മുത്ത് നബി ﷺ തങ്ങളുടെ മുഖ സൌന്ദര്യം
*മുത്ത് നബി ﷺ തങ്ങളുടെ മുഖ സൌന്ദര്യം*
അബൂഹുറൈറ(റ) പറയുന്നു: നബി ﷺ തങ്ങളെക്കാള്‍
മനോഹാരിതയുള്ള ഒരാളെയും ഞാന്‍ കണ്ടിട്ടില്ല.സൂര്യന്‍ അവിടുത്തെ മുഖത്താണോ സഞ്ചരിക്കുന്നത് എന്നു തോന്നിപ്പോവുമായിരുന്നു
(അല്‍മിനഹുല്‍ മക്കിയ്യ: 2/571).
അലി(റ) പറയുന്നു:
നബി ﷺ തങ്ങളുടെ മുഖം വീര്‍ത്തതോ മാംസമില്ലാതെ നീണ്ടതോ ആ യിരുന്നില്ല. ആ മുഖം അല്‍പം വൃത്താകൃതിയിലായിരുന്നു. ചുവപ്പുകലര്‍ന്ന വെളുപ്പുനിറമായിരുന്നു മുഖത്തിന്
(തുര്‍മുദി).
ബറാഅ്(റ)വിനോട് നബി ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നോ’ എന്നു ചോദിച്ചപ്പോള്‍, “അല്ല, ചന്ദ്രനെപ്പോലെയായിരുന്നു”എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്
(ബുഖാരി). ചന്ദ്രനെപ്പോലെ വൃത്താകൃതിയില്‍ പ്രകാശമുള്ളതായിരുന്നു എന്നര്‍ഥം.
ജാബിറുബ്നു സമുറ:(റ) പറഞ്ഞു: “നബി ﷺ തങ്ങളുടെ മുഖം വാളുപോലെയായിരുന്നില്ല. അത് സൂര്യനെയും ചന്ദ്രനെയും പോലെയായിരുന്നു”
(മുസ്ലിം).
നബി ﷺ തങ്ങളുടെ മുഖത്തിനു സൌന്ദര്യം മാത്രമായിരുന്നില്ല, പ്രകാശവും കൂടി ഉണ്ടായിരുന്നു. വൃത്താകൃതിയുമായിരുന്നു. ഇവിടെ വൃത്തമെന്നു പറഞ്ഞതുകൊണ്ടുദ്ദേശ്യം പൂര്‍ണ്ണവൃത്തമല്ല. അലി(റ)വിന്റെ വിവരണത്തില്‍ അതു വ്യക്തമാണ്. അല്‍പ വൃത്താകൃതിയിലുള്ള മുഖം അറബികള്‍ക്ക് ഹൃദ്യമായിരുന്നു.
കഅ്ബുബ്നു മാലിക്(റ) പറയുന്നു: “നബി ﷺ ചിരിക്കുമ്പോള്‍ ചന്ദ്രക്കീറുപോലെ അവിടുത്തെ മുഖം പ്രകാശിക്കുമായിരുന്നു. ഞങ്ങള്‍ക്കിത് നബി ﷺ യില്‍ വ്യക്തമായി കാണാമായിരുന്നു”
(ബുഖാരി).
അനസ്(റ) പറയുന്നു: “ചിരിക്കുമ്പോള്‍ നബി ﷺ യുടെ മുഖം കണ്ണാടി പോലെയാണ്. അടുത്തുള്ള ചുമരുകള്‍ അവിടുത്തെ മുഖ കമലത്തില്‍ പ്രതിബിംബിച്ചിരുന്നു”
(ഇബ്നുല്‍ അസീര്‍).
ആയിശ(റ) പറഞ്ഞു: ഞാന്‍ വസ്ത്രം തുന്നുന്നതിനിടെ സൂചി താഴെ വീണുപോയി. അതെനി ക്കു കണ്ടെടുക്കാന്‍ കഴിഞ്ഞില്ല. അപ്പോഴാണ് റസൂൽ ﷺ തങ്ങള്‍ അങ്ങോട്ടു കടന്നുവന്നത്. തങ്ങളുടെ മുഖത്തെ പ്രകാശകിരണത്തില്‍ ഞാന്‍ സൂചി കണ്ടെടുക്കുകയുണ്ടായി
(ഇബ്നു അ സാകിര്‍)
നബി ﷺ തങ്ങളെക്കുറിച്ചുള്ള ഇത്തരം ഉപമകളും അലങ്കാരങ്ങളും കേവലാര്‍ഥത്തില്‍ മനസ്സിലാക്കരുത്. കാരണം, നബി ﷺ തങ്ങളെ ഉപമിക്കാന്‍ ഒരു ഉപമാനവും പര്യാപ്തമല്ല. പിന്നെ സാഹിത്യശൈലിയനുസരിച്ച് സാധ്യമായതിനോടുപമിക്കാറുണ്ടെന്നു മാത്രം.
നബി ﷺ തങ്ങളുടെ മുഖത്തെ അധിക പേരും ഉപമിച്ചിരിക്കുന്നത് ചന്ദ്രനോടാണ്. കാരണം പ്ര കാശം പരത്തുന്ന ഒരു ഗോളമെന്ന നിലയില്‍ ദൃഷ്ടിക്ക് വിഘ്നം തട്ടാതെ പൂര്‍ണ്ണമായി നോക്കിക്കാണാനാവുക ചന്ദ്രനെയാണ്. നബി ﷺ തങ്ങളുടെ നാമങ്ങളിലൊന്നാണല്ലോ ബദ്ര്‍
(പൂര്‍ണ്ണ ചന്ദ്രന്‍) ഐശ്വര്യപൂര്‍ണ്ണവും മനോഹരവുമായ, അവിടുത്തെ മുഖകമലം തന്നെ സത്യപ്രവാചകനാണെന്നതിന്റെ പ്രകടമായ തെളിവായിരുന്നു.
അബ്ദുല്ലാഹിബ്നു സലാം(റ) പറയുന്നു: “നബി ﷺ തങ്ങള്‍ മദീനയിലെത്തിയ വാര്‍ത്ത കേട്ട ഉടനെ തന്നെ ജനങ്ങള്‍ തിരുസവിധത്തിലേക്ക് കുതിച്ചുകൊണ്ടിരുന്നു. കൂട്ടത്തില്‍ ഞാനും പോ യി. അവിടുത്തെ മുഖം കണ്ടപ്പോഴേ എനിക്കു ബോധ്യമായി; ഇതൊരു വ്യാജവാദിയുടെ മുഖമല്ലെന്ന്
(സയ്യിദുനാ മുഹമ്മദുര്‍റസൂലുല്ലാഹി(സ): പേജ് 22)
ഇബ്നു അസാകിര്‍, ജാബിര്‍(റ)വില്‍ നിന്ന് ഉദ്ധരിച്ചത് ഇമാം സുയൂത്വി(റ) ഉദ്ധരിക്കുന്നു: “ജി ബ്രീല്‍(അ) എന്നെ സമീപിച്ചു പറഞ്ഞു: അല്ലാഹു അങ്ങേക്ക് സലാം പറഞ്ഞുകൊണ്ട് ഇങ്ങനെ പറയുന്നുണ്ട്: “യൂസുഫ്(അ)ന്റെ സൌന്ദര്യം ഞാനെന്റെ കുര്‍സിയ്യിന്റെ പ്രകാശത്തില്‍ നിന്നാ ണു നല്‍കിയത്. അങ്ങയുടെ മുഖത്തിന്റെ സൌന്ദര്യം എന്റെ അര്‍ശിന്റെ പ്രകാശത്തില്‍ നിന്നു നല്‍കിയതാണ്”
(അല്‍ഖസ്വാഇസ്വ്: 2/107)
*الصّلاة والسّلام عليك يا رسول الله*
Post a Comment