സ്വപ്നം കാണൽ പതിവായവർ

*സ്വപ്നം കാണൽ പതിവായവർ*
~||||||||||||||||||||||||||||||||||||||||||||||||||~

 നിങ്ങൾ സ്വപ്നം കാണുന്നവരാണെങ്കിൽ ഈ പതിനൊന്ന് കാര്യങ്ങൾ അറിഞ്ഞിരിക്കണം...

1⃣ സ്വപ്നം മൂന്ന് വിധമുണ്ട് എന്നാണ് ഇബ്നു സീരീൻ (റ) പറയുന്നത്... 

(1) മനസ്സിലെ തോന്നൽ 
(2) പിശാചിന്റെ പേടിപ്പിക്കൽ
(3)അല്ലാഹുവിൽ നിന്നുള്ള സന്തോഷവാർത്ത...
  (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394)

2⃣ സ്വപ്നത്തിന് പ്രവാചകത്വവുമായി ബന്ധമുണ്ട് നബി ﷺ പറയുന്നു: നല്ല സ്വപ്നം നുബുവ്വത്തിന്റെ നാൽപത്തിയാറ് അംശങ്ങളിൽ ഒരു അംശമാണ്... 
 (ബുഖാരി, മുസ്ലിം, മിശ്കാത് 394)

3⃣ നബിﷺയെ സ്വപ്നത്തിൽ കാണാനാവും. എന്നെ സ്വപ്നം കണ്ടാൽ അവൻ കണ്ടത് ശരിക്കും എന്നെത്തന്നെയായിരിക്കും. കാരണം പിശാചിന് എന്റെ രൂപത്തിൽ വരാനാവില്ല എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്... 
 (ബുഖാരി, മുസ്ലിം, മിശ്ക്കാത്ത് 394)

4⃣ ദുഃസ്വപ്നം പിശാചിൽനിന്ന് ഉണ്ടാവുന്നതാണ്... 

5⃣ ദുഃസ്വപ്നം കണ്ടാൽ  ആരോടും പറയാതിരിക്കുക. അഊദു ഓതുക സ്വപ്നത്തിന്റെ വിപത്തിൽ നിന്ന് അല്ലാഹുﷻവിനോട് കാവൽ തേടുക, ഇടതുഭാഗത്തേക്ക് മൂന്നു പ്രാവശ്യം തുപ്പുക... 
  (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394)

6⃣ ദുഃസ്വപ്നം ആരോടും പറയരുത് എന്ന് പറയുന്നതിന്റെ കാരണം പറയാതിരുന്നാൽ ആ സ്വപ്നം കൊണ്ട് യാതൊരു ദുരന്തവുമുണ്ടാവുകയില്ലെന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്... 
  (ബുഖാരി, മുസ്ലിം, മിശ്കാത്ത് 394)

7⃣ ദുഃസ്വപ്നം കണ്ട് പേടിച്ച് ഞെട്ടിയുണർന്നാൽ കിടന്ന സ്ഥലം മാറികിടക്കുന്നത് നല്ലതാണ് അത് ഹദീസിൽ വന്നിട്ടുണ്ട്... 
  (മുസ്ലിം, മിശ്കാത്ത് 394)

8⃣ നല്ല സ്വപ്നം കണ്ടാൽ അൽഹംദുലില്ലാഹ് എന്നു ചൊല്ലണം എന്ന് ഹദീസിലുണ്ട്... 

9⃣ നല്ല സ്വപ്നം കണ്ടത് തനിക്ക് ഇഷ്ടപ്പെട്ടവരോടോ ബുദ്ധിയുള്ളവരോടോ മാത്രമേ പറയാവൂ എന്ന് നബി ﷺ പറഞ്ഞിട്ടുണ്ട്... 
 (തുർമുദി ,മിശ്കാത്ത് 396)

1⃣0⃣ സ്വപ്നം കൂടുതൽ യാഥാർത്ഥ്യമാവൽ  സംസാരത്തിൽ കൂടുതൽ സത്യം
 പറയുന്നവർക്കാണ്... 
  (ബുഖാരി, മുസ്ലിം, രിയാളുസ്വാലിഹീൻ 341)

1⃣1⃣ ഉറങ്ങുമ്പോൾ ദുസ്വപ്നം കണ്ട് പേടിക്കാതിരിക്കാൻ കിടക്കുമ്പോൾ ചൊല്ലാൻ ഇസ്ലാം കൽപിച്ച സൂറത്തുകൾ, ദിക്റുകൾ എന്നിവ ചൊല്ലിക്കിടക്കുക... 
 (ആയതുൽ കുർസിയ്യ്, ഇഖ്ലാസ് ഫലഖ്, നാസ്, സുബ്ഹാനല്ലാഹ് 33, അൽഹംദുലില്ലാഹ് 33, അല്ലാഹു അക്ബർ 34 ബിസ്മിക റബ്ബി എന്ന് തുടങ്ങുന്ന ദുആ എന്നിവയും മറ്റും പതിവാക്കുക, വുളൂവോടുകൂടി കിടക്കുക...
=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*