അമ്പിയാക്കന്മാരെല്ലാം സൗന്ദര്യമുള്ളവരായിരുന്നു അവരിൽ ഏറ്റവും സൗന്ദര്യം ഹബീബായ റസൂലുല്ലാഹി ﷺ ക്കായിരുന്നു ഒരു നബിയുടെ സൗന്ദര്യവും നബിﷺ യെ കവച്ചുവെക്കില്ലെന്ന യാഥാർത്ഥ്യം നാം ശരിക്കും ഉൾക്കൊള്ളണം അതുകൊണ്ടുതന്നെ അവിടുത്തെ നിറം അത്യാകർഷണീയമായിരുന്നുവെന്നാണ് സ്വഹാബിമാർ ലോകത്തെ പഠിപ്പിച്ചത് തിരുനബിﷺ യുടെ നിറം ഏതാണെന്ന് അറിഞ്ഞിരിക്കലും അതു മക്കളെ പഠിപ്പിക്കലും നിർബന്ധമാണ്
ഇമാം ശാമി (റ) എഴുതുന്നു: അലി (റ) പറഞ്ഞു: നബിﷺ ചുവപ്പു കലർന്ന വെളുപ്പ് നിറമായിരുന്നു (സുബുൽ: 2/17)
നബി ﷺ യുടെ വർണത്തെപ്പറ്റി ധാരാളം ഹദീസുകൾ ഉണ്ട് ചിലതിൽ വർണത്തെ സംബന്ധിച്ച് അൽപം വ്യത്യാസമുണ്ടെങ്കിലും പത്തു വർഷത്തോളം നബി ﷺക്ക് ഖിദ്‌മത്തെടുത്ത സ്വഹാബിവര്യനായ അനസ് തങ്ങൾ പറഞ്ഞത് ചുവപ്പ് കലർന്ന വെളുപ്പ് നിറമാണെന്നാണ്
ഇമാം ഇബ്നു ഹജർ ഹൈതമിയോര് എഴുതുന്നു: വെളുപ്പു കലർന്ന ചുവപ്പ് നിറം ആക്ഷേപാർഹമാണ് ചുവപ്പു കലർന്ന വെളുപ്പു നിറമാണ് നിറങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് നബിﷺ യുടെ നിറം അതായിരുന്നു (തുഹ്ഫ: 7/189)
നബിﷺ യുടെ നിറം ഏതാണെന്ന് കുട്ടികൾക്ക് പഠിപ്പിച്ച് കൊടുക്കൽ നിർബന്ധമായ അറിവുകളിൽ പെട്ടതാണെന്ന് ഇമാം ഇബ്നു ഹജർ ഹൈതമിയോര് തന്റെ തുഹ്ഫയിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഇമാം നവവി തങ്ങൾ രേഖപ്പെടുത്തുന്നു; അബൂതുഫൈൽ തങ്ങൾ പറഞ്ഞു: നബി ﷺതിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം (ശർഹു മുസ്ലിം: 15/94)
ഇമാം അഹ്മദുബ്നു ഹമ്പൽ തങ്ങൾ രേഖപ്പെടുത്തുന്നു: അലി തങ്ങൾ പറഞ്ഞു: നബി ﷺ വെളുത്ത ആളായിരുന്നു! വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്‌നദ് അഹ്മദ്: 1/116)
ഹാഫിള് ദഹബി രേഖപ്പെടുത്തുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ് തങ്ങൾ പറഞ്ഞു: നബിﷺക്ക് വെളുത്ത നിറമായിരുന്നു എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു (സിയറു അഅ്ലാമിന്നുബലാഅ്: 1/463)
അലിയ്യുൽ മുത്തഖി രേഖപ്പെടുത്തുന്നു ഉമർ തങ്ങൾ പറഞ്ഞു: നബി ﷺ യുടെ നിറം വെളുപ്പു കലർന്ന ചുവപ്പായിരുന്നു (കൻസുൽ ഉമ്മാൽ, ഹദീസ് നമ്പർ: 18571)
പ്രമുഖന്മാരായ സ്വഹാബികൾ നബി ﷺയുടെ നിറത്തെ സംബന്ധിച്ചു പറഞ്ഞതു നാം കണ്ടു ഇതിലും മനോഹരമായി അവിടുത്തെ നിറത്തെ സംബന്ധിച്ച് ഹദീസ് സീറ: ഗ്രന്ഥങ്ങളിൽ കാണാം മാത്രമല്ല, 'അശ്ശമാഇൽ' എന്ന വിജ്ഞാനത്തിൽ ഈ വിഷയവുമായി ബന്ധപ്പെട്ട ധാരാളം ഹദീസുകൾ കാണാം.
(തുടരും....)
Post a Comment