മുത്ത് നബി ﷺ തങ്ങളുടെ മുപ്പത്തി ഒമ്പതാം വയസ്സ്
*മുത്ത് നബി ﷺ*
*തങ്ങളുടെ മുപ്പത്തി* *ഒമ്പതാം വയസ്സ്*
*ഏകാന്തവാസം*
മുത്ത് നബി ﷺ തങ്ങൾക്ക് വയസ്സ് മുപ്പത്തൊമ്പതായപ്പോൾ ഏകാന്തവാസം കൂടുതൽ ഇഷ്ടപ്പെട്ടു. റമളാനിൽ ഹിറാ ഗുഹയിൽ പോയി ഏകനായിവസിച്ചു
(ഫദാഇഖുൽ അൻവാർ : 1/159)
എവിടെയെങ്കിലും ഏകാന്തനായിരിക്കുന്നതിനെക്കാൾ ഇഷ്ടമുള്ള മറ്റൊരു കാര്യവും ഇക്കാലത്തുണ്ടായിരുന്നില്ല.
(സീറതു ഇബ്നു ഇസ്ഹാഖ് : 2/100)
വിജനമായ താഴ്വരകളിലും പർവ്വത ശിഖരങ്ങളിലും ഏകാന്തനായിന്ന് പ്രാർത്ഥിക്കുന്ന പതിവ് മുത്ത് നബി ﷺ ക്കുണ്ടായിരുന്നു.
*_ഹിറാ ഗുഹയിൽ_*
മുത്ത് നബി ﷺ അന്ത:കരണപ്രചോദനമനുസരിച്ച് ഇടക്കാല ഏകാന്തവാസത്തിനു തിരഞ്ഞെടുത്തത് ഹിറാഗുഹയായിരുന്നു
ഏകാന്ത വാസത്തിന് ഹിറാ ഗുഹ തിരഞ്ഞെടുത്തതിൽ പല പൊരുളുകളുമുണ്ട് അവിടെയിരുന്നാൽ കഅബ ദർശിക്കാൻ കഴിയും ഏകാന്തവാസം, സ്വസ്ഥ, കഅബാദർശനം എന്നിവ അവിടെ ലഭിക്കുന്നു
(ഫത്ഹുൽ ബാരി : 12/355)
സ്വപ്ന ദർശനങ്ങളുൾ സജീവമായപ്പോഴാണ് ഹിറാ ഗുഹയിൽ ഏകാന്തവാസം തുടങ്ങിയതെന്ന അഭിപ്രായമാണ് മിക്ക ചിത്രകാരന്മാർക്കുമുള്ളത്
ഇബ്നു ഹജർ (റ) പറയുന്നു : മുത്ത് നബി ﷺ തങ്ങൾക്ക് ഏകാന്തവാസത്തോട് താൽപര്യമുണ്ടാകുന്നതിനു മുമ്പു തന്നെ ശുഭദർശനങ്ങൾ ലഭിച്ചു തുടങ്ങിയിരുന്നു.
(ഫത്ഹുൽ ബാരി : 8/717)
ഗുഹാവാസക്കാലത്ത് തിരിച്ചുവന്നാൽ വീട്ടിൽ കയറുന്നതിനു മുമ്പ് കഅബാലയത്തിൽ ചെന്ന് ഏഴോ കൂടുതലോ തവാഫ് ചെയ്തിരുന്നു
(അൽ ഇക്തിഫാ : 1/202)
മുപ്പത്തൊമ്പതര വയസ്സായപ്പോൾ ലഭിച്ച ദിവ്യസന്ദേശങ്ങൾ സ്വപ്ന ദർശനം വഴിയായിരുന്നു അത് പ്രഭാതം പൊട്ടി വിടരും പ്രകാരം സത്യമായി പുലർന്നിരുന്നു.
(ഫദാഇഖുൽ അൻവാർ : 1/159)
ഇത്തരം സ്പ്നദർശനാനുഭവങ്ങൾ ആറു മാസത്തോളം സജീവമായി തുടർന്നു ഇമാം ബുർഹാനുദ്ധീൻ (റ) പറയുന്നു : മുത്ത് നബി ﷺ തങ്ങൾക്ക് ഈ സ്വപ്നദർശനാവസ്ഥ ആറുമാസക്കാലം സജീവമായിരുന്നതായി ചില ഗ്രന്ഥങ്ങളിൽ കാണാം ഈ സ്വപ്ന ദർശനം തുടങ്ങിയത് റബീഉൽ അവ്വലിലാവാം :അതാണല്ലോ അവിടുത്തെ ജന്മമാസം ശേഷം റമളാൻ മാസത്തിൽ നേരിട്ടു ദിവ്യസന്ദേശമുണ്ടായി ഇമാം ബൈഹഖിയും മറ്റും ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
( സീറതുൽ ഹലബി : 1/378)
*الصلاة والسلام عليك يا رسول الله*
Post a Comment