Part :-1

 *🐥❣️നാഥന്റെﷻ               ഇണക്കുരുവികൾ❣️🐥*


*✍🏻 رافي..*



              *Part :-1*

*«»«»«»«»∞∞∞«»«»«»«»*


........... തേങ്ങിക്കരയുന്ന മൂക്കാന്തരീക്ഷത്തിനൊരു സമാധാനമെന്നോണം icu വിന്റെ വാതിൽ തുറന്ന് ഒരു നേഴ്‌സ് പുറത്തുവന്നു..പകച്ചു നിക്കുന്ന ആ ഉപ്പയും രണ്ട് മക്കളും ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു..അപ്പഴേക്കും നേഴ്‌സ് പറഞ്ഞു തുടങ്ങി.. പേടിക്കാനൊന്നുമില്ല. സുമയ്യ മരുന്നിനോട് പ്രതികരിച്ചു തുടങ്ങിയിട്ടുണ്ട്.. പക്ഷെ.. അടിയന്തരമായി ഒരു ഓപ്പറേഷൻ നടത്തെണ്ടി വരും.. ഗർഭപാത്രം എടുത്തുമാറ്റാതെ ബ്ലീഡിങ് നിക്കില്ല.. ബോധം വന്നയുടൻ സുമയ്യയെ ഓപ്പറേഷൻ തിയ്യേറ്ററിലേക്ക് മാറ്റുകയാണ്.. നിങ്ങളീ കടലാസിൽ ഒപ്പിട്ട് തരണം... മജീദ്ക്ക ഒന്ന് ആലോചിച്ചു.. രണ്ട് മക്കൾ ആണ് ഉള്ളത്. മൂത്തത് ഷഹീന് ഇളയത് ശാന്.. ന്റെ സുമിക്ക് വല്യ പൂതിയായിരുന്നു ഒരു പെൺകുട്ടിക്ക്.. ഇനിപ്പോ അതേതായാലും നടക്കില്ല.. ഗർഭപാത്രം ഇല്ലെങ്കിലും ജീവന് കിട്ടിയല്ലോ.. എന്നൊരാശ്വാസത്തിൽ മജീദ്ക്ക ആ പേപ്പറിൽ ഒപ്പിട്ടുകൊടുത്തു....


***

വലിയ സമ്പന്നതറവാട്ടിലെ ബിസിനസുകാരനാണ് മജീദ്.ഭാര്യ സുമയ്യ.ഷഹീൻ, ശാന് രണ്ട് മക്കൾ.. ഇതാണ് മജീദിന്റെ കുടുംബം.. ഈ നാലാൾക്കും കൂടി താമസിക്കാൻ പുറമേ നിന്ന് നോക്കിയാൽ നാല് നിലയുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു കൊട്ടാരം തന്നെയുണ്ട് എറണാകുളം സിറ്റി റോഡിനു മുന്നിൽ തന്നെ.. വിദേശത്തും സ്വദേശത്തുമായി അനവധി വ്യാപാര ഏജൻസികൾ മൂപ്പരെ കീഴിലുണ്ട്..പണപ്പെരുപ്പം കൊണ്ട് കുറച്ചു നാൾ വിദേശത്ത് ആണെങ്കിൽ കുറച്ചു നാൾ എറണാംകുളത്തായിരിക്കും മജീദും കുടുംബവും.. മജീദിന്റെ ഉമ്മ സൈനബ,ഉപ്പ അബൂബക്കർ.. അവർ നാട്ടിൽ ഇല്ല... ചെറിയ മകന്റെ കൂടെ ദുബായിയിൽ സ്ഥിര താമസമാണ്.. മജീദിന് രണ്ട് പെങ്ങമ്മാരും, രണ്ട് അനിയമ്മാരുമടങ്ങുന്ന അഞ്ചുമക്കൾ ആണവർ.. എല്ലാവരും ഫാമിലിയെയും കൊണ്ട് വിദേശത്ത് സെറ്റിൽഡ് ആണ്.. പെങ്ങമ്മാരെ രണ്ട് പേരേം കല്യാണം കഴിപ്പിച്ചു വിട്ടതും തരക്കേടില്ലാത്ത പ്രമാണകുടുംബത്തിലേക്ക് തന്നെ.. എല്ലാവരും ഓരോ തരം ബിസിനസ് ലോകത്താണ്...അങ്ങനെ ആര്ഭാടത്തിന്റെ ആലസ്യത്തിൽ ജീവിക്കുന്ന പേരുകേട്ടൊരു തറവാട് തന്നെയാണെന്ന് പറയാം...


****

സുമിക്ക് ഇടക്ക് ഇടക്ക് വയർ വേദന.. ശരീരികസ്വസ്ഥതയൊക്കെ ഉണ്ടാവാറുണ്ട്..സാധാരണയിൽ കൂടുതൽ ബ്ലീഡിങ്ങും സുമിക്ക് പതിവാണ്.. എന്നാൽ വല്യ ഒരു കുഴപ്പമൊന്നും ഉണ്ടായിരുന്നില്ല..ഇന്ന് രാവിലെ  പ്രഭാതഭക്ഷണം കഴിക്കാൻ വേണ്ടി അടുക്കളയിലേക്ക് ഇറങ്ങി വന്ന ശാന് ആണ് ഉമ്മ ചോരയിൽ കുളിച്ചു തറയിൽ വീണ് കിടക്കുന്നത് കണ്ടത്.. അവന്റെ അലറിക്കരച്ചിൽ കേട്ടാണ് മേലെ നിന്ന് മജീദ്ക്കയും ഷഹീനും ഓടിവരുന്നത്.. പെട്ടെന്ന് മൂന്ന് പേരും കൂടി വണ്ടിയെടുത്ത് നഗരത്തിലെ വലിയൊരു ഹോസ്പിറ്റലിൽ തന്നെ എത്തിച്ചു..രാവിലെതൊട്ട് ഇത് വരെ ഒരനക്കവും ഇല്ലാതെ കിടക്കുകയായിരുന്നു സുമി.. ഇപ്പൊ കുഴപ്പില്ല എന്ന് നേഴ്സ് വന്ന് പറഞ്ഞപ്പോൾ മക്കളും മജീദ്ക്കയും കണ്ണ് തുടച്ചു തെല്ലൊന്ന് സമാധാനത്തിലിരുന്നു.മജീദ്ക്ക ഓരോന്ന് ആലോചിച്ചു.. ശാന് ഇപ്പൊ പന്ത്രണ്ട് വയസ്സായിട്ടുണ്ട്.. ഷഹീനിന് പതിനെഴും.. രണ്ടാളും വലുതായി.. വർഷങ്ങൾക്ക് മുന്പേ സുമിക്കുള്ള അടങ്ങാത്ത ആഗ്രഹമാണ് ഒരു പെൺകുട്ടി എന്നത്.. ഇതുവരെ അത് ഉണ്ടായില്ല.. ഇനി ഉണ്ടാവുകയും ഇല്ല.. എന്തായാലും ജീവൻ തിരിച്ചു കിട്ടിയല്ലോ.. മജീദ്ക്ക സ്വയം ആശ്വസിച്ചു... സമയം ഉച്ചകഴിഞ്ഞു നാല് മണിയാവുന്നു.. നേഴ്‌സ് വീണ്ടും പുറത്ത് വന്നു.. സുമയ്യക്ക് കുഴപ്പമൊന്നുമില്ല.. ഓപ്പറേഷൻ കഴിഞ്ഞിട്ടുണ്ട്.. ഇന്ന് icu വിൽ തന്നെയായിരിക്കും.. നാളെ രാവിലെ റൂമിലേക്ക് മാറ്റം..


****

ഒരാഴ്ചയെന്നോണം ആശുപത്രിവാസം അവസാനിച്ചു ഇന്ന് വീട്ടിലേക്ക് എത്തി..സുമീ... ഇപ്പൊ വേദന ഒന്നും ഇല്ലല്ലോ...? ഇല്ല ഇക്കാ.. ഇപ്പൊ ഒക്കെ ശെരിയായില്ലേ... ഇനികുറച്ചു കാലം നീ  റെസ്റ്റെടുക്ക്..വീട്ടുകാര്യങ്ങൾ നോക്കാൻ ഹോം നേഴ്‌സ്നെ വെക്കാം.......

....... അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി... സുമി പൂർണആരോഗ്യവതിയായി.. വീണ്ടും ആഹ്ലാദത്തിന്റെ ഒച്ചപ്പാടുകൾ ആ മണിമാളികയിൽ പരന്നുതുടങ്ങി... എന്നാലും സുമിയുടെ ഉള്ളിൽ വല്ലാത്തൊരു നീറൽ ഉണ്ട്...

.

.... ഇക്കാ...! എന്താ സുമീ...?നമുക്ക് ഇനി കുട്ടികൾ ഉണ്ടാവില്ലല്ലോ....? എല്ലാവർക്കും ഉണ്ട് ഒരെണ്ണമെങ്കിലും പെൺകുട്ടിയായിട്ട്...

നമുക്കതില്ലല്ലോ.... സുമി സങ്കടം പറയുന്ന തിരക്കിലായി... ഇനിപ്പോ എന്ത്‌  ചെയ്യാനാ സുമീ...? നമുക്ക് ഇങ്ങനെ ആവും വിധിച്ചിട്ടുള്ളത്....!

അല്ല ഇക്കാ...നമ്മൾ അന്ന് ടൗൺഹാൾ എക്സിബിഷന് പോയ സമയത്ത് അവിടെ അടുത്തുള്ള ആ ഓർഫനേജിലെ കുറേ കുട്ടികളെ കണ്ടില്ലേ... അവിടെയുണ്ടാകുമല്ലേ പെൺകുട്ടികൾ ഒക്കെ... അവിടെപ്പോയി ഒന്ന് അന്വേഷിച്ചു ഒരു പെൺകുട്ടിയെ നമുക്ക് ദത്തെടുത്താലോ....?

.. സുമിയുടെ പെട്ടെന്നുള്ള വർത്താനം മജീദ്ക്കയെ ഇടിവെട്ടിയ പരുവത്തിലാക്കി...

ഒരു പെൺകുട്ടിക്ക് എനിക്കും ആഗ്രമാണ്.. എന്നാലും ദത്തെടുത്ത് വളർത്തിയാൽ ഒക്കെ സ്വന്തം മക്കളെ പോലെ ആവുമോ.... സുമിക്ക് അങ്ങനെ ഒരാഗ്രഹം ഉണ്ടെങ്കിൽ അതൊന്ന് അന്വേഷിച്ചു നോക്കണം...

... സുമീ.... നമുക്കൊന്ന് അന്വേഷിക്കാം...അടുത്താഴ്ച നമുക്ക് അവിടം വരെയൊന്ന് പോയിനോക്കാം....


****

മജീദ്ക്കയും കുടുംബവും തന്റെ ആഡംബരകാറിൽ ആ ഓർഫണേജിന്റെ കവാടം കടന്നു ഉള്ളിലേക്ക് ചെന്നു...

...പ്രൗടിത്തം നിറഞ വസ്ത്രധാരണയും കൈ വീശിയുള്ള ആ നടത്തവും കണ്ടപ്പോൾ തന്നെ ഓഫീസിന്റെ മുന്നിൽ നിന്നിരുന്ന സ്ഥാപനത്തിന്റെ മാനേജർക്ക് കാര്യം ഏകദേശമെന്നോണം പിടികിട്ടി...

.... ആ...കയറി ഇരിക്ക്.. ആരൊക്കെയോ അവരെ സ്വീകരിച്ചിരുത്തി... മജീദ് തന്റെ കഥകൾ എല്ലാം ഇരുന്നഇരിപ്പിൽ അവിടെ അവതരിപ്പിച്ചു... കുഞ്ഞിനെ ദത്തെടുക്കുമ്പോൾ പാലിക്കേണ്ട നിയമപട്ടികയൊക്കെ മാനേജർ മജീദ്ക്കയുടെ മുന്നിലേക്ക് നീട്ടി...അതിനെല്ലാം മജീദ്ക്ക ഓക്കേ ആണെന്ന് തലയാട്ടി.....

...ഞങ്ങൾക്കൊരു മോളേ വേണമായിരുന്നു.. സുമി മാനേജരുടെ മുഖം നോക്കി പറഞ്ഞു...

...ഇവിടെ ഒരുപാട് പെൺകുട്ടികൾ ഉണ്ട്.. ഏത് പ്രായം ഉള്ള കുട്ടിയെയാണ് വേണ്ടത്... മജീദ്ക്ക് സുമിയുടെ മുഖത്തേക്ക് നോക്കി.....

നന്നേ ചെറുപ്പം കഴിഞ്ഞതും എന്നാൽ വലിയ കുട്ടിയുമല്ലാത്ത ഒരു മോളായിക്കോട്ടെ... എന്തായാലും നിങ്ങൾ വെരി.... പത്തുവയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ റൂമൊക്കെ നാലാമത്തെ ഫ്ലോറിലാണ്... അവിടെ ചെന്ന് നിങ്ങൾ എല്ലാ കുട്ടികളെയും ഒന്ന് കണ്ടോളു...

..... നാലാം നിലയിൽ എത്തിയതും കളിയും ചിരിയും നിറഞ് ഓടിനടക്കുന്ന ഒരുപാട് കുട്ടികൾ... ശാന് തന്റെ കയ്യിൽ ഉണ്ടായിരുന്നു വലിയ മിട്ടായി കവർ കുട്ടികൾക്ക് നേരെ നീട്ടി... എല്ലാവരും ഒന്ന് വാങ്ങാൻ മടിച്ചു.. എന്നാൽ പിന്നിൽ നിന്നും ചുവപ്പ് ഉടുപ്പണിഞ്ഞ ഒരു മോള് ഓടിവന്നു ഷാനിന്റെ കയ്യിലെ മിട്ടായി കവർ വാങ്ങി... എന്നിട്ടൊരു ഡയലോഗ്...ഇക്കാകാ അവരൊന്നും വാങ്ങില്ല.. അവർക്കൊക്കെ മടിയാണ്...

അത് കേട്ടതും സുമിയും മജീദ്ക്കയുമൊക്കെ ചിരിച്ചു...

.... എന്താ മോളേ നിന്റെ പേര്..?? മജീദ്ക്ക കവിളിൽ തലോടി ചോദിച്ചു....

എന്റെ പേര് ഫാത്തിമ ഹന...!അതും പറഞ്ഞു അവൾ ആ മിഠായികവറുമായി റൂമിനകത്തേക് ഓടി.. പിന്നാലെ മറ്റു കുട്ടികളും....

ഷഹീന് സ്വപ്നത്തിൽ എന്ന പോലെ.... ഒരനിയത്തികുട്ടിയായി ഉണ്ടാവണം എന്നാഗ്രഹിച്ച അത് പോലൊരു പെൺകുട്ടി...

കണ്ടാൽ ആറോ എഴോ വയസ്സ്.. വെളുത്തു മെലിഞ്ഞു... കണ്ടാൽ തന്നെ കവിളിൽ നുള്ളാൻ തോന്നിപ്പിക്കുന്ന കുഞ്ഞുമുഖം.... ആള് ഭയങ്കര ആക്റ്റീവ് ആണല്ലോ.. നല്ല വർത്താനം...എല്ലാവരോടും സംസാരിക്കുന്ന പ്രകൃതം... ഷഹീന്റെ മനസ്സിൽ ആ മോളുടെ മുഖം പതിഞ്ഞു...

മജീദ്ക്കാക്കും സുമിക്കും വേറെ ഏത് കുട്ടിയേയും അത്രകങ്ങ് പിടിച്ചില്ല...

...എല്ലാം നല്ല മക്കൾ തന്നെ എന്നാലും നമ്മൾ ആദ്യം കണ്ട ആ കുട്ടി അവൾ ഉഷാറാണല്ലേ സുമീ...?.. ആ.. ഇക്കാ.. നമ്മൾക്ക് ആ കുട്ടിയെ കുറിച്ചൊന്ന് ചോദിച്ചുനോക്കിയാലോ... മാനേജർ സാർ മജീദ്ക്കയുടെ ഒപ്പം തന്നെയുണ്ട്... സാറേ ആ മോള് എങ്ങനെ ആണ്...?

ആര്... ഹനയോ..?

അതേ..!ആ മോള് തന്നെ...!

മാനേജർ സാർ ഒന്ന് മൌനത്തിലായി... സാറിന്റെ കണ്ണ് നിറഞ്ഞതായി മജീദ്ക്ക ശ്രദ്ധിച്ചു....

ആ... അവളെ ഇവിടെ പരിചരിക്കുന്നത് അവളുടെ ആയയായിട്ടുള്ള ശാഹിറയാണ്... അതാ ആ നിക്കുന്നെ ആണ് ഷാഹിറ.. അവരുടെ അടുത്ത് ചെന്ന് കുട്ടിയെ കുറിച് അന്വേഷിച്ചോളൂ... മാനേജർ സാർ കുറച്ചൊന്നു ബാക്കിലേക്ക് മാറി നിന്നു....


****

...പർദ്ധയും കറുത്ത മുഖാവരണവുമിട്ട ശാഹിറമാമിന്റെ അടുത്ത് അവരെത്തിയതും മാം അവരെ സ്വീകരിച്ചു...

ഫാത്തിമ ഹനയെന്ന മോളേ കുറിച്... സുമി ചോദിച്ചതും...

... ഹനയോ....? മാം ഒന്ന് അന്താളിച്ചു... കല്യാണം കഴിഞ്ഞ് കുട്ടികൾ ഇല്ലാത്ത എനിക്ക് എന്റെ മോളാണ് ഹന...ഏതാനും മാസങ്ങളെ ആയിട്ടുള്ളു അവളിവിടെ വന്നിട്ട്... മലബാറിലെ പേരുകേട്ട  ഡോക്ടേഴ്‌സ് കുടുംബത്തിലെ കുട്ടിയാണ് അവൾ... അവളുടെ ഉപ്പ dr ഹനീഫ്.. ഉമ്മ ഫാത്തിമ.. എന്റെ വീടിന് അടുത്ത് തന്നെയാണ് അവരുടെ വീടും... സാമ്പത്തികമായി വളരെ ബുദ്ധിമുട്ടായ എന്റെ കുടുംബത്തിന് ഏക ആശ്രയം  ഹനീഫ് സാർ ആയിരുന്നു... കല്യാണം കഴിഞ്ഞ് വർഷങ്ങൾ ആയിട്ടും മക്കളില്ലാത്ത അവർ ധമാമിലായിരുന്നു ജോലി ചെയ്തിരുന്നത്... അങ്ങനെ വർഷങ്ങൾക്ക് ശേഷം ഉണ്ടായ പൊന്നുമോളാണ് ഹന...ഷാഹിറ മാം ഒന്ന് വിതുമ്പി....

... ഇത്താ...നിങ്ങൾ ആരാണ് എന്നൊന്നും എനിക്കറിയില്ല... ഹനയെകുറിച് എനിക്ക് കരയാതെ പറയാനാവില്ല... അവരുടെ ജീവിതത്തിലേക്ക് ഹനമോള് വന്നതിന് ശേഷം താമസം നാട്ടിലേക്ക് മാറ്റി...വളരെ സന്തോഷം നിറഞ്ഞ ജീവിതമായിരുന്നു... അവളുടെ ഉമ്മ ഫാത്തിമയെ എടുത്തു പറയാതിരിക്കാനാവില്ല... അത്രയും സൽകുണ സമ്പന്നയായിരുന്നു...പണത്തിന്റെ ആർഭാഢിത്വത്തിനുള്ള എല്ലാ സാഹചര്യങ്ങൾ ഉണ്ടായിട്ടും  ഒരു അന്യനായിട്ടുള്ള ഒരാണ് പോലും  ഫാത്തിമയെ  കണ്ടിട്ടുണ്ടാവില്ല... അത്രയും സൂക്ഷ്മതയിൽ ജീവിച്ചിരുന്നൊരു വ്യക്തിയാണ്...


തന്റെ മോളെയും തന്റെ ജീവിതശൈലി പഠിപ്പിക്കണം എന്നത് എപ്പോഴും ഫാത്തിമ പറയുമായിരുന്നു...കുഞ്ഞിലേ ഫാത്തിമ അവൾക്ക് ഹബീബിനെﷺയും തിരുﷺജീവിതത്തെയും കുറിച് ഒരുപാട് ഒരുപാട് കഥകൾ മനസ്സിലിട്ടു കൊടുത്തിട്ടുണ്ട്...

ബുദ്ധിവെച്ചത് തൊട്ട് തുടങ്ങിയതാ ഹനമോളുടെ ഒരു വാശി... ഉമ്മച്ചി പറയുന്ന ഹബീബിന്റെﷺമദീനത്തേക്ക് എനിക്ക് ഇപ്പൊ തന്നെ പോവണം എന്നത്..ആ കാര്യം പറഞ്ഞു അവൾ എപ്പോഴും വാശി കാണിക്കുമായിരുന്നു... പോവാന്  ഹനീഫ് സാറിന് ഒരു ഒഴിവ്സമയം കിട്ടാഞ്ഞിട്ടാ മോളുടെ ആഗ്രഹം അങ്ങനെ നീട്ടിവെച്ചത്... ഏതായാലും പതിനഞ്ചു ദിവസം അല്ലെ.. ലീവെടുക്കാം എന്നും പറഞ്ഞു ഹനീഫ് സാറും ഫാത്തിമയും ഹനമോളും ഉംറക്ക് പോകാൻ ഒരുങ്ങിയതാ ഇത്താ...ഇത്ര പറഞ്ഞതും ശാഹിറ മാം ഒന്ന് വിതുമ്പി.....

.... എന്നിട്ട് എന്താ ഉണ്ടായേ..?? സുമിക്ക് ആശ്ചര്യം കൂടി വന്നു....

... യാ അള്ളാഹ്... റബ്ബിന്റെﷻ വിധിയെന്ന് പറയട്ടെ... ഉംറക്കുള്ള തകൃതിയിലുള്ള ഒരുക്കത്തിൽ ആയിരുന്നു അവർ മൂന്ന് പേരും... ഉംറക്ക് പോകുന്നതിന്റെ രണ്ട്നാൾ മുന്നേ... രാവിലെ  ഫാത്തിമാക്ക് അസഹ്യമായതലവേദന വന്ന് ബോധരഹിതയായി വീണു...ഹനമോളുടെ ഉമ്മച്ചീ എന്ന ആർപ്പ് കേട്ടാണ് ഞാൻ ഓടിചെല്ലുന്നത്...  ആ നേരം തന്നെ ഹനീഫ് സാർ ഫാത്തിമയെ താങ്ങിയെടുത്ത് കാറിൽ കിടത്തി ഹോസ്പിറ്റലിൽ  പോകാനൊരുങ്ങിയിരുന്നു.. പോകുമ്പോൾ ഹനമോളെ കൂടെ കൂട്ടിയില്ല... എന്റെ കയ്യിൽ തന്നിട്ടാ പോയത്...വേഗം വരാം കൂടെ നിങ്ങൾ വരേണ്ട ആവശ്യമില്ലാന്നും പറഞ്ഞു അതിവേഗതയിൽ എന്റെ കണ്മുന്നിൽ നിന്നും പോയതാ...

..... വിതുമ്പുന്ന ശാഹിറമാം  കാര്യങ്ങൾ പൂർത്തീകരിചു പറയാൻ വളരെ ബുദ്ധിമുട്ടി...

..എന്നിട്ട് എന്താ സംഭവിച്ചത്?? ശാന് അതിശയത്തോടെ ചോദിച്ചു...  എന്ത് പറയാനാ മോനേ... ബേജാറായി പോകുന്ന പോക്ക് അല്ലായിരുന്നോ അത്... എതിരെ വന്നൊരു ലോറിയുടെ മുന്നിലേക്ക് കാറ് പാഞ്ഞു കയറി എന്നാണ് നാട്ടുകാർ പറയുന്നേ കേട്ടത്.... ആ പോക്ക് പോയിട്ട് ഹനീഫ് സാറും ഫാത്തിമയും തിരിച്ചു വരുന്നത് പിറ്റേന്ന് വൈകുന്നേരം പോസ്റ്റമോർട്ടം എല്ലാം കഴിഞ്ഞു വെള്ളതുണിയിൽ പൊതിഞ്ഞിട്ടാണ്...

അറിയാതെ സുമി കരഞ്ഞു പോയി.... മജീദ്ക്ക കണ്ണ് തുടച്ചു.... അള്ളാഹ്...എന്തര് വിധി....ഫാത്തിമക്കും ഹനീഫ് സാറിനും ഒരുപാട് കൂട്ടോ കുടുമ്പോ ഒക്കെയുണ്ട്... എല്ലാവരും  വിദേഷത്തും... അവരുടേതായ തിരക്കിലും ഒക്കെ ആയിരുന്നു..മയ്യിത്ത് എടുക്കാനായപ്പോൾ ഏകദേശം ബന്ധുക്കളൊക്കെ നാട്ടിൽ വന്നിരുന്നു.... അന്ന് എന്റെ... എന്റെ.... ശാഹിറ വിതുമ്പി...... എന്റെ ഹനമോൾ ആ മയ്യിത്തുകൾക്കടുത്ത് നിന്ന് പറഞ്ഞത് ഒരിക്കലും എനിക്ക് മറക്കാനാവില്ല...

മുത്ത്നബിന്റെﷺഅടുത്ത് പോകണം ന്ന് പറഞ്ഞിട്ട്.. ഉമ്മച്ചീ ഉപ്പച്ചീ ന്നെ പറ്റിച്ചുന്ന്.....ആ മയ്യത്തുകളിൽ പിടിവിടാതെ കരഞ്ഞുതളർന്ന എന്റെ ഹന... ഉപ്പച്ചിയേം ഉമ്മച്ചിയേം ചലനമറ്റ് കിടക്കുന്നത് ആ കുഞ്ഞു മനസ്സിന് താങ്ങാവുന്നതിലുമപ്പുറമായിരുന്നു...

ശാഹിറ മാമിന്റെ കണ്ണീരിന് അതിരില്ലായിരുന്നു... മാറിനിന്ന് ആശ്വാസമെന്നോണം ഒന്ന് പൊട്ടിക്കരഞ്ഞു...


....ഇത്താ... മാം വീണ്ടും തുടർന്നു... ഹനമോൾക്ക് അവകാശികൾ ഒരുപാട് ഉണ്ട്.. പക്ഷെ.. അവരൊക്കെ വിദേശത്തല്ലായിരുന്നോ.. കണ്ട് ഇടപഴകിയുള്ള ബന്ധമൊന്നും ഹനമോളുമായി ഉണ്ടായിരുന്നില്ല...അത്കൊണ്ട് തന്നെ അവരൊക്കെയും ഹനമോളെ കൂടെകൊണ്ടുപോകാൻ വിളിച്ചപ്പോൾ പോകാൻ കൂട്ടാക്കിയില്ല...ഞാൻ അന്നും ഇടക്കൊക്കെ ഇവിടെ ഓർഫാണേജിൽ വന്ന് നിക്കാറുണ്ടായിരുന്നു...എന്റെ വീട്ടിൽ വെച്ച് ഹനമോളെ സംരക്ഷിക്കാനുള്ള വകയില്ലാത്തത്കൊണ്ട്... എനിക്ക് തോന്നി അവളേം കൂട്ടി ഓർഫണേജിൽ സ്ഥിരതാമസമാക്കുന്നത് നന്നാവുമെന്ന്..ഇവിടെ ഒരുപാട് കുട്ടികൾ ഇല്ലേ അവളെപ്പോലെ... അതവൾക്കൊരു കൂട്ടവും.. ഈ കാര്യം ഹനമോളുടെ അമ്മാവൻമാരുമായി സംസാരിച്ചു തരപ്പെടുത്തി... പിന്നെ അവൾക്കും ഇഷ്ടം എന്റെ കൂടെ പോരുന്നതായിരുന്നു.. ചെറുതിലെ എന്നെ കാണുന്നതല്ലെ...ശാഹിറ പറഞ്ഞു നിറുത്തി....

... വീണ്ടും തുടർന്ന്... ഹനമോടെ പേരിൽ ഒരുപാട് സമ്പാദ്യങ്ങൾ ഉണ്ട്... അവകാശികൾ വേറെ ഉണ്ടെങ്കിലും പണത്തിന് അവർക്കാർക്കും ആവശ്യം ഇല്ലാത്തത്കൊണ്ട് അതൊക്കെ ഹനമോൾക്ക് ഉള്ളത് തന്നെയാണ്.... എന്തുണ്ടായിട്ടെന്ത്...?? അവളുടെ ഉമ്മച്ചിയും ഉപ്പച്ചിയും അവൾക്കില്ലല്ലോ...!

ഇടക്ക് ചോദിക്കും അവരെകുറിച്... ന്തേലുമൊക്കെ കാര്യങ്ങൾ പറഞ്ഞു അവളെ മാറ്റിയെടുക്കും...അങ്ങനെ ഹനമോൾ ഇന്ന് എന്റെ മോളാണ്... ഫാത്തിമ വളർത്താൻ ആഗ്രഹിച്ചപോലെത്തന്നെ അവളെ വളർത്തിയെടുക്കണം എന്നെനിക്കൊരു നിർബദ്ധം ഉണ്ടായിരുന്നു... ഇനിപ്പോ നിങ്ങൾ അവളെ..... എന്റെ ഹനയെ.... എന്റെ മോളേ...കൊണ്ട് പോവുകയാണോ...!!വിതുമ്പിക്കൊണ്ട് ശാഹിറ വാക്കുകൾ ഒപ്പിച്ചു...

ഫാത്തിമ ആഗ്രഹിച്ചൊരു പൊന്നുമോളായി വളർത്താൻ നിങ്ങൾക്ക് കഴിയോ....? അവിടേം ഇവിടേം കട്ട്‌ ചെയ്ത് മാറ്റിയ ഷഹീന്റെ തലമുടിയിലേക്കും.. മുട്ട് വരെചുരിദാറിന് കൈയുള്ള തലയിൽ തട്ടം പാതിയില്ലാത്ത സുമിയെയും.. നിലം തൊടുന്ന തുണിയുടുത്ത് നിക്കുന്ന മജീദ്ക്കയേയുമൊന്ന് നോക്കി ഷാഹിറ സംശയത്തോടെ ചോദിച്ചു....

..കഥകളെല്ലാം കേട്ട് കണ്ണ് നിറഞ്ഞു നിൽക്കുന്ന മജീദ്ക്ക ഒറ്റയടിക്ക് പറഞ്ഞു... ഇൻ ഷാ അള്ളാഹ്... ഹനമോളെ ഞങ്ങൾക്ക് തരണം... പൊന്നുപോലെ നോക്കികോളാം...


*

... ഹന മോള് പോവുകയാണ് ..

.....

..... ഹനമോളെ ശാഹിറ മാം കൊണ്ട്പോയി കുളിപ്പിച്ച് പുതിയ ഉടുപ്പണിഞ്ഞു കൊണ്ട് വന്നു.... അവളെ കണ്ടതും ശാനും ഷഹീനും ആ വരാന്തയിൽ വെച്ചുതന്നെ അവളെ ചേർത്ത് പിടിച്ചു വിതുമ്പി..... ഞങ്ങൾക്കൊരു കുഞ്ഞനിയത്തി.... രണ്ടുപേരും സന്തോഷക്കണ്ണീരിലായിരുന്നു...ഹനമോളേ മുഖത്ത് സങ്കടഭാവമൊന്നുമില്ല..രണ്ട് ഇക്കാക്കമാരോടും അവൾ കുശലം പറയുന്നു... ഷഹീന് അവളെ പതിയെ പതിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന തിരക്കിലാണ്...ഹനൂ.. അവൻ സ്നേഹത്തോടെ വിളിച്ചു... നിന്നെ ഞങ്ങൾ വീട്ടിലേക്ക് കൊണ്ടുപോവുകയാണ്...അത് കേട്ടപ്പോൾ ഹനക്ക് വല്ലാത്ത സന്തോഷം... ഇവിടെ നിന്നും വേറെ വീട്ടിലേക്ക് പോവുകയല്ലേ...ആ കുഞ്ഞു മനസ്സിന് അത് വല്ലാത്തൊരു ആഹ്ലാദമായിരുന്നു...


....ഓഫീസിലെത്തി നിയമനടപടികൾ ഒക്കെ പൂർത്തിയാക്കി.. ഫോൺ സംഭാഷണങ്ങളിലൂടെയാണെങ്കിലും ഹനയുടെ ഉറ്റ ബന്ധുക്കളുടെ സമ്മതമെല്ലാം മജീദ്ക്ക വാങ്ങിച്ചു...


രണ്ട് ഇക്കാക്കമാരുടെയും കൈപിടിച്ചു നടക്കുന്ന ആ കൊച്ചുമിടുക്കിയേ പിന്നിൽ നിന്ന് ശാഹിറമാം ഒന്ന് നീട്ടി വിളിച്ചു ഹനാ..... അവളൊന്ന് തിരിഞ്ഞു നോക്കി... ഓടിച്ചെന്നു.. മാമിനോട് വളരെ സന്തോഷത്തിൽ ഞാൻ പോകുവാണെന്ന് പറഞ്ഞപ്പോഴേക്കും ശാഹിറ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു ആ പൊന്നുമോളെ നെഞ്ചോട് ചേർത്തു...ഹനീഫ് സാർ എന്റെ കയ്യിൽ ഏല്പിച്ചിട്ട് പോയതാ... ഇന്നിതാ അവൾ മറ്റൊരു വീട്ടിലെ അംഗമായി പോകുന്നു...ഇവിടെ നിക്കുന്നതിലും സുഖം അവൾക്ക് ആ വീട്ടിൽ തന്നെയായിരിക്കും... അവൾ പോയിക്കോട്ടെ..ശാഹിറ സ്വയം വിതുമ്പികൊണ്ട് സമാധാനിച്ചു....

...ഹന പോകാനും അവർ അവളെ കൊണ്ട്പോകാനും തിടുക്കം കൂട്ടി...അവസാനം ശാഹിറ മാം കവിളിൽ ഒരു ഉമ്മകൊടുത്തിട്ട് പറഞ്ഞു... ഹനാ.. രണ്ട് മാസം കഴിഞ്ഞ നിന്റെ ഏഴാം പിറന്നാൾ അല്ലെ... മാമിനും കൂട്ടുകാർക്കും മിട്ടായിയുമായി വരണം ട്ടോ.... മാം ന്തിനാ കരയുന്നെ... ഇൻ ഷാ അള്ളാഹ്..ഞാൻ തീർച്ചയായും വരൂല്ലോ.... പൊന്നുമോളുടെ ആ വാക്കിൽ ശാഹിറ ആശ്വസിച്ചു...


****

ഹനീഫ്ന്റെയും ഫാത്തിമയുടെയും പോന്നോമനയായിരുന്ന ഹന... മജീദ്ക്കാന്റെയും സുമിയുടെയും പൊന്നുമോളായി മറ്റൊരു ജീവിതത്തിലേക്ക്.... ആ ആഡംബര കാറിലേക്ക് അവൾ കാലെടുത്ത് വെക്കുമ്പോഴും... പിന്നിൽ നിന്ന്  ശാഹിറ മേം ന്റെ കൈകൾ നാഥനിﷻലേക്കുയർന്നു...... റബ്ബേ... എന്റെ മോളേ കാക്കണേ.... അവൾക്ക് നല്ലത് മാത്രം വരുത്തണേ....


(തുടരും..)


ان شاء الله....

CLICK HERE TO GET FULL PART

🐥❣️നാഥന്റെﷻ ഇണക്കുരുവികൾ❣️🐥 Part 01 -11


Contact Us

Follow us on

💚❤️💚❤️💚❤️💚❤️💚❤️💚

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️