Part-5

 

*❣️🐥നാഥന്റെﷻ ഇണക്കുരുവികൾ🐥❣️*


*✍🏻 رافي..*


                 *Part-5*


*«»«»«»«»«»∞∞∞«»«»«»«»«»*


...... ഉമ്മാ....എപ്പഴാ അവരൊക്കെ ഇങ് എത്താ...

ഹനു....നാജിയാന്റിം മക്കളുമല്ലാത്തവരൊക്കെ ഇന്ന് വൈകുന്നേരത്തിന് ഉള്ളിലെത്തും....


.... നാജിയാന്റീം അഹ്‌മദ്ക്കയും മക്കളും നാളെയാ വരൂ....അവര് ഇന്ന് നാട്ടിലെത്തും...എന്നിട്ട് നേരെ അവരെ വീട്ടിലോട്ടാണ് പോകുന്നത്.... ആഷിഖ്ന് ഒരേ നിർബന്ധം... ഇനി കുറച്ചു കാലത്തേക്ക് നാട്ടിൽ തന്നെ നിക്കണമെന്ന്... അവന്റെ ഉപ്പ അഹ്മദിന് നാട്ടിലും ബിസിനസ് ഉള്ളതാ... അത് മറ്റൊരാളെ ഏല്പിച്ചിട്ടായിരുന്നു വിദേശത്ത് നിന്നിരുന്നത്.. ആഷിഖിന്റെ നിർബന്ധപ്രകാരം ഖത്തറിലുള്ള ബിസിനസ് ഒരാളെ ഏൽപ്പിച്ചിട്ടാണ് പോരുന്നത്..ഇനി കുറച്ചു കാലം നാട്ടിലെ ബിസിനസും കാര്യങ്ങളുമായി മുന്നോട്ട് പോകാമെന്നു തീരുമാനിച്ചു...മക്കളൊക്കെ വലുതായില്ലേ... അവര് പറയുന്നതും കേൾക്കാതിരിക്കാൻ പറ്റില്ല.... ആഷിഖിനും നാട്ടിൽ ഒരു ജോലി സെറ്റാക്കി....അപ്പൊ ഇനി കുറച്ചു കാലം നാട്ടിൽ തന്നെ... അത്കൊണ്ട് ആദ്യം വീട്ടിൽ പോയിട്ട് നാളെ ഇങ്ങോട്ട് വരാമെന്നാണ് പറഞ്ഞത്....


.......****

....ഹനയും ഉമ്മയും വലിയ തിരക്കിലാണ്.... ഒരുപാട് വിഭവങ്ങളൊരുക്കണം... വീട് മുഴുവൻ വൃത്തിയാക്കിയിടണം....അങ്ങനെ ഒരുപാട് പണികൾ...

തിരക്കുപിടിച്ച പണിയിലാണെങ്കിലും സ്വലാത്ത് ചൊല്ലാൻ അവള് മറക്കുന്നില്ല.... ഒരുദിവസത്തിൽ കുറഞ്ഞത് ആയിരം സ്വലാത്തെങ്കിലും ചൊല്ലണമെന്നുള്ളത് അവളുടെയൊരു നിർബന്ധം ആണ്....... വലിയ സന്തോഷത്തിലാ.... എല്ലാവരും വരികയല്ലേ.... പിന്നെ കല്യാണ തിരക്കും കാര്യങ്ങളുമൊക്കെ തുടങ്ങുവല്ലേ.... അവരൊക്കെ വന്നിട്ട് വേണം എല്ലാം ഒന്ന് സെറ്റാക്കാൻ... ഡ്രെസ്സെടുക്കാനുണ്ട്.....

മൈലാഞ്ചി തിരക്കും... അങ്ങനെ ഒരുപാട് ഒരുക്കങ്ങളുണ്ട്....ഷംനിത്തയും.. ഷഹനിത്തയും.. നിയയും.. ആമിനിത്തയും.. മിഷാനിത്തയും..ആന്റിമാരും മാമിമാരുമൊക്കെ ആയെങ്കിലെ എല്ലാത്തിനും ഒരു ഉഷാർ കിട്ടൂ... എല്ലാവർക്കും കല്യാണത്തിനു ഒരുപോലെയുള്ള പർദ്ദ ആകാം എന്നാണ് മിനിഞ്ഞാന്ന് ഷഹനിത്ത വിളിച്ചപ്പോ പറഞ്ഞത്.... ചെറിയതായിട്ടുള്ള കുട്ടികൾ ആരും ഇല്ലല്ലോ.... ഒക്കെ പർദ്ദ ധരിക്കാൻ ആയവരല്ലേ... അതോണ്ട് പർദ്ദ തന്നെയാ രസം എന്നത് മാമിമാരും പറയുന്നുണ്ട്..... പിന്നെ ഉമ്മാന്റെ വീട്ട്കാര്... അവരെന്തായാലും കല്യാണത്തിന്റെ രണ്ടൂസം മുന്നേ വരികയുള്ളു .... അവരൊന്നും പർദ്ദ ഇടുന്നതിനോട് യോജിക്കില്ല.... ഹാ... അവര് അവർക്ക് ഇഷ്ടമുള്ള പോലെ നടക്കട്ടെ.... എന്തായാലും എല്ലാരും ഇങ് എത്തട്ടെ.. ന്നട്ട് തീരുമാനിക്കാം എല്ലാം....


......

***

........എല്ലാവരും എത്തി ഹാളിൽ തന്നെ ഇരിക്കുവാണ്... യാത്ര ക്ഷീണം ഉണ്ടെങ്കിലും അവരാരും ക്ഷീണം മാറ്റാനൊന്നും തീരുമാനിച്ചില്ല... ഒരുപാട് വിശേഷങ്ങൾ പറയാനുള്ളതല്ലേ... എല്ലാരും അവിടെത്തന്നെ ഇരിന്നു...


..... അള്ളാഹ്.... ഹനൂ...കഴിഞ്ഞ വർഷം കണ്ട ആളേ അല്ല ഇപ്പൊ.... ന്നാ വീഡിയോ കാൾ ചെയ്യുമ്പോഴും ഇയ്യ് ഇത്ര മാറീന്ന് മനസ്സിലായിട്ടില്ലയ്നി.... വല്യ കുട്ടിയായി.... സാലിഹ മാമി ആണത്.... അതിനിടക്ക് സഫീദമാമിന്റെ കളിയാക്കിയുള്ള കമന്റ്... ന്നാ മജീദ്ക്കാനോട് ഹനക്ക് ഒരു പുയ്യാപ്ലനേം നോക്കാൻ പറഞ്ഞ മതിയായിരുന്നു.... രണ്ട് കല്യാണം ഒരുമിച്ചു ആകാലോ.... അത് കേട്ട് എല്ലാവരും ഒന്ന് ചിരിച്ചു.....


....ഹാളിൽ എല്ലാവരും ഉണ്ട്... അളിയമ്മാരും നിയാസും.. മൻസൂറും.. ശാനും ഷഹീനും അങ്ങനെ എല്ലാവരുമിരുന്നിട്ട് വർത്താനത്തിലാണ്... അവരുടെയൊക്കെ ഇടയിൽ ആയത് കൊണ്ട് ഹന വല്ലാതെ തലപൊക്കിയതും സംസാരിച്ചതൊന്നുമില്ല.... ഷഹനക്ക് മനസ്സിലായി...ആണുങ്ങളുടെ മുന്നിൽ ഹനക്ക് സംസാരിക്കാൻ മടിയാണെന്ന്... സുമിയുടെ പിറകിലേക്ക് മാറി നിന്ന ഹനൂന്റെ കയ്യും വലിച് ഷഹന മുകളിലേക്ക് പോന്നു.... ഷഹനിത്തയുമായി നല്ല കമ്പനിയാണ്... അത്പോലെ നാജിയാന്റിയുടെ മോള് ആമിനിത്തയുമായി.. അവളും നല്ല കൂട്ടാ..... ഹനയെ താഴെ കണ്ടപ്പോ തന്നെ മൻസൂറും നിയാസുമൊക്കെ ഒന്ന് നോക്കിയതാ... തലയും താഴ്ത്തിയുള്ള നിൽപ് ആയോണ്ട് മുഖം ശെരിക്ക് കാണാനൊന്നും അവർക്ക് പറ്റീല.... അവരെ ആരേം അവളൊന്ന് നോക്കിയതുമില്ല....


*


.......താഴെ ഹാളിൽ നാല് പാടും സോഫയാ... അതീന്നു എണീക്കാതെ മജീദ്ക്കയും പെങ്ങമ്മാരും അളിയമ്മാരും അനിയമ്മാരുമൊക്കെ തീരാത്ത വാർത്തമാനത്തിൽ തന്നെ.... നാജിയാന്റിയും മക്കളും എത്തീട്ട് നേരം കുറേയായി... ആമിന അവരുടെയൊക്കെ കൂടെ മുകളിലുണ്ട്..... മുകളിൽ അവരുടെ കൂട്ടം കൂടിയിരുന്നുള്ള സംസാരവും കളിയാക്കലും തമാശകളും ഒക്കെ ആയി എല്ലാരും വലിയ സന്തോഷത്തിലാണ്.... എല്ലാം കൂടി ഹനയുടെ റൂമിലാണ് ഇരിക്കുന്നത്.... മജീദ്ക്കാന്റെ വീട്ടിലെ വല്യ റൂമും അത് തന്നെയാണ്... വലിയൊരു കട്ടില ഒരു സൈഡിൽ ഉണ്ട്... ബുക്ക്‌ വെക്കാൻ മാത്രമായി ഒരു ഷെൽഫ്... പിന്നെ വലിയൊരു ഷെൽഫ് വേറേം... ഒരു സൈഡിൽ വലിയൊരു ബാത്റൂം.... പുറത്തേക്കൊരു ബൽക്കണിയും....ഹനയോട് വിശേഷം ചോദിക്കുന്നേം പറയുന്നേം തിരക്കിലാണ് .....

എല്ലാവർക്കും മുന്നിൽ അവള് തന്നെയാണ് താരം...

.......മക്കളെല്ലാവരും കൂടി പുറത്താണ്... എല്ലാവരും കളിയിൽ.... ചെറിയ മക്കൾ ആരും ഇല്ലല്ലോ.. ഒക്കെ വലിയവരല്ലേ... അതോണ്ട് തന്നെ ഷട്ടിൽ ആണ് കളിക്കുന്നത്... ആണുങ്ങൾ ഒരു ടീമും പെണ്ണുങ്ങൾ ഒരു ടീമും....ഹന അടുക്കളയിൽ ആണ്... അവര് ഒരുപാട് വിളിച്ചതാ അവളെ... കളിക്കാൻ പോയിട്ട് അവരുടെ ഇടയിലേക്കൊന്ന് ഇറങ്ങിചെല്ലാൻ പോലും അവള് കൂട്ടാക്കിയില്ല...

...

...നമ്മൾ മാത്രം ആണേൽ വരാന്ന് അവള് പറഞ്ഞതാ.. ഇത് ഇക്കാക്കമാരൊക്കെയില്ലേ.. അവൾക്ക് മടിയാണ്ന്ന് ഷഹന പറഞ്ഞു....

ലജ്ജയില്ലാത്ത പെണ്ണിന് ഇസ്‌ലാമിൽ സ്ഥാനമില്ലെന്ന് ഹനക്ക് അറിയുന്നതാണ്... പെണ്ണെന്ന് പറഞ്ഞാൽ ലജ്ജ എന്നതിനുള്ള സൂചകം കൂടിയാണ്.... അത്കൊണ്ട് തന്നെ പരിധിയിൽ കൂടുതൽ ലജ്ജ അവൾക്കുണ്ട്.....

.... മഹ്രിബിന്റെ ഇരുൾ മൂടിയപ്പോഴാ എല്ലാം ഒന്ന് അകത്ത് കയറിയത്... ഹാളിൽ ടാബിളിൽ അതാ വലിയ രണ്ട് കേക്കുകൾ.... എന്ന ഇനി അത് കഴിച്ചിട്ട് ആവാം നിസ്കാരം... ഇത് എപ്പോ കൊണ്ടുവന്നു നിയയുടെ ചോദ്യം... അത് ഹനു ഉണ്ടാക്കിയതാ... അവൾക്കിത്ര നേരം അതല്ലായിരുന്നോ പണി... മജീദ്ക്കയാണത്... ഹനയുടെ കാര്യങ്ങളൊക്കെ എടുത്ത് പറയുന്നത് ആ ഉപ്പാക്ക് നല്ല സന്തോഷമുള്ള കാര്യമാണ്.....

... എന്നിട്ട് ഹന എവിടെ...?? ബാങ്ക് കൊടുത്തില്ലേ... അവള് നിസ്കരിക്കാൻ പോയിക്കാണും....

...... ഷഹീനും ശാനും ആഷിക്കും മജീദ്ക്കേം അങ്ങനെ അവരൊരു വണ്ടിക്ക് ആളുകൾ പള്ളിയിലേക്ക് പോയി....

... മഹ്രിബ് നിസ്കാരം കഴിഞ്ഞിട്ടും ഹന മുസല്ലയിൽ നിന്ന് എണീക്കുന്നില്ല.... അവരൊക്കെയും നിസ്കാരം കഴിഞ്ഞു ബാൽക്കണിയിൽ അവളേം കാത്ത് ഇരിപ്പാണ്...

...

....ഈ ഹനന്റെ നിസ്കാരം ഇപ്പഴും കഴിഞ്ഞില്ലേ.... ആ.. ന്റെ നിസ്കാരം ഒക്കെ കഴിഞ്ഞു... നമ്മക്ക് ഇഷാ കൂടി നിസ്കരിച്ചിട്ട് വർത്താനത്തിന് ഇരിക്കാം.... എന്തായാലും നേരെത്തെ ഉറങ്ങുന്ന പരിപാടി ഒന്നും ഉണ്ടാവൂല്ലല്ലോ... ഷഹനിത്താ.... ഇഷാ കഴിഞ്ഞാൽ പിന്നെ അതികം വൈകിക്കാതെ കിടക്കണം.. അതാ നല്ലത്... എന്നാലും നമ്മൾക്ക് കുറച്ചുനേരമൊക്കെ വർത്താനം പറഞ്ഞിരിക്കാ... നിങ്ങളെ ഇത്പോലെ എന്നെങ്കിലും കിട്ടുന്നതല്ലേ.. 

പിന്നെ... ഇഷാ മഹ്രിബിന് ഇടയിൽ വളരെ കുറച്ചു സമയം അല്ലെ ഒള്ളു... ആ സമയത്തിനെ നമ്മൾ ഓതാനും ചൊല്ലാനുമൊക്കെ അല്ലാതെ വേറെ ഒന്നിനും ഉപയോഗിക്കരുത്.. അപ്പൊ നമുക്ക് ഇഷ നിസ്കാരം കഴിഞ്ഞിട്ടാക്കാം വർത്താനമൊക്കെ....ഹനയുടെ തീരുമാനം കേട്ടപ്പോ അവരൊക്കെ അത് ശെരിയാന്ന് വെച്ച്.... ഓതാൻ ഇച്ചിരി മടിതോന്നിയ കാരണം അവരൊക്കെ ഷെൽഫിൽ നിന്നും ഓരോ ബുക്ക് എടുത്ത് മറിച്ചു നോക്കിയിരുന്നു..

....

.......

......എല്ലാവർക്കുമുള്ള ഭക്ഷണം ഹാളിലെ ആ വലിയ ടാബിളിൽ നിരന്നു.... എല്ലാവരും ഒരുമിച്ചാണിരിക്കുന്നത്.... ഹന അടുക്കളയിൽ ഇരിക്കുന്നത് കൊണ്ട് സുമിയും ഷഹനയും ഷംനയുമൊക്കെ ചോറും വിളമ്പി അടുക്കളയിൽ വന്നിരുന്നു..... ഹന ഒഴിഞ്ഞുമാറി നിക്കുന്നത് കൊണ്ട് തന്നെ.. ആണുങ്ങൾക്കാർക്കും അവളെ കാണാൻ ഒക്കുന്നില്ല.... എന്നാലോ... മറഞ്ഞു നടക്കുന്നത് കൊണ്ട് തന്നെ അവരൊക്കെയും അവളെ ശെരിക്കൊന്ന് കാണാനുള്ള തിടുക്കത്തിലുമാണ്....


ഹനയും ടീമും അവളുടെ റൂമിൽ തന്നെയാണ് കിടക്കുന്നെ. കട്ടിലിൽ എല്ലാർക്കും സ്ഥലം തികയൂല.. അത്കൊണ്ട് കിടത്തം നിലത്ത് ബ്ലാങ്കറ്റ് വിരിച്ചിട്ടാക്കി........ ഹനാ... നീ ഉറങ്ങുമ്പോഴും ഇങ്ങനെ തന്നെയാണോ.... ഈ ഫുള്ള് കയ്യുള്ള ചുരിദാറും തട്ടമൊക്കെ ഇട്ടിട്ട് തന്നെയാണോ നിന്റെ ഉറക്ക്....

കിടക്കാൻ നേരം വല്ല പാന്റോ ടി ഷർട്ടോ... നൈസ് നൈറ്റിയോ ഇട്ട് കിടക്കുന്ന ഷംനക്കും നിയക്കുമൊക്കെ ഇത് കണ്ടപ്പോ അതിശയം തോന്നി .... ഇങ്ങനെയൊക്കെ ഇട്ടാൽ എങ്ങനെ ഉറങ്ങാൻ കയ്യോ ....??

ഹന ഒന്ന് ചിരിച്ചു...... ഈ തട്ടം തലയിൽ നിന്ന് പോയാൽ പോലും എനിക്ക് ഉറങ്ങാൻ ഒരു സുഖം കിട്ടൂല... അതേയ് നമ്മൾ സ്വലാത്ത് ചൊല്ലി അങ്ങനെ ഉറങ്ങായിരിക്കില്ലേ .... സ്വലാത്ത് ചൊല്ലുന്ന സമയത്ത് നമ്മളെ മലക്കുകൾ നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്നുണ്ട്..... അവരൊക്കെ നമ്മളെ നോക്കുമ്പോ തട്ടവും നല്ല മറയുള്ള ഡ്രെസ്സും ഇല്ലെങ്കിൽ എന്തോ ഒരു മടിയാണ്.... അള്ളാഹ്... ഹനയുടെ ഈ മറുപടി കേട്ടപ്പോ നിലത്തിട്ടിരുന്ന തട്ടം വലിച്ചെടുത്ത് ഷഹന തലയലിട്ടു.....


*


....... എടാ മജിയെ..... അന്റെ അറിവിൽ എവിടെങ്കിലും ഞമ്മളെ ആഷിക്ക് പറ്റുന്ന കുട്ടികൾ ഉണ്ടെങ്കിൽ ഒന്ന് പറയണം... എത്ര കാലം ആയി അവനോട് പറയുന്നു... വയസ്സ് ഇരുപത്തേഴ് ആയില്ലേ. .. ഓനും ഷഹീനും മാസങ്ങളുടെ വ്യത്യാസമുള്ളു... കൂടെയുള്ളവരുടെയൊക്കെ കല്യാണം കഴിഞ്ഞു തുടങ്ങി .... അവിടെ വെച്ച് തന്നെ എത്ര ആലോചന അവന്ക്ക് വന്നതാ .... നല്ല നല്ല കുടുംബത്തിൽ നിന്നും... വലിയ ബിസിനസ് കാരുടെ മക്കളിൽ നിന്നുമൊക്കെ. ... അവനെ കണ്ടാൽ ഒരുവിധം ആളുകൾക്കൊക്കെ പെട്ടെന്ന് പറ്റോല്ലോ.... ഇപ്പൊ പോരുന്നതിനു ഒരാഴ്ച മുന്നേ നല്ലൊരാലോചന വന്നതാ... കാലങ്ങളായി ഖത്തറിൽ ബിസിനസുമായി കുടുംബത്തോടൊപ്പം അവിടെ ഉള്ളവരാ.... പഠിച്ചു അവിടെത്തന്നെ നല്ല ജോലുയും ഉള്ള കുട്ടി.. ഫോട്ടോയിൽ കാണാൻ നല്ല ഭംഗിയുണ്ട്..... എന്നിട്ടും ഒന്ന് പോയി കാണാൻ പോലും അവൻ കൂട്ടാക്കിയില്ല... അങ്ങനെ എത്ര ആലോചനകൾ.

....ഏതെങ്കിലും ഒരെണ്ണം ഒന്ന് പോയി കണ്ടെങ്കിൽ അല്ലെ.... ഇക്ക കൊറേ പറഞ്ഞു നോക്കി... ഓന്റെ ഭാവം കണ്ട് ദേഷ്യംപിടിച്ച ഇക്ക ഓനോട്‌ അതിനെ കുറിച് പറയുന്നത് തന്നെ നിറുത്തി.... എന്ത് പറഞ്ഞാലും അവൻക്ക് അതൊരു തമാശയാണ്.... ഇങ്ങള് ബേജാറാവണ്ട. .. ഇന്ക് സമയം ആയിട്ടില്ല.... ആവുമ്പോ ഞാൻ പറയണ്ട്ന്നും ആരേം തിരഞ്ഞു വെക്കൊന്നും വേണ്ടാന്നും ആണ് ഓന്റെ വർത്താനം .... എന്തായാലും നാട്ടി വന്നു രണ്ടോ മുന്നോ മാസത്തിനുള്ളിൽ കല്യാണം ഉണ്ടാക്കാന്ന് ഓന് സമ്മതിച്ചിട്ടുണ്ട്.... ഇനീപ്പോ നല്ലൊരു കുട്ടീനെ കിട്ടണം ... .. നാജിയ പറഞ്ഞു നിറുത്തി. .... അവര് വല്ലാത്ത സങ്കടത്തിലാ. ... കൊറേ ആയി ആഷികിന്റെ കല്യാണമൊന്ന് നടത്താൻ ആഗ്രഹിക്കുന്നു.....

......


....... നാജിയാ... ന്റെ അറിവിൽ ആഷിക്ക് പറ്റുന്ന രണ്ട് മൂന്ന് കുട്ടികളൊക്കെയുണ്ട്..... ആദ്യം നീ പോയി ആഷീനെ ഒന്ന് വിളിക്ക്... അവന്റെ ഇഷ്ടം എങ്ങനെ എന്ന് അറിഞ്ഞാൽ അല്ലെ അതിനനുസരിച്ചു നമുക്ക് അന്വേഷിക്കാൻ പറ്റൂ....


..... എല്ലാവരും ഉണ്ട്. ഹാളിൽ തന്നെയാണ്..... എല്ലാവരുടേയും ചോദ്യം ഓരോന്ന് ഓരോന്നായി വരാൻ തുടങ്ങി.... ആശീ... ന്താ അന്റെ ഉദ്ദേശം.... അനക്ക് കല്യാണം കഴിക്കണ്ടേ....?? അല്ല ഇനിപ്പോ നീ ആരേലും കണ്ട് വെച്ചിട്ടുണ്ടോ?? എന്തൊക്കെ നിന്റെ ഡിമാൻഡ്....??? അങ്ങനെ തലങ്ങും വിലങ്ങും ചോദ്യം.... ആഷി ഒന്ന് ചിരിച്ചു.....ഇങ്ങളെ ചോദ്യം ഒക്കെ ഒന്ന് കയ്യട്ടെ... ന്നട്ട് ഞാൻ പറയാ....

.... എല്ലാവരും മിണ്ടാതെ നിന്നതും ആഷി പറയാൻ തുടങ്ങി..... വർഷങ്ങളായി ഒരു കുട്ടീനെ മനസ്സിലിട്ട് നടക്കുന്ന ആളാണ് ഞാന്.... ഇതുവരെ ഞാനത് ആരോടും പറഞ്ഞിട്ടില്ല.... എന്തിന് ആ കുട്ടിക്ക് പോലും അറിയില്ല.... എന്തായാലും ഇനിയും പറയാതിരിക്കാൻ പറ്റൂലല്ലോ....

.... ആശീ.. നീ പെട്ടെന്നൊന്ന് പറയുന്നുണ്ടോ.... ആരാണെന്ന്...???


.... പറയാം...

..

...ഹന.....അവളെയാണ്....

...

മജിയാപ്പാ.... നിങ്ങടെ ഹനയെ എനിക്ക് തന്നാ കൊള്ളാമായിരുന്നു....


..... ആകെ നിശബ്ദത.... പെട്ടെന്ന് കേട്ടപ്പോ എല്ലാവരും ഒന്ന് ഷോക്കായി.....അവന് ഒരു കൂസലുമില്ലാതെ എണീറ്റ് പോയി....


*


  .......ആഷിക് അഹ്മദ്... മജീദ്ക്കയുടെ വലിയ പെങ്ങൾ നാജിയയുടെയും അഹ്‌മദിന്റെയും മൂത്ത മകൻ.... ജനിച്ചത് നാട്ടിൽ ആണെങ്കിലും പഠിച്ചതും വളർന്നതുമൊക്കെ ഖത്തറിൽ.... അഹ്മദ്ക്കാന്റെ കൂടുംബം അത്യാവശ്യം ദീനീ ബോധം ഉള്ളവരായത്കൊണ്ട് ഏറെ കുറേ ആ ചിട്ടയിൽ തന്നെയാണവൻ വളർന്നത്.. ... പിന്നെ അവന്റെ കൂട്ടുകെട്ട് ഒക്കെ അവനെ നല്ലനിലയിൽ വളരാനും ചിന്തിക്കാനും അവസരമൊരുക്കി....അവന്റേതായ താല്പര്യം കൊണ്ട് വളരെ സൂക്ഷ്മമായ ചിട്ടയിലുള്ള ജീവിത ശൈലി.... ഡോക്ടർ ആക്കണം എന്നായിരുന്നു അഹ്മദ്ക്കാന്റെ ആഗ്രഹം....കൃത്യസമയത്ത് നിസ്കരിക്കാനും മഹ്രിബിന് മുന്നേ തിരിച്ചു വീട്ടിൽ എത്താനും പറ്റുന്ന അത്യാവശ്യം നല്ല ജോലി വേണം എന്നായിരുന്നു അവന്റെ ആഗ്രഹം.. അങ്ങനെയാണ് അക്കൗണ്ടിങ് എടുക്കുന്നത്.. തരക്കേടില്ലാത്ത ജോലി അവിടെതന്നെ കിട്ടിയതാ.... നാട്ടിൽ ജോലിചെയ്ത് ജീവിക്കണം എന്ന് അവന്റ ആഗ്രഹം... അങ്ങനെ നാട്ടിലും നല്ലൊരു പോസ്റ്റ് കിട്ടി..... പിന്നിൽ ഒരുപാട് പണശക്തി അവനുണ്ട്..എന്നാൽ അതിന്റെ ഒരു അഹങ്കാരമോ ദൂർത്തോ അവനില്ല.....

.... വളരെ സൗമ്യൻ.... എന്നാൽ വലിയവർക്കും ചെറിയവർക്കുമിടയിൽ ഒരുപോലെ പരിഗണന അവനക്കുണ്ട്... കാര്യങ്ങൾ തീരുമാനിക്കാൻ അവനെ കഴിഞ്ഞേ ആരുമുള്ളു... ആരുടെ മുന്നിലും സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കാൻ കരുത്തുള്ളവൻ.....

...ആശിയെ കാണാൻ നല്ല ഭംഗിയാ.... നല്ല വെളുത്ത് പൊക്കമുള്ളവൻ....അത്യാവശ്യം തടിയും.... ജിമ്മ് ചെയ്ത് ഫിറ്റ് ആക്കിയ ബോഡിയും.... കണ്ടാൽ ആരും ഒന്ന് നോക്കിപ്പോകും..... ഒരുപാട് പെണ്ണുങ്ങൾ വലവിരിച് നോക്കിയതാ....റബ്ബിനെﷻ അനുസരിക്കുന്നവനായത് കൊണ്ട് അതിലേക്കൊന്നും വല്യ ശ്രദ്ധ കൊടുത്തില്ല.....

..... വീട്ടിൽ ആരെങ്കിലും നിസ്കാരം വൈകിപ്പിച്ചാൽ അവന്റെ വക ചീത്ത ഉറപ്പാ..... എല്ലാ തിങ്കളാഴ്ചയും വ്യാഴായ്ച്ചയും ആശിക്ക് നോമ്പായിരിക്കും.. ജോലി കിട്ടി ആദ്യം ശമ്പളം കൊണ്ട് തന്നെ മദീനത്ത് ഒന്ന് പോയി വന്നു.....

... വളരെ മാന്യൻ... ഹബീബിന്റെﷺതിരു സുന്നത്തുക്കളെ മുറുകെ പിടിച്ചു... റബ്ബിനെﷻഅനുസരിച്ചു ജീവിക്കുന്നൊരു ചെറുപ്പക്കാരൻ.....


......


പത്ത് വർഷങ്ങൾക്ക് മുന്പാണ് ആദ്യമായി ഹനയെ കാണുന്നത്... അവന്റെ എല്ലാ ശൈലിയും ഉൾകൊള്ളിച്ചൊരു പെൺകുട്ടി... വല്ലാത്ത ഇഷ്ടമായി.... അന്ന് ചെറിയ മോളല്ലേ... ഒരുപാട് സംസാരിച്ചിരുന്നു അവളോട്... അവളെ കൂടെ അന്ന് എടുത്ത ഒന്ന് രണ്ട് ഫോട്ടോസും ഉണ്ട് ഇപ്പഴും അവന്റെ ഫോണിൽ....

... അന്ന് എല്ലാരും കൂടെ ടൂർ പോകാനുള്ള ഒരുക്കത്തിൽ... എല്ലാവരും അവരുടേതായ തിരക്കിൽ.... സുമിയാന്റി അടുക്കളയിലും.... ഹനമോളോട് ഒരടുപ്പം തോന്നിയത്കൊണ്ട് തന്നെ എപ്പോഴും ഒരു കണ്ണ് അവളെ മേലെ ഉണ്ടായിരുന്നു .... താഴെ വന്നു നോക്കിയപ്പോ ഒരു ചീർപ്പും മുടിബണ്ണും കയ്യിൽ പിടിച്ചു.... സാലിഹ ആന്റി ഷംനയെ ഒരുക്കുന്നതും നോക്കി അവള് നിക്കുന്നെ ആണ് കണ്ടേ.. എന്താ അറീല്ല ആ ഒരു രംഗം അവന്റെ മനസ്സീന്ന് ഇപ്പളും മാഞ്ഞിട്ടില്ല....


ഉമ്മയും ഉപ്പയും ഇല്ലാത്ത മോളല്ലേ..... ഏതായാലും അന്ന് മുടിയൊക്കെ ഒന്ന് ഒതുക്കി കെട്ടിക്കൊടുത്തത് ആശിയാണ്....വർഷം പത്ത് കഴിഞ്ഞിട്ടുണ്ടെങ്കിലും ഓർത്തപ്പോ അവന്റെ കണ്ണ് ഇന്നും നിറഞ്ഞു..... അവൾക്കതൊന്നും ഓർമപോലും ഉണ്ടാവില്ല....

ആ രണ്ട്മാസത്തെ പരിചയം മാത്രം ഒള്ളു.... ആദ്യം കാഴ്ചയിൽ തന്നെ അവന് തീരുമാനിച്ചതാ... സമയം ആവുമ്പോൾ അവളെ എനിക്ക് തന്നെ വേണമെന്ന്...

പിന്നെ ഇതുവരെ ഇവിടെ വന്നിട്ടില്ല.... അത് അവന് തന്നെ എടുത്ത തീരുമാനമാ.... അവരൊക്കെ നാട്ടിൽ പോരുമ്പോഴും ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും... പോരാൻ താല്പര്യം ഇല്ലാഞ്ഞിട്ടല്ല.... റബ്ബിനെﷻ പേടിയാണ്... മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ ഇവിടെ വന്നാൽ അവളെ കാണില്ലേ... കണ്ടില്ലെങ്കിൽ കാണാൻ ശ്രമിക്കില്ലേ... ഹറാമായത് ചിന്തിച്ചുപോകും... ആഗ്രഹിച്ചുപോകും... മനുഷ്യനല്ലേ... അപ്പൊ അതിനുള്ള സാഹചര്യം ഒരുക്കണ്ട.. എങ്ങനെ ആയാലും അവളിപ്പോ എനിക്ക് അന്യപെണ്ണാണ്...

എന്തിന്..... ഫാമിലി വാട്സ്ആപ് ഗ്രൂപ്പിൽ അവളെ നമ്പർ ഉണ്ട്.. അത് എന്നോ ഫോണിൽ സേവ് ആണ്... എന്നാലും ഇത് വരെ അവന്റെ ഫോണീന്ന് അവൾക്കൊരു മെസ്സേജ് വന്നിട്ടില്ല.... വേണമെങ്കിൽ സുഖാന്യേഷണങ്ങൾ ഒക്കെ നടത്തി ഫോണിലൂടെ ബദ്ധം സ്ഥാപിക്കാമായിരുന്നു..... ആഞ്ഞൊന്ന് പിടിച്ചാൽ വലയിൽ വീഴ്ത്താമെന്ന് അറിയാഞ്ഞിട്ടല്ല... ഹറാമായ സംസാരങ്ങളും ചിന്തകളും നിറഞ്ഞ നിമിഷങ്ങൾ ജീവിതത്തിൽ വന്നുപോകുന്നതിനെ ഓർത്ത് വല്ലാത്ത പേടിയായിരുന്നു....ഹറാമായ ബന്ധത്തിൽ നിന്ന് തുടങ്ങിയ ജീവിതത്തിൽ നാഥന്റെﷻ ഹൈറും നന്മയും ഒരിക്കലും ഉണ്ടാവില്ലെന്ന വിശ്വാസവും അവനെ അതിൽ നിന്നുമൊക്കെ പിന്തിരിപ്പിച്ചു .....

..... ഞാൻ ആഗ്രഹിച്ചത് ഹൈറായ സമയത്ത് റബ്ബ്ﷻ..എനിക്ക് തരും എന്ന വിശ്വാസം..... അറിഞ്ഞുകൊണ്ട് ഹറാമിന് അടിമയാകരുത് എന്നുള്ള നിർബന്ധം.....നാഥൻﷻഅവളെ ഹലാലാക്കി തരാതെ കാണുകപോലും വേണ്ട എന്ന തീരുമാനം.... ഈ ചിന്തയും കാരണങ്ങളുമൊക്കെയാണ് ആഷിയെ ഇവിടെ വരാൻ പത്തുവർഷം വൈകിപ്പിച്ചത് ....

... ഓരോ വർഷം കണക്ക് കൂട്ടിയിരിക്കുന്ന അവൻക് അറിയാം ഹനക്ക് ഇപ്പൊ പതിനെട്ടു വയസ്സ് തികഞ്ഞെന്ന്... കല്യാണം കഴിക്കാനുള്ള ഏകദേശം ഒരു പ്രായത്തിലേക്ക് അവളെത്തി... ഇനിയും ഞാൻ കാത്ത് നിക്കുന്നത് ശരിയല്ല.... നാട്ടിൽ പോകണം.. അവിടെ സെറ്റ് ആവണം .... ആഗ്രഹിച്ചപോലെ കല്യാണം നടത്തണം...ഈ തീരുമാനങ്ങൾ ഒക്കെ ഉള്ളിലിട്ടുകൊണ്ടാണ് ആഷി ഇത്തവണ നാട്ടിൽ വന്നത്... ..

........


റബ്ബേﷻ...അവളെ ഞാൻ ഇത് വരെ കണ്ടില്ല... അവള് എന്നെയും.... പത്ത് വർഷം മുന്നേയുള്ള ആ കുഞ്ഞു മുഖമാണ് എന്റെ ഉള്ളിൽ.... അവൾക്ക് ഇപ്പൊ എന്നെ അറിയപോലും ഉണ്ടാവില്ല.... എന്തായാലും കാര്യങ്ങൾ ഒക്കെ എല്ലാവരും അറിഞ്ഞു... വൈകാതെ അവളും അറിയും... പെട്ടെന്ന് എന്തായാലും അവള് കല്യാണത്തിനു സമ്മതിക്കില്ല... അവളെ ഇഷ്ടം ഇല്ലാതെ ആരും ഇത് നടത്തുകയുമില്ല... കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ പറയാമെന്നു വെച്ചാൽ അതിനൊരവസരവും കിട്ടില്ല... കണ്ടാൽ പോലും മുഖം താഴ്ത്തി ഒഴിഞ്ഞുമാറിപോകുന്ന ആളല്ലേ.... അള്ളാഹ്....എന്റെ ആഗ്രഹങ്ങൾ നീ അറിയുന്നില്ലേ... വൈകാതെ തന്നെ എവിടെയും തെറ്റ് പറ്റാതെ ഹനയെ എനിക്ക് ഹലാലാക്കി തരണേ.. ... അവളോടൊപ്പം ഹൈറായ ഒരു ജീവിതം തരണേ....



(തുടരും..)


ان شاء ﷲ....


❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

*

CLICK HERE TO GET FULL PART

🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11


Contact Us

Follow us on