Part-3
*✍🏻 رافي..*
*Part-3*
*«»«»«»«»«»∞∞∞«»«»«»«»«»*
....... അടുക്കളയിൽ സുബ്ഹിക്ക് തുടങ്ങിയ തിരക്കാണ്... എല്ലാം ഒന്ന് കഴിഞ്ഞിട്ട് വേണം കുളിക്കാൻ പോവാന്... ഇനിയങ്ങോട്ട് കുറച്ചു നാൾ ഇങ്ങനെന്നെ ആവും... തിരക്കോട് തിരക്ക്...എന്നാലും അവരെല്ലാം കൂടി ആവുമ്പോ പണിതിരക്കാണെങ്കിലും നല്ല രസമാ....അങ്ങനെ ഓരോന്ന് ആലോചിച് സുമി തകൃതിയിൽ ഓരോന്ന് എടുത്തുകൊണ്ടിരിക്കുകയാണ്.... ഉമ്മാ..... ഞാൻ ഈ ഡ്രസ്സ് ഇട്ടാ പൊരേ....? ഹനയുടെ ചോദ്യം... ആ അത് മതി... അത് ഇട്ടാൽ നിനക്ക് നല്ല ബംഗിയാ...!
.....ഉച്ച ആവുമ്പോഴേക്കും മജീദ്ക്കയുടെ രണ്ട് അനിയമ്മാരും കുടുംബവും ഉമ്മയും ഉപ്പയും ഒക്കെ ഇങ് എയർപോർട്ടിൽ എത്തും... അപ്പഴേക്കും അവരെ കൂട്ടാൻ മജീദ്ക്ക അങ്ങോട്ട് വരാന്നാ പറഞ്ഞെ... ഹനയും പോകുന്നുണ്ട് കൂടെ.. വീട്ടിലെ കാറെടുത്താൽ എല്ലാവർക്കും സീറ്റ് പോരാ.. മജീദ്ക്ക രണ്ടീസം മുന്നേ തന്നെ ട്രാവലർ ഏല്പിച്ചിരുന്നു....
...... ഉപ്പാ... വണ്ടി വന്നു... ഹന മുറ്റത്ത് നിന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞു... അവൾ ഭയങ്കര സന്തോഷത്തിലാ...ഇതുവരെ കാണാത്ത കൊച്ചാപ്പമാരേം മേമമാരേം മക്കളേം ഉമ്മാമയേം ഉപ്പാപ്പയേം ഒക്കെ കാണാനുള്ള തിടുക്കത്തിലാണവൾ....
.
.........
..... വണ്ടി അതിവേഗം പോവുകയാണ്... എയർപോർട്ടിൽ എത്തി... കുറച്ചങ് നടന്നപ്പോ തന്നെ വിമാനത്തിന്റെ ഇരമ്പൽ വല്ലാതെ കാതിൽ പതിക്കുന്നു... അങ്ങ് ഒരു വിമാനചിറകും അവളുടെ കണ്ണിൽ പെട്ടു..വിമാനത്തിൽ ഇതുവരെ കയറിട്ടില്ല... ശെരിക്ക് കണ്ടിട്ട് പോലും ഇല്ല... ആറാം വയസ്സിൽ ഉമ്മച്ചീന്റേം ഉപ്പച്ചീന്റേം കൂടെ ഉംറക്ക് പോകുമ്പോൾ വിമാനത്തിൽ കയറുന്നതോർത്ത് ഒരുപാട് മനക്കോട്ടെ കെട്ടിയതായിരുന്നു... അതെല്ലാം തകർന്നടിഞ്ഞില്ലേ... മജീദ്ക്കാക്ക് ആരും പറയാതെ തന്നെ ഹനമോളുടെ മനസ്സ് നന്നായിട്ട് വായിക്കാനറിയും... അങ്ങോട്ടും ഇങ്ങോട്ടും എത്തിപ്പാളി നോക്കുന്ന ഹനമോളെ കയ്യും പിടിച്ചു മജീദ്ക്ക മൂന്നാം നിലയിലേ ചില്ല് ചുമരുകൾക്കടുത്തേക്ക് കൊണ്ടുപോയി... ശെരിക്ക് കാണാമായിരുന്നു രണ്ട് മൂന്ന് കൂറ്റൻ വിമാനങ്ങൾ.... ആ കുഞ്ഞു മനസ്സിന് വല്ലാത്ത സന്തോഷം ആയി.... കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും നജീബ് വിളിക്കുന്നു... ഞങ്ങൾ പുറത്ത് എത്തിയിട്ടുണ്ട്... നിങ്ങളെവിടെന്ന്.....
.... അങ്ങനെ അവരേം കൂട്ടി വീട്ടിലെത്തി.... മജീദ്ക്കാന്റെ ഉമ്മ,ഉപ്പ.. പിന്നെ അനിയമ്മാരായ നജീബും അവന്റെ ഭാര്യ സാലിഹയും, ഷംന ഷഹന രണ്ട് മക്കളും...പിന്നെ മുജീബും അവന്റെ ഭാര്യ സഫീദയും നിയാസ് നിയ രണ്ട് മക്കളും.. അങ്ങനെ ഇവരാണ് ഇന്ന് വീട്ടിലെത്തിയത്... ഇവരൊക്കെ അടുത്തടുത്ത ഫ്ലാറ്റിലായി ദുബായിലാണ്.. ഇവരുടെ രണ്ട് പേരുടടുത്തും മാറി മാറി നിക്കാറാണ് ഉമ്മയും ഉപ്പയും....
...പെങ്ങമ്മാരായ നാജിയയും ഭർത്താവ് അഹ്‌മദും മക്കളായ ആഷികും ആദിലും ആമിനയും.. ഇളയ പെങ്ങൾ മാജിതയും ഭർത്താവ് അഷ്‌റഫും മക്കളായ മൻസൂർ, മിശാന.. ഇവരൊക്കെ നാളെ വൈകുന്നേരത്തെ ഫ്ലൈറ്റിലിങ്ങെത്തും.... പിന്നെ ആകെ ജഗ പൊക....
****
.... ആകെ തിരക്കോട് തിരക്.... ഉമ്മാമയുടേം ഉപ്പാപയുടേം ഇടയിലിരുന്ന് കുശലന്വേഷണത്തിലാണ് ഹന.. എല്ലാവരും ഹനയെ തന്നെ ശ്രദ്ധിക്കുന്നു...അവളുടെ ആ പക്വതയാർന്ന സംസാരം... എല്ലാവരോടും പെട്ടെന്ന് തന്നെ നല്ല കൂട്ടായി... കൊച്ചാപ്പമാരൊക്കെ ഹനമോൾക്ക് വേണ്ടി ഒരുപാട് സാധനങ്ങൾ കൊണ്ടുവന്നിട്ടുണ്ട്.. എല്ലാം എടുക്കുന്നേം കൊടുക്കുന്നേം തിരക്കാണവിടെ... സമയം പോകുന്നതാരുമറിഞ്ഞില്ല....ചോറ് കഴിക്കല്ലേ.. സുമിയുടെ ചോദ്യം... യാത്ര ക്ഷീണം നല്ലോണം ണ്ട്... ഭക്ഷണമൊക്കെ കഴിച്ച് എല്ലാവരും മുകളിലേക്ക് കയറി....
......
.....ഫ്‌ളൈറ്റ് സമയമാറ്റം മൂലം വൈകുന്നേരം വരാനിരുന്ന പെങ്ങമ്മാരും മക്കളുമൊക്കെ സുബ്ഹിക്ക് തന്നെ എത്തിയിട്ടുണ്ട്...രാത്രിയാത്ര ആയത്കൊണ്ട് അവരൊക്കെ നന്നേ ക്ഷീണത്തിലാണ്... വന്നയുടനെ അവരൊക്കെ കിടക്കാനൊരിടമാണ് അന്വേഷിച്ചത്....സൂര്യവെളിച്ചം ആ മണിമാളികയെ പൊതിഞ്ഞു തുടങ്ങി.... ഓരോരുത്തരായി പതിയെ ഉറക്കിൽ നിന്നും ക്ഷീണത്തിൽ നിന്നുമൊക്കെ കരകയറിയെന്ന് തോന്നുന്നു.... അങ്ങിങായി വർത്തമാനങ്ങളും ചിരികളുമൊക്കെ കേട്ട് തുടങ്ങി...
....ആ മണിമാളികയിൽ ആകെ ഒച്ചയും ബഹളവും.... ഇന്റർലോക്ക് ചെയ്ത വലിയ മുറ്റമാണ്.... ഒരുഭാഗത്ത് ഷട്ടിൽ കളിക്കുന്ന കുട്ടികൾ...
ഒരു മൂലയിൽ വലിയൊരു സിമ്മിങ്പൂളുണ്ട്... വലിയമക്കളായ ആഷിക്കും ഷഹീനും മൻസൂറും നിയാസുമൊക്കെ അതിൽ നീന്തികുളിക്കുന്നു.... മുറ്റത്തിലൂടെ ചിതറി ഓടിക്കളിക്കുന്ന ഹനയും മറ്റുകുട്ടികളും.... അടുക്കളയിൽ തീരാത്ത വർത്തമാനവും പണികളുമായി പെണ്ണുങ്ങൾ എല്ലാരുമുണ്ട്.... താഴെ ബാൽക്കണിയിൽ കട്ടൻ ഗ്ലാസ് കയ്യിൽ പിടിച്ചു മജീദ്ക്കയും അളിയമ്മാരും അനിയമ്മാരുമൊക്കെ വലിയ വലിയ വർത്താനത്തിലാണ്... ചാരുകസേരയിൽ ഇരുന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഉമ്മാമയും ഉപ്പാപയും.... കണ്ടാൽ ആരും കൊതിക്കുന്ന ഒരു വൃന്ദാവനം.... എങ്ങും സന്തോഷം... സമാധാനം....
.....ഹനമോളെ എല്ലാവർക്കും പരിചയം ആയി... ചെറിയ വായിൽ വലിയ വർത്തമാനക്കാരി ആഷിഖ് ഒന്ന് കളിയാക്കി പറഞ്ഞു...സ്വിമ്മിംഗ് പൂളിന്റെ പടവിലിരിക്കുന്ന ആഷിഖിനെ പിന്നിൽ നിന്ന് ഒരൊറ്റ തള്ള്... അവൻ വെള്ളത്തിലേക്ക് വീണു... അങ്ങനെ അവളെകൊണ്ടാവുന്ന കുസൃതികളൊക്കെ ചെയ്ത് കൂട്ടുന്നുണ്ട്....
... പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും വർത്തമാനം... എന്തൊരു ഭംഗിയുള്ള കുട്ടി... നല്ല സ്വഭാവം... ആരേം ഒരു അപരിചയമില്ല... മുജീബ്ക്കാന്റെ ഭാഗ്യമാണ് ഈ മോള്.... അങ്ങനെ അങ്ങനെ നീളുന്ന വാർത്തമാനങ്ങൾ....
... ദുഹ്റ് ബാങ്ക് കൊടുത്തിട്ട് ഒരുമണിക്കൂർ കയിഞ്ഞ്... ആർക്കും ഒരു കുലുക്കവുമില്ല .. ഹനക്ക് ആധി തുടങ്ങി... എന്താ ഇവരാരും നിസ്കരിക്കാത്തെ ... അപ്പഴാണ് ഉമ്മയും ഉമ്മാമയും ഉപ്പാപയും നാജിയാന്റി യൊക്കെ അവിടെ നിസ്കരിക്കുന്നെ കാണുന്നെ... പുറത്ത് നോക്കിയപ്പോ ശാനും ഷഹീനും ഉപ്പയും ആഷിക്കും പള്ളിയിൽ പോകാൻ ഒരുങ്ങുന്നു...
വേറെ ആർക്കും നിസ്കരിക്കണ്ടേ... എന്താ അവരൊന്നും നിസ്കരിക്കാത്തെ... എന്തായാലും ഒന്ന് എല്ലാരേം വിളിച്ചു നോക്കാം...
.... താഴെ അവരൊക്കെ തിരക്കിട്ട കളിയിലാണ്....ഷംനിത്താ ഷഹനിത്താ നിയാ എല്ലാരും അകത്തേക്ക് വാ. ... നമുക്ക് നിസ്കരിക്കണ്ടേ....??
... നിസ്കരിക്കാനോ... ഇപ്പളോ.. നീയൊന്ന് മിണ്ടാതെ പോ ഹനു... അത്ര കേട്ടപ്പോ തന്നെ ഹനയുടെ മുഖം വാടി.... മെല്ലെ തിരിഞ്ഞു നടന്നു...ഞാൻ ന്തിനാ വിഷമിക്കുന്നെ... അവർക്ക് വേണ്ടെങ്കിൽ വേണ്ട .... നിസ്കരിക്കാത്തവർക്ക് തീ നിറച്ച നരകകുണ്ട് ആണല്ലോ ഉള്ളത് ... അവരൊക്കെ അതിൽ ചാടട്ടെ.. അങ്ങനെ ഓരോന്ന് ആലോയ്ച്ച് ഹന നിസ്കരിക്കാൻ തുടങ്ങി....
...സുമീ.... എന്തിനാ ഹനമോളെ കൊണ്ട് ഇപ്പൊ തന്നെ നിസ്കരിപ്പിക്കുന്നത്... അവൾ ചെറുതല്ലെ... സാലിഹ ആന്റിയുടെ ചോദ്യം... സുമി ഒന്ന് ചിരിച്ചു ഒന്നും പറഞ്ഞില്ല.... ഇത്ര ചെറുപ്പത്തിലെ അവളുടെ നിസ്കാരം ജീവിത ശൈലിയും കണ്ടിട്ടാ ഞങ്ങളൊക്കെയും ഈ നന്മയുടെ പാതയിലേക്ക് എത്തിയത്.. സുമി മനസ്സിൽ പറഞ്ഞു... സാലിഹാ... നീ ശ്രദ്ധിച്ചോ... സുമിക്കും മജീദ്കാക്കും മക്കൾക്കുമൊക്കെ ഒരു മാറ്റം ഉണ്ട്... പഴയപോലെ അല്ലല്ലോ അവരിപ്പോ... സുമിയുടെ ആ ചുരിദാർ തൈപ്പിച്ച മോഡൽ കണ്ടാതന്നെ കൊറേ ഒക്കെ മനസ്സിലാവുന്നുണ്ട്....അങ്ങനെ ഓരോ പരിഹാസ വാർത്തമാനങ്ങളും അതിനിടക്ക് കേൾക്കുന്നു... സുമി അതൊന്നും കാര്യമാക്കീല... എന്തെങ്കിലും ആവട്ടെ ഓരോരുത്തരെ ഇഷ്ടം പോലെ അല്ലെ അവനവന്റെ ജീവിത ശൈലി.. ന്തായാലും ഞമ്മളെയൊന്നും ഇതിന് കിട്ടൂല... ജീവിക്കുന്ന കാലം നല്ല ആർഭാടത്തിൽ തന്നെ ജീവിച്ചൂടെ.. മ്മക്ക് അതിനുള്ള വകയുമുണ്ടല്ലോ.. വെറുതെ ന്തിനാ ഇങ്ങനൊക്കെ... സാലിഹ പറഞ്ഞു നിറുത്തി....
......
****
.....രാത്രിയിലെ ഭക്ഷണവും കഴിച്ച് ഓരോരുത്തരും കിടപ്പിടത്തിലേക്ക് നീങ്ങി...
.. ഉമ്മാ.. ഞാൻ ഇന്ന് അവരുടെ കൂടെ മുകളിലെ റൂമിൽ കിടന്നോട്ടെ... സുമിക്ക് ഹനമോൾ തന്റേം മജീദ്ക്കാന്റേം റൂമിൽ കിടക്കുന്നത് തന്നെയാ ഇഷ്ടം... ന്നാലും അവരെ കൂടെ കിടന്നോട്ടെ... കുട്ടികളൊക്കെ ആവുമ്പോ അവൾക്കത് രസാവും... ആ ഹനു... അവരെ കൂടെ മുകളിൽ പോയി കിടന്നോ...സുമീ... ഹനമോളെ മുടിയൊന്ന് മുടഞ്ഞിട്ട് കൊടുക്ക്... അല്ലേല് ഉറങ്ങി എണീക്കുമ്പോഴേക്കും കെട്ട് കുടുങ്ങി പോകും.. മജീദ്ക്ക പറഞ്ഞപ്പഴാ സുമി അതോർത്തത്...
.... വലിയൊരു ബ്ലാങ്കറ്റ് തറയിൽ വിരിച്ചു കുട്ടികൾ ഒക്കെ ആ വലിയ റൂമിൽ ആണ് കിടക്കുന്നത്... കഥകളും വർത്തമാനങ്ങളുമൊക്കെ ഏകദേശം തുടങ്ങി.. ഹന ഇതുവരെ കേൾക്കാത്ത ഒരുപാട് സിനിമ സീരിയൽ കഥകൾ ഒക്കെ അവരുടെ വായിൽ നിന്ന് കേക്കുന്നു.. ഹനമോൾ ഉറങ്ങാൻ കിടക്കുമ്പോ ഹബീബിന്റെﷺ ചരിത്രം ഓർത്ത് കിടക്കുന്നതാ... സ്വലാത്ത് ചൊല്ലി ഉറങ്ങുന്നതാ.. ഇതിപ്പോ അതിനൊന്നും പറ്റുന്നില്ല...
.. ഞാനൊരു കഥ പറയാം.. എല്ലാവരും ഹനമോളെ വായിലേക്ക് നോക്കിയിരുന്നു... റസൂലുംﷺ സ്വാഹാബിമാരും ബദർ യുദ്ധത്തിന് പോയ കഥ തുടങ്ങിയപ്പോഴേക്കും അവരൊക്കെ ഹനയെ കളിയാക്കി... നീ എന്താ മദ്രസയിലെ ഉസ്താദ് പറയുന്ന കഥകൾ ഒക്കെ പറയുന്നേ... അയ്യേ അതൊന്നും അല്ല കഥ. ഇപ്പൊ പുതിയ ഇറങ്ങിയ സിനിമ അതിലെ കഥ..അത് മുഴുവൻ കേട്ടാൽ അറിയാതെ കരഞ്ഞു പോകും ഹനു...
... എന്റെ ഹബീബിന്റെﷺ കഥ കേട്ടാൽ കരച്ചിൽ അടക്കാനാവില്ല.. അത് നിങ്ങൾക്ക് അറീല്ലല്ലോ ന്നും പറഞ്ഞു ഹന തിരിഞ്ഞു കടന്നു... വല്ലാത്ത വിഷമം ഉണ്ട് ആ കുഞ്ഞു മനസ്സിന്... എന്തൊക്കെയോ ഓർത്ത് കിടക്കുന്നതിനിടയിൽ ഉറങ്ങിപ്പോയി....
.... അത്രേം ആളുകളുള്ള ആ വലിയ വീട്ടിൽ നാലോ അഞ്ചോ ആളൊഴികെ ആരും സുബ്ഹിക്ക് എണീക്കുന്നില്ല...
ഹനമോൾ മെല്ലെ എണീറ്റ് വുളു എടുത്ത് നിസ്കരിച്ചു... ഒരു തബാറകയും ഓതി... അപ്പഴാണ് ഇന്നലെ കണ്ട സ്വപ്നം പെട്ടെന്ന് ഓർമയിൽ വന്നത്... ഞാൻ എന്റെ ഉമ്മച്ചീന്റേം ഉപ്പച്ചീന്റേം ഇടക്ക് കിടക്കുന്നു... ന്റെ ഉമ്മച്ചി ഫാത്തിമ ..മുത്ത്നബിയുടെﷺ കഥ പറയുന്നുമുണ്ട്... അത് ഓർമയിൽ വന്നപ്പോ തന്നെ ഹനയുടെ കണ്ണ് നിറഞ്ഞൊലിച്ചു... ഹനൂ... മോളേ.. എന്താ.. എന്തിനാ കരീണ്.. സുമി തിരക്കി... ഉമ്മാ ഞാൻ ന്റെ ഉമ്മച്ചീനേം ഉപ്പച്ചീനേം സ്വപ്നത്തിൽ കണ്ടു .. അത് കേട്ടപ്പോ സുമിയുടെ നെഞ്ചോന്ന് പിടച്ചു ..
സാരല്ല ഹനൂ കരയല്ലേ.... മോള് എന്നും കിടക്കുമ്പോ ഉമ്മച്ചിക്കും ഉപ്പച്ചിക്കും ഒരു ഫാത്തിഹ ഓതിയിട്ട് കിടക്കണം ട്ടോ.... മോള് എന്നും അങ്ങനെ ഓതിയാൽ അവർക്ക് നല്ല സന്തോഷം ആവും.... അത് കേട്ടപ്പോ ഹനക്ക് സമാധാനം വന്നു....
...എന്തായാലും അതികം വൈകാതെ മോളേം കൂട്ടി അവരുടെ ഖബറിടം വരെ ഒന്ന് പോകണം...ആ കാര്യം പാടെയങ് മറന്നുപോയതാണ്... സുമി ഓരോന്ന് ഓർത്ത് അടുക്കളയിലേക്ക് പോയി....
*
... ആകെ ഒച്ചയും ബഹളവും... നേരം വെളുത്തിട്ടേയുള്ളു... കുട്ടിപ്പട്ടാളങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന തിരക്കിൽ...
ആന്റിമാരും മേമമാരും ഒക്കെ അടുക്കള പണിയിൽ .... ഒക്കെ നല്ല ജോറായി നടക്കുന്നു....
... മജീ... ഞങ്ങളൊക്കെ വന്നിട്ട് ഇപ്പൊ കൊറച്ചു ദിവസം ആയില്ലെ.... ഇന്ന് നമുക്കൊക്കെ കൂടി പുറത്തൊന്ന് പോയാലോ... സാലിഹ അത് ചോദിച്ചപ്പഴാ മജീദ്ക്ക അങ്ങനെ ഒരു കാര്യം ഓർത്തത്.... ന്നാ പിന്നെ വൈകിക്കണ്ട എല്ലാർക്കും കൂടി പോകാൻ ചെറിയൊരു ബസ് തന്നെ വേണ്ടി വരും... അത് ഞാൻ റെഡി ആക്കികോളാ... എല്ലാരോടും പെട്ടെന്ന് റെഡി ആവാൻ പറയ്... കുട്ടികളെ ഒക്കെ ഒരുക്കി കൊടുക്ക്....
.... എങ്ങോട്ടാ പോകുന്നെ എന്നൊന്നും തീരുമാനിച്ചില്ല ... എന്നാലും എല്ലാരും കൂടി അല്ലെ.... എങ്ങോട്ടായാലും നല്ല രസമായിരിക്കും ... എല്ലാവരും ഒരുങ്ങുന്ന തിരക്കിൽ ആണ്... സുമി കുറച്ചു ചായയും ചൂട് വെള്ളമൊക്കെ കൊണ്ടുപോകാൻ റെഡി ആക്കുന്ന തിരക്കിലാണ്... ഹന ഒരു ചീപ്പും മുടിബണ്ണും പിടിച്ചു ആ വാതിൽക്കലിൽ നിക്കുകയാണ്... ഉമ്മ അടുക്കളയിൽ ആണ്... അവരൊക്കെ മക്കളെ ഒരുക്കുന്ന തിരക്കിലും...
... പണിയെല്ലാം പെട്ടെന്ന് തീർത്തു സുമി ദൃധിയിൽ ഹനമോളെ ഒരുക്കാൻ വന്നപ്പോഴേക്കും അവള് നല്ല സുന്ദരിയായി മാറ്റി ഒരുങ്ങി നിക്കുന്നു...
..... ചെറിയൊരു ടൂർബസ്...എല്ലാവരും അതിൽ കയറി സീറ്റ് പിടിച്ചു...ഹനയും കുട്ടിപ്പട്ടാളങ്ങളൊക്കെ ബാക്കിലാണ്... മുന്നിൽ നിന്നും മജീദ്ക്ക... അല്ല ഞമ്മൾ എങ്ങോട്ടാ പോകുന്നെ...? പലരും പല സ്ഥലങ്ങളും പറഞ്ഞു. .. അതിനിടക്ക് ഒരു ശബ്ദം എല്ലാവരെ കാതിലും കുത്തി... ഉപ്പാ... മ്മക്കെല്ലാർക്കും ന്റെ ഉമ്മച്ചീന്റേം ഉപ്പച്ചീന്റേം അടുത്തേക്കൊന്ന് പോയാലോ... എല്ലാവരും ഒരു ഫാത്തിഹ ഓതിയാൽ അവർക്ക് കൊറേ ഫാത്തിഹ കിട്ടൂലെ... ഞമ്മക്ക് അങ്ങട്ട് പോകല്ലേ... ആ ചോദ്യം അലയടിച്ചുവന്ന സന്ദോഷങ്ങൾക്കതിരിട്ടുകൊണ്ട് എല്ലാവരേം മനസ്സിൽ തട്ടി.... എല്ലാവരും കൂടി പറഞ്ഞു... എന്ന പിന്നെ നേരെ മലപ്പുറത്തേക്ക് വിടാം.. ആദ്യം ഖബർ സിയാറത്.. ബാക്കി പിന്നെ തീരുമാനിക്കാം.... അങ്ങനെ ബസ് രണ്ടുവരിപാതയിലൂടെ പാഞ്ഞു തുടങ്ങി....
......ആകെ ആർപ്പും വിളിയും.. ഡാൻസും.... പാട്ടും കൂത്തും... ഹനക്ക് അതൊരു വല്ലാത്ത അവസ്ഥയായിതോന്നി.. മദ്ഹ്പാട്ടിന് മാത്രം ഹൃദയം കൊണ്ട് താളം ചവിട്ടുന്ന അവൾക്ക് ഇതിലൊന്നും വല്യ രസം പിടിച്ചില്ല... ന്നാലും അവളും അവരുടെയൊക്കെ കൂടെ സന്തോഷത്തിലാണ്....
മലപ്പുറം ജുമാമസ്ജിദിൽ എത്താൻ ഇനിയും ഒന്നരമണിക്കൂർ ണ്ട്...
..ആരാ ഒരു പാട്ട് പാടുക...മുന്നീന്ന് ഷഹനയുടെ ചോദ്യം... ഞാൻ പാടിക്കോളാന്ന് ഹന... ഷഹീന്റെ കയ്യീന്ന് മൈക്കയും വാങ്ങിച്ചു മുന്നിലേക്ക് പാഞ്ഞു വന്നു.... ആദ്യം മെല്ലെ ബിസ്മിചൊല്ലി.. മൈക്ക ചുണ്ടുകൾക്കടുത്തായത് കൊണ്ട് അതും എല്ലാവരും കേട്ടു... ഇതെന്താ ഖുർആൻ ഓതാൻ പോവാണോ... ബാക്കിൽ നിന്ന് കുട്ടികൾ കളിയാക്കാൻ തുടങ്ങി...
ഹന പാട്ട് തുടങ്ങി.... ആദ്യം എല്ലാവരും ഒന്ന് ഞെട്ടി... ആരും പ്രധീക്ഷിച്ച പാട്ടല്ല...
തവസ്സുൽ ബൈത്... ലാഇലാഹ ഇല്ലല്ലാഹു.. ലാഇലാഹ ഇല്ലല്ലാഹ്... ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്..... അങ്ങനെ ബദ്രീങ്ങളെ മേൽ തവസ്സുൽ ചെയ്ത് ഓരോ വരിയും ഈണത്തിൽ ചൊല്ലുന്നു.... ഒന്ന് രണ്ട് വരി കഴിഞ്ഞപ്പോഴേക്കും എല്ലാവരും ആ തവസ്സുൽ ബൈത്തിന് മനം കൊണ്ട് കീഴടങ്ങി....അറിയുന്ന പോലെ ഏറ്റുചൊല്ലാൻ തുടങ്ങി.... വലിയവർ ഒക്കെ ബസ്സിലുണ്ട്... അതിന്റെയൊക്കെ മുന്നിൽ ഒരു എട്ടുവയസ്സുകാരി... വലിയൊരു ഉടുപ്പും തലയിൽ തട്ടവുമിട്ട്.. കാണാൻ നല്ല സുന്ദരിക്കുട്ടി.. കണ്ണും ചിമ്മി.. മെല്ലെ ആടുന്നുമുണ്ട്.... എന്നിട്ട് നല്ല ഈണത്തിൽ പാടുന്നു...എല്ലാവരും ഹനയെ തന്നെ ശ്രദ്ധിച്ചിരുന്നു.... എല്ലാവരുടെയും മനസ്സ് വല്ലാതെ തണുത്ത പോലേ.... ഡിജെ പാട്ടും ഇട്ട് ചാടിക്കളിച്ചപ്പോൾ കിട്ടിയ സുഖത്തേക്കാളും എത്രെയോ വലുത് ഹനയുടെ പാട്ട്കേൾക്കുമ്പോൾ മനസ്സിനുള്ള സുഖം... കുട്ടികളോരോരുത്തരും ആലോചിച്ചു... ബൈത് കഴിഞ്ഞ് ഹന മദ്ഹ് പാട്ടിലേക്ക് കടന്നു... 'പുന്നാര നബിയോടാണെനിക്ക് പ്രേമം'...പലരുടെയും ഖൽബും കണ്ണും നിറഞ്ഞു പോയി....കുഞ്ഞുനാളിൽ രാത്രിയായാൽ ഉമ്മച്ചിയും ഉപ്പച്ചും ചൊല്ലുന്ന തവസ്സുൽ ബൈത്... അത് കേട്ട് വളർന്ന മോളല്ലേ... ശാഹിറ മാമിന്റെ ഫോണിൽ എപ്പോഴും കേൾക്കുന്ന മദ്ഹ് പാട്ടുകൾ.... ഇതേ ശൈലി മജീദ്ക്കാന്റെ വീട്ടിലും ഹനമോൾ പണിതെടുത്തു....എട്ട് വയസ്സ് മാത്രം പ്രായമുള്ള ആ പൊന്നുമോളുടെ മുന്നിൽ എല്ലാവരും കീഴടങ്ങിയ പോലെ....മജീദ്ക്കയും സുമിയും മെല്ലെ കണ്ണ് തുടക്കുന്നു... ശാനും ഷഹീനും നിറകണ്ണുകളോടെ പാട്ടിന് ഈണം കൊടുക്കുന്നു.... സമയം പോയതറിഞ്ഞില്ല...
.... ബസ് നിന്നു... പുറത്തേക്ക് നോക്കുമ്പോൾ ഒരുപാട് ഖബറുകൾ നിരന്നു കിടക്കുന്ന പള്ളിക്കാടും വലിയൊരു പള്ളിയും ... എല്ലാവരും ഇറങ്ങി...
... മജീദ്ക്ക പള്ളിയിലെ ഖാളിയോട് എന്തൊക്കെയോ സംസാരിക്കുന്നു.. ഇടക്ക് ഹനമോളെ നേരെ വിരല് ചൂണ്ടുന്നു... അങ്ങനെ ഖാളി കുറച്ചു കാട് പിടിച്ചു കിടക്കുന്ന രണ്ട് ഖബറുകൾക്ക് നേരെ കൈ ചൂണ്ടി .....
... ആ... അതാണ് അവരുടെ ഖബർ.... മജീദ്ക്ക പറയുന്നേ കേട്ട് എല്ലാവരും അങ്ങോട്ട് നീങ്ങി... ഹനമോൾ അത് കേട്ടതും ഓടി വന്ന് ഖബറിൻ നടുവിലായി ഇരുന്നു... ഉമ്മച്ചീ ഉപ്പച്ചീ... ഫാത്തിഹ ഓതി തുടങ്ങിയവരെ ചങ്ക് പിടഞ്ഞു... ബാക്കി ഓതാൻ കഴിയുന്നില്ല... സുമിയും മജീദ്ക്കയും ഹനമോളെ അടുത്ത് വന്നു... മോളേ എണീക്ക്.... ഉമ്മാ.. ഉപ്പാ..ന്താ ഇവിടെ ഇങ്ങനെ കാട് പിടിച്ചു കിടക്കുന്നു.... ന്റെ ഉമ്മച്ചിക്കും ഉപ്പച്ചിക്കും പേടിയാവൂലെ...എല്ലാവരും വിതുമ്പി.... ഖബറിൻ മുകളിലെ ചെടികൾ നല്ലതാണെന്നു പള്ളിയിലെ ഉസ്താദ് പറയുന്നത് മജീദ്ക്ക കേട്ടിട്ടുണ്ട്.. ന്നാലും ഹനമോളെ സമാധാനത്തിന് വേണ്ടി ആ ഉമ്മയും ഉപ്പയും ഇക്കാക്കമാരും കൂടി ആ പുല്ലൊക്കെ പറിച്ചു മാറ്റി.... ഹനമോൾ മെല്ലോന്ന് ചിരിച്ചു...
എല്ലാവരും ഫാത്തിഹയും യാസീനുമൊക്കെ ഓതി ദുആ ചെയ്ത് അവിടെ നിന്നും പുറപ്പെട്ടു.....
........
.... സമയം വളരെ വൈകിയിരുന്നു... എന്നാലും കുട്ടികളെ നിർബന്ധം കാരണം രണ്ട് മൂന്ന് പാർക്കുകളിലും കയറിയിറങ്ങി... ബസ് എറണാംകുളം ആ വലിയ മണിമാളികയുടെ മുറ്റത് തിരിച്ചെത്തിയപ്പോഴേക്കും സമയം പാതിര ആയിരുന്നു...
*
....സന്തോഷത്തിന്റെയും കളിചിരികളുടെയും ആ രണ്ട്മൂന്ന് മാസത്തോളമുള്ള ദിനങ്ങൾ കഴിഞ്ഞുപോയത് ആരും അറിഞ്ഞില്ല... അഥിതിയായി വന്ന ആന്റിമാരും മാമിമാരും കൊച്ചാപ്പമാരും മക്കളുമൊക്കെ നാളെ തിരിച്ചു പോകാനുള്ള തിരക്കിലാണ്... ആർക്കും പോകാൻ വലിയ മനസ്സൊന്നും ഇല്ല... ഇവിടെ വന്ന് കൂടിയ പിന്നെ അങ്ങനെ ആണ്.. പോകുമ്പോൾ എല്ലാവർക്കും വലിയ സങ്കടം ആണ്.. ഇത്തവണ സങ്കടം ഇരട്ടിച്ചപോലെ... പലരും വന്ന മനസ്സ് കൊണ്ടല്ല തിരിച്ചുപോകുന്നത്.. ആർഭാടത്തിൽ മുങ്ങി ഈമാനെന്തെന്നറിയാത്ത ഇസ്‌ലാമെന്തെന്ന് കേക്കാത്ത ആന്റിമാരേം കുട്ടികളുടെയൊക്കെ ഹൃദയത്തിൽ ഈമാനിൻ പ്രഭാവെളിച്ചം ചെറുതായി ജ്വലിക്കുന്നുണ്ടായിരുന്നു... ഹനമോളെ വിട്ട് പോകുന്നതിൽ എല്ലാവർക്കും വലിയ സങ്കടം....
... ഉമ്മാ.. അടുത്ത വെക്കേഷനും പെട്ടെന്ന് ആയെങ്കിൽ... വൈകാതെ ഇങ്ങോട്ടെന്നെ വരാലോ... നജീബിന്റെ ചെറിയ മോളേ വർത്താനം കേട്ട് സുമി ഒന്ന് ചിരിച്ചു....
****
എല്ലാവരും ഒരുമിച്ചു ആണ് പോകുന്നത്.... ദുബൈ ചെന്നിട്ട് പെങ്ങമ്മാരും മക്കളും ഖത്തറിലേക്ക് പോകും... പെട്ടിയും സാധങ്ങളും എല്ലാം റെഡി ആക്കി.... വണ്ടി ഇപ്പോ വരും വലിയൊരു ട്രാവലർ ഏൽപ്പിച്ചിട്ടുണ്ട് മജീദ്ക്ക... സുമി എന്തൊക്കെയോ കുറേ പലഹാരങ്ങൾ ഉണ്ടാക്കി പാക്ക് ചെയ്തിട്ടുണ്ട്....ഹന വല്ലാത്തൊരവസ്ഥയിലാണ്.... ഇത്രനാളും ഉണ്ടായ സന്തോഷമൊന്നും ഇനിയില്ല.... എല്ലാവരും പോവാണ്.... എല്ലാവരും പുറത്ത് ബാൽക്കണിയിൽ എത്തിയതും പോകാനുള്ള വണ്ടി വന്നതും ഒരുമിച്ചായിരുന്നു.... ഉമ്മാമയും ഉപ്പാപയും ഹനമോളെ ചേർത്ത് പിടിച്ചു... ഉമ്മാമന്റെ മോള് ദുആ ചെയ്യണട്ടോ... മനസ്സ് വിതുമ്പി.... ഇങ്ങളൊക്കെ പോകാനോ.... ഹനയുടെ ആ ചോദ്യം എല്ലാവരേം നോവിച്ചു....
മോളേ അടുത്ത വെക്കേഷൻ വൈകാതെ ആവൂല്ലേ...അതിനിടക്ക് ഇങ്ങള് എല്ലാവരും അങ്ങോട്ടേക്ക് ഒന്ന് വരണം ട്ടോ... നജീബ് പറയുന്നേ കേട്ടപ്പോ മജീദ്ക്ക...ആ അത് ശെരിയാണ്...ഇൻ ഷാ അള്ളാഹ്.. വൈകാതെ അങ്ങോട്ടൊന്ന് വരുന്നുണ്ട്.... അത്കേട്ടപ്പോ ഹനമോൾക് തെല്ലോന്ന് സമാധാനം ആയി....
ഹനൂ...ഞങ്ങൾ ഒക്കെ പോകല്ലേ.. നിന്റെ വക അവസാനമായി അന്ന് ബസിൽ വെച്ച് പാടിയ ആ പാട്ടൊന്ന് പാടിത്തരോ... ആഷിഖ് ആണാ ചോതിച്ചത്......
... ഞാൻ പാടൂല.... ഇങ്ങള് എല്ലാവരും പോകല്ലേ....ഹന ചിണുങ്ങി...
ഫ്ലൈറ്റ് സമയം ആരും മറന്നിട്ടില്ലല്ലോ.... സമയം കുറേ ആയി പെട്ടെന്ന് വണ്ടിയിൽ കയറ് ... അളിയൻ അഷ്‌റഫ്‌ക്കാന്റെ ഉച്ചത്തിലുള്ള വർത്താനം കേട്ടതും എല്ലാവരും ഒന്നൂടെ സലാം പറഞ്ഞു വണ്ടിയിൽ കയറാൻ ദൃതി കൂട്ടി....
ഹന മെല്ലെ മുകളിലേക്ക് നടന്നു... അവിടെ ബാൽക്കണിയിലിരുന്നാൽ റോഡിലേക്ക് നന്നായി കാണും.... ആ മണിമാളികയുടെ മുന്നിൽ
നിന്ന് വലിയൊരു വണ്ടി തന്റെ സന്തോഷങ്ങളെല്ലാം നിറച്ചു പാഞ്ഞുപോകുന്നത് നിറക്കണ്ണുകളോടെ നോക്കി നിന്നു.....
*(തുടരും..)*
ان شاء الله...
💚💚💚💚💚💚💚💚💚💚💚
CLICK HERE TO GET FULL PART
🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11
Post a Comment