lഅല്ലാഹുവിന്റെ സാന്നിധ്യത്തിൽ എത്താൻ ദികിറിൽ മുഴുകുന്നതിന്റെ പ്രാധാന്യം

*🍁അല്ലാഹുവിന്റെ സാന്നിധ്യത്തിൽ എത്താൻ ദികിറിൽ മുഴുകുന്നതിന്റെ പ്രാധാന്യം🍃*
▪️▪️▪️▪️▪️▪️▪️▪️▪️▪️▪️
സയ്യിദീ മുഹമ്മദ് അൽ യാദലി (റ) തന്റെ ശറഹ് സഹിയ്യത് അൽ സമാ എന്ന ഗ്രന്ഥത്തിൽ പറയുന്നു: 

ത്രീവ്രമായ ലജ്ജ പ്രകടിപ്പിക്കാതെ അല്ലാഹുവിന്റെ ദിവ്യമായ സാന്നിധ്യത്തിലേക്ക് ഒരു അടിമ എത്തുകയില്ല. കശ്ഫും (1) മറ നീങ്ങുന്ന അവസ്ഥയും നേടി എടുക്കാതെ ഈ ഒരു അവസ്ഥയെ ഒരാളും സമ്പൂര്ണമാക്കുകയില്ല . *നിരന്തരമായി ദിക്കിറിൽ മുഴുകാതെ ഈ ഒരു സ്ഥാനം എത്തിക്കാനാവില്ല* . എല്ലാ പ്രവർത്തനങ്ങളും അല്ലാഹുവിന്റെ സൃഷ്ടിയാണ് എന്ന് കാണുന്ന അവസ്ഥയിൽ പരിപൂർണ്ണമായ ഇഖ്ലാസ്ന്റെ മഖാം ഒരാൾക്ക് എത്തിക്കണം എന്നുണ്ടെങ്കിൽ നിരന്തരമായി ദിക്കിറിൽ മുഴുകിയാൽ മാത്രമേ സാധ്യമാവുകയുള്ളൂ.

*ആന്തരികമായ അസുഖങ്ങൾ ഇല്ലായ്മ ചെയ്യാൻ (ദിക്‌ർ അല്ലാതെ) മറ്റൊരു മാർഗവുമില്ല. ശൈതാനി ആയ ചിന്തകൾ മുറിച്ചു കളയാൻ (ദിക്‌ർ അല്ലാതെ) മറ്റൊരു വഴിയും ഇല്ല. നഫ്സിന്റെ വഞ്ചനകൾ നിർവീര്യപ്പെടുത്താൻ (ദിക്‌ർ അല്ലാതെ) വേറെ ഒരു പോംവഴിയില്ല* . 

നിരന്തരം ദിക്കിറിൽ മുഴുകിയാൽ ദുനിയാവിന്റെ ആകുലതകളും സങ്കടങ്ങളും അപ്രത്യക്ഷമാവുന്നതാണ്, *കാരണം അത്തരം വികാരങ്ങൾ അല്ലാഹുവിൽ നിന്നും അശ്രദ്ധനായത് കൊണ്ട് മാത്രം ഉണ്ടാവുന്നതാണ്* . വ്യാകുലതകളും സങ്കടങ്ങളും നിരന്തരം വരുകയാണെങ്കിൽ സ്വന്തത്തെ മാത്രം അടിമ കുറ്റപ്പെടുത്തിയാൽ മതി. കാരണം ഇതെല്ലാം അടിമ അല്ലാഹുവിൽ നിന്നും തിരിഞ്ഞു കളഞ്ഞതിന്റെ പരിണിതഫലമാണ്. ആരെങ്കിലും എപ്പോളും സന്തോഷം ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അവൻ നിരന്തരം ദിക്കിറിൽ മുഴുകി കൊള്ളട്ടെ. 

ചില വഴി തെറ്റിയവർ (ആത്മീയമായി) നിശ്ചലമായിരിക്കുന്നു. *അവർ പ്രഭാതത്തിലും പ്രദോഷത്തിലും അല്ലാഹുവിന്റെ ദിക്കിറിന്റെ മജ്ലിസിൽ പങ്കെടുക്കുകയും അതിന്റെ ഇടയിലുള്ള സമയം അല്ലാഹുവിൽ നിന്നും അശ്രദ്ധരായി നിൽക്കുകയും ചെയ്യും* . സൂഫികളുടെ ആത്മീയ അവസ്ഥകൾ ആഗ്രഹിക്കുന്ന ആത്മീയ ദാഹിക്ക് ഈ ഒരു മാർഗ്ഗം ഒരു ഉപകാരവും ചെയ്യുകയില്ല. ഈ ഒരു രീതി അവലംഭിക്കുന്നവൻ ഇതിന് തെളിവായി റസൂൽ (സ) തങ്ങളുടെ ഹദീസ് കൊണ്ട് വരുന്നതാണ്: "ഒരു അടിമ ദിവസത്തിന്റെ തുടക്കത്തിലും ദിവസത്തിന്റെ അവസാനത്തിലും അല്ലാഹുവിന്റെ ദിക്‌ർ ചൊല്ലിയാൽ അതിന്റെ ഇടയിലുള്ളത് അവന് (അല്ലാഹു) പൊറുത്തു കൊടുക്കുന്നതാണ്" , *പക്ഷെ പാപമോചനം കൊണ്ട് ഔന്നിത്യം ലഭിക്കുകയില്ല* . പാപമോചനം കൊണ്ട് പാപം ചെയ്ത വ്യക്തിയെ പാപം ചെയ്യാത്ത വ്യക്തിയാക്കി മാറ്റുകയാണ് ചെയ്യുന്നത്, അല്ലാതെ ഇബാദത് ചെയ്യുന്ന വ്യക്തി ആക്കി മാറ്റുകയല്ല. 

നിങ്ങൾ അറിയണം സൂഫികളുടെ തേട്ടം വ്യത്യസ്ത മഖാമുകളിലൂടെ ഓരോ ശ്വാസത്തിലമുള്ള *നിരന്തരമായ ആത്മീയ വളർച്ചയാണ്* . ഇത് നിരന്തരമായ ദികിറുകൊണ്ടാണ് സാധ്യമാവുക, അല്ലാഹുവിന് അവർക്ക് മുകളിലുള്ള അധികാരത്തിൽ നിന്നും ഒരു കണിക പൂർത്തീകരിക്കാൻ സാധിച്ചു എന്ന് അവർ കരുതുകയില്ല.
=============================

*പുണ്ണ്യനബി صلی اللہ علیہ وسلم ക്കൊരായിരം സ്വലാത്ത്🌹*

*🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه*

*(تقبل الله منا ومنكم صالح الاعمال)*
*🤲🏻