Part-4
*✍🏻 رافي..*
*Part-4*
*«»«»«»«»«»∞∞∞«»«»«»«»«»*
.... ഇലപൊഴിയും വേഗതയിലാണ് വർഷങ്ങൾ കൊഴിഞ്ഞു പോകുന്നത്....
ഹന ഒരുപാട് വളർന്നു.... കുസൃതികളിൽ നിന്നും കുറുമ്പുകളിൽ നിന്നുമൊക്കെ പതിയെ പതിയെ പിറകോട്ട് നിക്കാൻ തുടങ്ങി...അവൾക്കിന്ന് എട്ടാം ക്ലാസ്സിലെ അവസാന പരീക്ഷയാണ്...സുബ്ഹി നിസ്കാരം കഴിഞ്ഞ് ഇരുന്ന ഇരുത്തമാ ബുക്കിന് മുന്നിൽ....
... ഹനാ... പെട്ടെന്ന് വന്ന് ചായകുടിക്ക്... സ്കൂൾ ബസ് ഇപ്പൊ വരും...പിന്നെ മര്യാദക്ക് ഒന്ന് ചങ്കീന്ന് ഇറക്കാൻ പോലും നേരമില്ലാതെ ഓടേണ്ടി വരും .... അത്ര മതി പഠിച്ചത്...സുബ്ഹിക്ക് തുടങ്ങിയതല്ലേ ...ചോറ്റുപാത്രത്തിൽ ചോറ് ആക്കുന്നതിനിടയിൽ അടുക്കളയിൽ നിന്ന് സുമി വിളിച്ചു പറഞ്ഞു....
കുളിച് യൂണിഫോം എല്ലാം മാറ്റി താഴെ വന്ന് ചായക്ക് മുന്നിൽ ഇരുന്നപ്പോഴേക്കും ബസിന്റെ ഹോണടി... ഇത്ര മതി ഉമ്മാ... ഞാൻ പോട്ടെ... അസ്സലാമു അലൈക്കും..
... സുമീ നിനക്ക് രണ്ട് ദോശേം ചട്നിയും ഒരു പാത്രത്തിലാക്കി കൊടുത്തൂടായിരുന്നോ.. സ്കൂൾ എത്തിയ ഉടെനെ ഓൾക്ക് തിന്നാലോ...
ഹാ... അങ്ങനെണ്ണും ഓള് തിന്നൂല്ല ഇക്കാ... വൈകുന്നേരം വരുമ്പഴേക്കും അവൾക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഉണ്ടാക്കി വെക്കണം... എന്തായാലും ഈ പാച്ചില് കൊറച്ചൂസത്തിന് ഇനി ഇല്ലല്ലോ.. ഇന്ന് സ്കൂൾ അടക്കുവല്ലേ... സുമിയും മജീദ്ക്കയും ഹന ഒന്നും കഴിക്കാതെ പോയ വിഷമത്തിലായിരുന്നു....
****
..... ഈ വെക്കേഷനിൽ കൊച്ചാപ്പമാരും മാമിമാരൊന്നും വരുന്നില്ല...അവരൊക്കെ വരണം എന്ന് വിചാരിച്ചത് തന്നെയാ... അപ്പഴാണ് മജീദ്ക്ക അത് പറഞ്ഞത്... ഞാനും സുമിയും കുട്ടികളും കൂടി ഒന്ന് ഉംറക്ക് പോവാൻ വിചാരിക്കുന്നുണ്ട്ന്ന്... അപ്പൊ ഇനി ഈ സമയത്ത് എല്ലാവരും കൂടെ വന്നാൽ ബുദ്ധിമുട്ടാണെന്ന് പെങ്ങമ്മാരൊക്കെ തന്നെയാ പറഞ്ഞത്....എന്നാലും മജീദ്ക്ക കൊറേ നിർബന്ധിച്ചു വരണമെന്ന് പറഞ്ഞിട്ട്... വർഷത്തിൽ ഒരു തവണ എല്ലാവരൊന്ന് കൂടുന്നതല്ലേ.... ഏതായാലും ഇത്തവണ ഇനി വരുന്നില്ലാന്ന് അവര് തന്നെ തീരുമാനിച്ചു.....
............
**
.... ഹന വല്ലാത്ത സന്തോഷത്തിലാണ്.... കുഞ്ഞുനാളിലേ ഉമ്മച്ചിയിൽ നിന്ന് കേൾക്കാൻ തുടങ്ങിയതാ.. ഹബീബിനെﷺ കുറിച്...ശാഹിറ മാമിൽ നിന്നും ഒരുപാട് കഥകൾ കേട്ട് പഠിച്ചു.... പിന്നെ പിന്നെ അവള് തന്നെ സ്വയം പഠിക്കാൻ തുടങ്ങി.... ഇന്ന് ഹനയുടെ റൂമിൽ പോയി നോക്കിയാൽ ലൈബ്രറി ആണെന്ന് തോന്നിപ്പോകും.. ഒരു ഭാഗത്ത് ഷെൽഫിൽ മുഴുവൻ ബുക്കുകളാണ്... അതിൽ മിക്കതും ഹബീബിനെﷺ കുറിച്ചും.. മദീനയെ വർണിച്ചുമുള്ളതാണ്... ആ ബുക്കുകളിലെ ഓരോ വരികളിലും അവളുടെ മനസ്സ് കയറിയിറങ്ങിയതാ... ഖൽബിൽ അവളുടേതായ ഒരു ഹബീബുﷺണ്ട്.... അവൾ കെട്ടിപ്പടുത്ത മദീനയുണ്ട്.... ഹൃദയത്തിലിട്ട് താലോലിക്കുന്ന ഒന്നേ അവൾക്കുള്ളു... അത് എന്റെ ഹബീബ്ﷺ..... ഇത്രയും ഇഷ്ഖ് പേറി നടക്കുന്ന അവൾക്ക് ഞാൻ ഉംറക്ക് പോവുകയാണ് എന്ന് കേട്ടപ്പോ തുടങ്ങിയ അടങ്ങാത്ത സന്തോഷമാണ്....
.... ശാനും ഷഹീനും സുമിയും മജീദ്ക്കയുമൊക്കെ വലിയ ആഹ്ലാദത്തിലാണ്... ഇനി രണ്ട് ദിവസം കൂടി... അത് കഴിഞ്ഞാൽ ഞങ്ങളും മദീനത്ത് എത്തുന്നു... ഓക്കുമ്പോ തന്നെ സുമിയുടെ കണ്ണ് നിറഞ്ഞു.... ബിസിനസ് യാത്രകളും മറ്റുമായി പലയിടങ്ങളിലും പോയിട്ടുണ്ടെങ്കിലും മദീനത്ത് ഇത് വരെ എത്തിയിട്ടില്ല... ഹന വന്നതിന് ശേഷം മദീന എന്നത് അവരുടെയൊക്കെ ഒരാഗ്രഹമാണ്....എന്തായാലും യാത്രക്ക് ഇനി രണ്ട് ദിവസം കൂടി ഒള്ളല്ലോ....
സുമീ... ഞാനിപ്പോ വരാം... എന്തായാലും മാറ്റന്നാളെ പോകുവല്ലേ....കുറച്ചുദിവസത്തേക്ക് കടയിൽ ഞാനുണ്ടാവില്ലല്ലോ.... അപ്പൊ ആ നാസറിനെയൊന്ന് കണ്ട് സംസാരിച്ചു വരാം.... മജീദ്ക്കാന്റെ ബിസിനസ് പാർട്ണർ ആണ് നാസറ്... മജീദ്ക്ക അതും പറഞ്ഞു കാറെടുത്ത് പോയി...
....
ഹനയും ശാനും ഷഹീനുമൊക്കെ നല്ല ഒരുക്കമാണ്...ഡ്രെസ്സൊക്കെ ഇസ്തിരിയിട്ട് മടക്കി വെക്കുന്നു... ഇക്കാക്കമാരുടേത് കൂടി ഹന ചെയ്ത് കൊടുക്കുന്നു....
..... ശാനേ... അടുക്കളയിൽ നിന്ന് എന്റെ ഫോണടിക്കുന്നു... അതൊന്ന് പോയി എടുക്ക്... ഞാൻ ബാത്റൂമിൽ ആണ്...ഫോണിലേക്ക് നോക്കിയപ്പോ ഉപ്പാന്റെ നമ്പർ ആണ്... ഉമ്മാ...ഉപ്പയാണത്.. നിങ്ങളോട് എന്തെങ്കിലും ചോദിക്കാനാവും....
........
ഷാൻ കാൾ അറ്റൻഡ് ചെയ്തു.... മറുപ്പുറത്ത് നിന്നുള്ള സംസാരം കേട്ട് അവൻ തരിച്ചുപോയി....നാസർക്കയാണ് വിളിച്ചത്.... ഉപ്പാക്ക് പെട്ടെന്ന് നെഞ്ചുവേദന വന്നെന്നും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ട്പോയെന്നും... ഐസിയൂ വൽ ആണ് പെട്ടെന്ന് വരണം ന്നും പറഞ്ഞിട്ട്.... ആ ഉമ്മാക്കും മക്കൾക്കും അത് താങ്ങാനായില്ല.... നിന്ന നിൽപ്പിൽ ഹന കരയുന്നു... ഉപ്പാ.....
.....
...ഷഹീന് പെട്ടെന്ന് കൂട്ടുകാരന്റെ കാറ് എടുത്ത് വന്നു...ഉമ്മാ പെട്ടെന്ന് പോരി.. വെറുതെ ടെൻഷൻ ആയിട്ട് കാര്യൊന്നുല്ല... ഉപ്പാക്ക് ഒന്നും സംഭവിക്കില്ല.....
ഹോസ്പിറ്റലിൽ എത്തി ഐസിയൂവിൽ അനക്കമില്ലാതെ കിടക്കുന്ന മജീദ്ക്കാനെയാണ് ആ ഉമ്മയും മക്കളും കാണുന്നത്.... ഷഹീന്റെ ധൈര്യമൊക്കെ ചോർന്നപോലെ....
ഡോക്ടർ പുറത്തേക്ക് വന്നു.... ഷഹീനിനോടാൻ സംസാരിക്കുന്നത്.... ഉപ്പാനെ പെട്ടെന്ന് എത്തിക്കാൻ കഴിഞ്ഞത് കൊണ്ട് രക്ഷപ്പെട്ടു... നെഞ്ചുവേദനയാണ്.... ബ്ലോക്കുമുണ്ട്... നാളെ ഓപ്പറേഷൻ വേണ്ടി വരും....
ഹാ... എന്തായാലും ഉപ്പാക്ക് കുഴപ്പമൊന്നും ഇല്ലാതിരുന്നാ മതി.. ഷഹീന് കാര്യങ്ങളൊക്കെ ഉമ്മാനേം ഹനയേം ഒക്കെ പറഞ്ഞു മനസ്സിലാക്കി.... ഹന വിതുമ്പി... ന്റെ ഉപ്പാ... അള്ളാഹ് ...ന്റെ ഉപ്പാനെ കാക്കണേ.... ഒന്നും വരുത്തരുതെ...
***
..... മജീദ്ക്കാനെ ഓപ്പറേഷൻ ഒക്കെ കയിഞ്ഞ് റൂമിലേക്ക് മാറ്റി... ഇന്നാണല്ലോ ഉംറക്ക് പോകാനൊരുങ്ങിയ ദിവസം....
ബാത്റൂമിൽ പോയി കതകടച്ചു ഹന തേങ്ങി കരഞ്ഞു.... മുന്നിൽ ഉപ്പ കിടക്കുന്നു.... മറുഭാഗത്ത് ഞാൻ ഇത്രയും നാൾ സ്വപ്നം കണ്ടത് തകർന്നുപോകുന്നു.... എല്ലാം കൂടി താങ്ങാനാവാത്തൊരവസ്ഥ... ആരും കാണാതെ പൊട്ടികരഞ്ഞു.... ആ ഉപ്പാക്ക് അറിയാം ഉംറക്ക്പോക്ക് മുടങ്ങിയതിൽ കൂടുതൽ ദുഃഖം ഹനക്ക് ആണെന്ന്.... കട്ടിലിൽ നിന്ന് എണീക്കാൻ വയ്യെങ്കിക്കും മജീദ്ക്ക മെല്ലെ തലപൊക്കി വിളിച്ചു... മോളേ... ഹനാ....
മെല്ലെ മുഖം കഴുകി ഹന ഉപ്പാന്റടുത്തേക്ക് വന്നു... ഹനയുടെ കയ്യിൽ പിടിച്ചിട്ട് മജീദ്ക്ക... മോളേ... ഞാനൊന്ന് എണീക്കട്ടെ.. നമ്മൾക്ക് ഉംറക്ക് പോകണം വൈകാതെ.... അവൾക്കത് താങ്ങാൻ കഴിഞ്ഞില്ല.... അവള് ആ ഉപ്പയുടെ നെറ്റിയിലേക്ക് മുഖം അമർത്തിയിട്ട് കരഞ്ഞു.... ഉപ്പാ.....
*
.... ദിനങ്ങൾ കൊഴിഞ്ഞുകൊണ്ടേയിരിക്കുന്നു.... വെക്കേഷൻ അല്ലെ... ഒരുപാട് ബുക്കുകൾ വായിച്ചു തീർത്തു...രാത്രിയിൽ നേരത്തെ ഉറങ്ങും... സുബ്ഹിക്ക് എണീക്കും.... എന്നിട്ട് ഉമ്മാന്റെ കൂടെ അടുക്കളയിലേക്ക് പോകും.... ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കാൻ പഠിച്ചെടുത്തു... ഉപ്പാക്കും ഇക്കാകമാർക്കുമൊക്കെ ഇഷ്ടമുള്ളത് ഉണ്ടാക്കുന്നത് അവൾക്കൊരു ഹരമായിരുന്നു....
.......*.
ഇന്ന് സുബ്ഹിക്ക് എണീറ്റപ്പോ തുടങ്ങിയ വയർ വേദനയാണ്...ഒരു കുറവുമില്ല...
ഉമ്മാ... എനിക്ക് നല്ല വയർ വേദനയുണ്ട്.... അള്ളാഹ്.. ന്റെ കുട്ടി ഒരുപാട് വളർന്നല്ലോ...ഈ വയർവേദന എന്താണെന്ന് സുമിക്ക് അപ്പൊ തന്നെ മനസ്സിലായി... സാരമില്ല... മോളേ...ഈ ചൂടുവെള്ളം കുടിച് ഒന്നുപോയി കിടന്നോ... കുറവുണ്ടാവും....
കിടക്കാൻ വെണ്ടി കട്ടിലിൽ ഇരുന്നപ്പഴാ അവളത് ശ്രദ്ധിച്ചത്.... അടിവസ്ത്രത്തിന് ചെറിയ നനവ്.... പെട്ടെന്ന് ബാത്റൂമിൽ പോയി നോക്കിയപ്പോ ഒന്ന് ഞെട്ടി... എന്നാലും കാര്യങ്ങളെ കുറിച്ചൊക്കെ നല്ല അറിവുണ്ടായത് കൊണ്ട് അതൊക്കെ ഒന്ന് റെഡി ആക്കി ഉമ്മാന്റെ അടുത്ത് വന്നു വീണ്ടും പറഞ്ഞു.... ഉമ്മാ... എനിക്ക്.... അപ്പഴേക്കും സുമി ഒന്ന് ചിരിച്ചു.... ഹനയും ചിരിച്ചു.... ആ ഉമ്മ മോളേ ഒന്ന് ചേർത്ത് പിടിച്ചു.... അള്ളാഹ്.. ന്റെ കുട്ടി വലിയ മോളായിരിക്കുന്നു... നിന്റെ കാവൽ എപ്പോഴും ഉണ്ടാവാണേ.... ആ മാതൃഹൃദയം സന്തോഷിച്ചു.....
*
......ഹന ഒരുപാട് മാറി തുടങ്ങി.... അവള് എപ്പോഴും ചിന്തയിലാണ്... ഹൃദയത്തിലെന്ന പോലെ ശരീരത്തിലും ഒരുപാട് മാറ്റങ്ങൾ.... ഇക്കാക്കമാരുടെയും ഉപ്പയുടെയൊക്കെ ഇടയിലൂടെ ഓടിക്കളിച്ചിരുന്ന കൊച്ചുകുട്ടിയല്ല ഇപ്പൊ അവള്....കുട്ടിത്തമെല്ലാം വിട്ട് കൗമാരത്തിലേക്ക് കാലെടുത്ത് വെച്ചിരിക്കുന്നു...
... എപ്പോഴും ചിന്ത തന്നെ....
... അള്ളാഹ്.. ഞാനിപ്പോ പ്രായപൂർത്തിയായ ഒരു പെണ്ണാണല്ലോ.... ഇനിയങ്ങോട്ട് എന്റെ ഓരോ നിമിഷത്തിനെ കുറിച്ചും നാളെ എനിക്ക് ചോദ്യമുണ്ടല്ലോ.... എന്റെ ശരീരം അന്യരെതൊട്ട് മുഴുവൻ ഔറത്ത് ആണല്ലോ...
അങ്ങനെ ഓരോന്ന് ആലോചിച്ചിരിക്കുമ്പോഴാ പെട്ടെന്ന് ഒരു കാര്യം മനസ്സിലേക്ക് ആരോ വലിച്ചിട്ടപോലെ....
ഒരു പെണ്ണിന് അവളുടെ ഉപ്പ, ഉപ്പാന്റെ ജേഷ്ഠനുജൻമ്മാർ, ഉമ്മാന്റെ സഹോദരങ്ങൾ, ഉപ്പാപമാർ, സ്വന്തം മകൻ, ഭർത്താവിന്റെ ഉപ്പ,ഇവരല്ലാത്ത എല്ലാ പുരുഷൻമാരും അന്യരാണെന്നുള്ളത്.... യാ അള്ളാഹ്.... അങ്ങനെങ്കിൽ ഇന്നത്തെ എന്റെ ഉപ്പ എന്റെ ഷാൻ എന്റെ ഷഹീന്... അള്ളാഹ്..മുഴുവൻ ഓർക്കാൻ പോലും അവൾക്ക് കഴിഞ്ഞില്ല...ന്റെ ഇക്കാക്കാരും ഉപ്പയും എനിക്ക് അന്യരാണല്ലോ...ഞാനെന്ത് ചെയ്യും.... അവരെക്കാൾ അവരൊക്കെ സ്നേഹിക്കുന്നത് എന്നെയാണല്ലോ... തിരിച്ചു എനിക്കും അങ്ങനെ തന്നെയല്ലേ... സ്നേഹം കൊണ്ട് മാത്രം എന്റെ ബന്ധമാക്കിയ അവരോട് രക്തബദ്ധം നീ തന്നട്ടില്ലല്ലോ റബ്ബേ.... കൂടുതൽ ആലോചിക്കാൻ ഹനക്ക് ആയില്ല.... തലയണയിൽ മുഖം അമർത്തി കിടന്നു പൊട്ടിക്കരഞ്ഞു.... ഓരോ നിസ്കാരശേഷവും എനിക്ക് വേണ്ടി എന്റെ മരിച്ചുപോയ ഉപ്പച്ചിക്കും ഉമ്മച്ചിക്കും വേണ്ടി ദുആചെയ്യുന്നതിന് മുൻപ് ആദ്യം റബ്ബിന്റെ മുന്നിൽ കാവലിനെ തേടുന്നത് എന്റെ ഉമ്മാക്കും ഉപ്പാക്കും ഇക്കാക്കമാർക്കും വേണ്ടിയാണല്ലോ. എന്നിട്ട് അവരെനിക്ക് അന്യരാണെന്ന്... ഹനക്ക് കരച്ചിലടക്കാനായില്ല....
....
... ചോറ് തിന്നാൻ ഒരുപാട് സമയം ആയി എല്ലാവരും അവളെ കാത്ത് നിക്കുന്നു.. വരുന്നത് കാണാഞ്ഞിട്ട് സുമി മുകളിൽ ചെന്ന് നോക്കി.... കാണുന്നത് കരഞ്ഞുകലങ്ങിയ കണ്ണുമായി നിക്കുന്ന ഹനയെയാണ്...
എന്താ... എന്തുപറ്റി ഹനു...
ഹന ആദ്യമൊന്നും ഒന്നും പറഞ്ഞില്ല.... പിന്നെ മെല്ലെ പറഞ്ഞു തുടങ്ങി.... ഉമ്മാ... ഇങ്ങൾക്ക് അറീലെ... ഒരു പെണ്ണിന് മഹറമായിട്ടുള്ള പുരുഷൻമാർ ആരൊക്കെ ആണെന്ന്.... അങ്ങനെ അവള് എല്ലാം ഉമ്മാന്റെ മുന്നിൽ വിവരിച്ചു....സുമി ആകെ വിയർത്ത് പോയി... ഹനയെ ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു... സാരമില്ല മോളേ... എല്ലാം നമ്മൾക്ക് ക്ഷമിക്കാം... റബ്ബ്ﷻഅല്ലെ വലുത്... വാ മോള് വന്നു ചോറ് കഴിക്ക്.... റബ്ബിനെﷻഭയന്നു ജീവിക്കുന്ന സുമിക്ക് അതിനപ്പുറത്തേക്ക് ഒന്നും പറഞ്ഞു ആശ്വസിപ്പിക്കാൻ കഴിയില്ലായിരുന്നു....
......
ഇന്നാ മണിമാളികയിൽ എല്ലാവരും വലിയ ദുഃഖം പേറിയിട്ടാണ് കഴിയുന്നത്.... ഇക്കാക്കമാരും ഹനയും ഒരുമിച്ചിരുന്ന് തമാശകളില്ല....ഉപ്പാന്റെ അടുത്തിരുന്ന് ഓരോന്ന് പറഞ്ഞു കളിയാക്കി ചിരിക്കാൻ ആ മോളില്ല...
വല്ലാത്തൊരു മാറ്റം... വല്ലാത്തൊരവസ്ഥ....
ചോറ് വിളമ്പി എല്ലാവരേം കാത്ത് നിക്കുകയാണ് സുമി.... മജീദ്ക്കയും ശാനും ഷഹീനും ആ ടാബിളിൽ വിളമ്പിയ ചോറിന് മുന്നിൽ വന്നിരുന്നു.... ഹന മെല്ലെ ഇറങ്ങി വന്നു തന്റെ ചോറ്പാത്രം എടുത്ത് അടുക്കളയിലേക്ക് പോയി.... ആ ഇക്കാകമാർക്കും ഉപ്പാക്കും സഹിക്കുന്നതിലും അപ്പുറമായിരുന്നാ അവസ്ഥ... ചോറ് മുന്നിൽ വെച്ച് മൂന്ന് പേരും വിതുമ്പി... അടുക്കളയിൽ ഇരുന്ന് ഹനയും....
...*
ഹനയുടെ നിർബന്ധപ്രകാരം അവളെ സ്കൂൾ മാറ്റുകയാണ്..പെൺകുട്ടികൾ മാത്രം പഠിക്കുന്ന സ്കൂളിൽ പോകണം എന്നാണ് അവള് പറയുന്നത്.... എവിടെ അഡ്മിഷൻ എടുക്കും എന്നാലോചിച്ചിരിക്കുന്ന മജീദ്ക്കാന്റേം മക്കളെ മുന്നിലേക്ക് സുമി വരുന്നത് ...
ഇക്കാ... ഹന പറയുന്നു ഇനിയുള്ള പഠനം ഹോസ്റ്റലിൽ ആക്കിയാലൊന്ന്... ഷഹീന് ഹന ഹോസ്റ്റലിൽ പോകുന്നെ ഓർത്തപ്പോൾ തന്നെ കണ്ണ് നിറഞ്ഞു.... മജീദ്ക്ക ഒന്നും മിണ്ടിയില്ല.... ഇവിടെ ഇനി എങ്ങനെ ആയാലും അവൾക്ക് ഇങ്ങനെ പെരുമാറാൻ ആവൂ... അത് അവളുടെ മനസ്സിന് വല്ലാത്ത സങ്കടവുമാണ്.... എന്റേം ഇക്കാക്കമാരേം വിഷമം കാണുമ്പോൾ അതും അവൾക്ക് സഹിക്കാനാവുന്നില്ല.... അത്കൊണ്ടാണ് അവള് ഹോസ്റ്റലിൽ നിന്നോളാമെന്ന് പറയുന്നത്.... മജീദ്ക്ക മനസ്സിലോർത്ത് കണ്ണ് നിറച്ചു.... ഹോസ്റ്റലിൽ ഒന്നും വിടണ്ട ഹനൂനെ ശാന്റെ തീരുമാനം.... സുമീ... നീ പോയി ഹനൂനെ ഒന്ന് വിളിക്ക്....
ഹന തലയും താഴ്ത്തി നിക്കുന്നു....
.... മോളേ... നീ ഏത് ഹോസ്റ്റലിലും പോവണ്ട... നമ്മുടെ അടുത്ത് തന്നെയല്ലേ ആ വിമൺസ് കോളേജ്...അവിടെ പത്താം ക്ലാസ്സ് ഒക്കെ ഉണ്ടല്ലോ... അത് കഴിഞ്ഞ ഹയർ സെക്കണ്ടറി പഠനവും അവിടെ ഉണ്ട്... നീ ആഗ്രഹിച്ചതു പോലെത്തന്നെ പർദ്ധയും ഹിജാബും ഒക്കെ അല്ലെ അവിടെയുള്ള യൂണിഫോം.... എല്ലാം കൊണ്ട് ആ സ്കൂൾ ആണ് നല്ലത്....
പിന്നെ.. ഇവിടെ നിന്റെ ഉപ്പയും ഇക്കാക്കമാരും വിഷമിക്കുന്നത് കാണാൻ നിനക്ക് കഴിയാത്ത പോലെത്തന്നെ... നീ വിഷമിക്കുന്നത് ഈ ഉപ്പാക്കും ഇക്കാക്കമാർക്കും സഹിക്കില്ല.... നമ്മളൊക്കെ റബ്ബിനെﷻഅനുസരിച്ചു ജീവിക്കുന്നവരല്ലേ.. .. അവന്റെ നിയമാനുസരണങ്ങൾ ലങ്കിക്കാൻ നമുക്കാർക്കും പറ്റില്ല..അത് കൊണ്ട് ഈ വീട്ടിൽ നീ ആഗ്രഹിക്കുന്നത് പോലെ തന്നെ നീ കഴിയണം . ....അതാണ് നമുക്കെല്ലാവർക്കും സന്തോഷം.... മജീദ്ക്ക പറഞ്ഞു നിറുത്തി.. ... എല്ലാവരും കണ്ണ് വല്ലാതെ നിറഞ്ഞു പോയിരുന്നു....
.........
*
..... നാഥനിലേക്ക് കൈ ഉയർത്തിയാൽ ഹനക്ക് ആദ്യം പറയാനുള്ളത്ത് റബ്ബേ... എന്റെ ഇക്കാകമാർക്കും ഉപ്പാക്കും സന്തോഷം കൊടുക്കണേ.... അവരെ വിഷമിപ്പിക്കരുതേ... എന്നായിരുന്നു....
****...
ആ മണിമാളികയിൽ സമാധാനത്തിന്റെ നാളുകളിലൂടെയാണ് എല്ലാവരും .... മജീദ്ക്ക തന്റെ ബിസിനസ് പരമായ ലോകത്ത്...ആ തിരക്കിലാണ്....
ഷഹീന് പഠനമെല്ലാം കഴിഞ്ഞ് ജോലിയിൽ കയറി... ശാനും പഠനമേതാണ്ട് കഴിയാനായി...
ഹന ഈ വർഷം പ്ലസ്ടു കഴിയും... ഹനയും ഉമ്മയും കൂട്ടുകാരികളെ പ്പോലെയാണ്.... എന്തിനും അവൾക്ക് ഉമ്മ വേണം.... ഉമ്മാക്ക് മോളും....
****
വളരെ സൗമ്യമായ സ്വഭാവക്കാരിയാണ് ഹന .... വല്ലാത്ത നാണം ആണ് അവൾക്ക്....ഈ കുറച്ചു കാലത്തിനിടെ ഹനയെ അന്യരായിട്ടുള്ള ആരും കണ്ടിട്ടുണ്ടാവില്ല....പുറത്തിറങ്ങുമ്പോൾ പർദ്ധയും ഹിജാബും.... വീട്ടിൽ ആണെങ്കിൽ പോലും മുൻകൈയ്യും മുഖവും കാൽപാദവും മാത്രം പുറത്ത് കാണുകയുള്ളു.... വസ്ത്രധാരണയിൽ അത്രയും സൂക്ഷ്മത....
ബാങ്ക് കൊടുത്താൽ പിന്നെ എത്ര തിരക്ക് ആണേലും നിസ്കാരപ്പായിലേക്ക് ഓടും....
രാത്രി ഇഷ കഴിഞ്ഞ പിന്നെ സമയം കളയില്ല... സുബ്ഹിന്റെ മുന്നേ റൂമിൽ വെളിച്ചം ഉണ്ടാകും.... തഹജ്ജുധും സുബ്ഹിയും കുറച്ചു ഖുർആൻ ഓത്തും കഴിഞ്ഞ് അടുക്കളയിലേക്ക്....ഉമ്മാന്റെ കൂടെ എല്ലാ പണിയിലും ഒരു കൈ അവളുടേതുണ്ടാവും.... ഒൻപതു മണിക്ക് സ്കൂളിൽ പോകും.... സ്കൂളിൽ അവളാഗ്രഹിച്ചത് പോലെയുള്ള ചുറ്റുപാടും കൂട്ടുകാരികളും....എല്ലാ വെള്ളിയാഴ്ചയും ഹദ്ദാദും മൗലീദുമൊക്കെ സ്കൂളിൽ വെച്ച് തന്നെ ഉണ്ടാവാറുണ്ട്.... എവിടെങ്കിലും എന്തെങ്കിലും തെറ്റ് പറ്റിയാൽ തിരുത്താനറിയുന്ന കൂട്ടുകാരികൾ.....
വീട്ടിൽ ഒഴിവ് സമയം കിട്ടുമ്പോൾ ഒരുപാട് വായിക്കും.... ചിലപ്പോ ഹബീബിന്റെﷺചരിത്രം വായിച്ചത് തന്നെ വീണ്ടും വായിച്ചു വിതുമ്പും.....
..... അവൾക്ക് സ്വന്തമായി ഒരു ഫോണുമുണ്ട്... ഷഹീൻ വാങ്ങിച്ചു കൊടുത്തതാ. ....ഫോൺ ഉപയോഗിക്കുന്നത് ആദ്യം ഒന്ന് നിരസിച്ചെങ്കിലും... പിന്നീട് അവള് തന്നെ തീരുമാനിച്ചു... തെറ്റിലേക്കുള്ള അവസരങ്ങൾ മുന്നിൽ ഉണ്ടാവുമ്പോഴും റബ്ബിനെﷻ അനുസരിക്കാൻ കഴിഞ്ഞാൽ.. അവിടെയാണ് ഒരാളുടെ ഈമാൻ.... എനിക്ക് അതിന് കഴിയണം.... എന്നൊരു മൈന്റിലായിരുന്നു...അങ്ങനെ ഫോണും വാട്സ്ആപ്പും...ഇൻസ്റ്റാഗ്രാമും.. ഒക്കെയുണ്ട്.... അതിലൊക്കെയും അവളുടെ പോസ്റ്റും മെസേജുമൊക്കെ നന്മനിറഞ്ഞതും ഹബീബിനെﷺ മൊഴിയുന്നതും മാത്രം... ഒരുപാട് ഓൺലൈൻ സൗഹൃദങ്ങൾ... ഹബീബിനോടുള്ളﷺഅവളുടെ അടങ്ങാത്ത ഇഷ്ഖ് നിറച്ച പോസ്റ്റും എഴുത്തുകളും ഒക്കെ കണ്ട്... അവളിലൂടെ ഹബീബിനെﷺപഠിച്ച ഒരുപാട് ۡകൂട്ടുകാരികൾ..... ഏത് പ്രവർത്തനത്തിലും വളരെ ചിന്തിച്ചു സൂക്ഷ്മത പാലിക്കുന്ന ജീവിത ശൈലി.... കണ്ടാൽ ആരും ഒന്ന് നോക്കി പോകുന്ന ആഗ്രഹിക്കുന്ന സൗന്ദര്യം.... അറിഞ്ഞും അറിയാതെയും ചെറുതും വലുതുമായ ഒരു ഹറാം പോലും എന്റെ ജീവിതത്തിൽ വന്നു പോകരുത് എന്ന് നിർബന്ധമുള്ള ഒരു പ്ലസ്ടു കാരി.....
*
...... ഷഹീന് ഇനിയൊരു പെണ്ണ് വേണം.... സുമിയും ഹനയും വലിയ തിരച്ചിലിലായിരുന്നു... ഉമ്മയും അനിയത്തിയും ഉണ്ടാവുമ്പോ ഞാൻ തിരയേണ്ട ആവശ്യമില്ലെന്ന് ഷഹീനും.... അങ്ങനെ അവസാനം ഹനയുടെ ഒരു കൂട്ടുകാരിയുടെ ഇത്താനേ തന്നെ ഷഹീന് സെറ്റാക്കി.... കാണാൻ പോകലും.. മിട്ടായി കൊടുക്കൽ ചടങ്ങുമൊക്കെ ചെറിയ പരിപാടിയിൽ തന്നെ ഒതുക്കി... ഇനി വെക്കേഷൻ വരികയല്ലേ.... കല്യാണം അന്നത്തേക്ക് നിശ്ചയിക്കാം.. അപ്പഴേക്കും പെങ്ങമ്മാരും അനിയമ്മാരും മക്കളുമൊക്കെ ഇങ് എത്തും .... അതായിരുന്നു മജീദ്ക്ക പെണ്ണിന്റെ വീട്ട്കാരോട് പറഞ്ഞുറച്ചത് ... അങ്ങനെ കല്യാണനിശ്ചയവും കഴിഞ്ഞു ...
.....
.... ഷിഫാനന്റെ ഇത്ത ശാദിയയാണ് ന്റെ ഇക്കാക്കന്റെ പെണ്ണ്.... വളരെ സുന്ദരിയാണ്.... നല്ല സ്വഭാവം... ഷിഫാനയെ പോലെ തന്നെ... അറബികോളേജിൽ പഠിക്കുന്നു.... അവള്കൂടിയായാൽ ഇനി ഈ വീട് സ്വർഗമാവും. ...ഇക്കാക്കാക്ക് അവളൊരു നല്ല കൂട്ടാവേം ചെയ്യും.... അങ്ങനെ ഓരോന്ന് ഓർത്ത് കിടക്കുകയാണ് ഹന..
...... കല്യാണത്തിന് ഇനിയും രണ്ട് മാസം അവധിയുണ്ട്.... വെക്കേഷൻ അവസാനത്തിലേക്കാണ് നിശ്ചയിച്ചത്....പെങ്ങമ്മാരും അനിയമ്മാരും മക്കളുമൊക്കെ ഒരാഴ്ചക്കുള്ളിൽ വന്നു തുടങ്ങും ..... കഴിഞ്ഞ നാലഞ്ചു തവണ നാജിയിം മക്കളും വന്നപ്പോ അവരെ കൂടെ ആഷിഖ് ഇല്ലായിരുന്നു....അവനന്ന് ...
ഹന വന്നാ ആ വർഷത്തിൽ വന്നതാ.... ജോലിത്തിരക്കും മറ്റുമൊക്കെ ആണെന്ന് പറഞ്ഞു അവൻ ഒഴിഞ്ഞു മാറും... വരാറില്ലായിരുന്നു...ഇത്തവണ അവനും വരുന്നുണ്ട് പറഞ്ഞു.... എല്ലാവരും എത്തിയിട്ട് വേണം കല്യാണഒരുക്കങ്ങൾ തുടങ്ങാൻ... മജീദ്ക്ക കട്ടൻഗ്ലാസ് കയ്യിൽ പിടിച്ചു ചിന്തയിലാണ്ടു........
...... കല്യാണത്തിന്റെയും കൂട്ടു കുടുംബത്തിന്റെ വരവിനെയും ഓർത്ത് സന്തോഷത്തോടെ കാത്തിരിക്കുന്ന ഉമ്മയും മോളും.... നല്ല രസാവും ല്ലേ ഉമ്മാ....
(തുടരും..)
ان شا ﷲ....
❤️💚❤️💚❤️💚❤️💚❤️💚❤️
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment