അവകാശം

*✍മദീനയാണെന്റെ സ്വപ്നം*
-------------------------
*♥️ അവകാശം♥️*
💚♥️💚♥️💚💚♥️

*ഒരിക്കൽ ഇമാം ശാഫീ (റ)ന്റെ അടുക്കൽ ഒരാൾ വന്നു പറഞ്ഞു "എനിക്ക് നല്ല ജോലിയുണ്ട്. പക്ഷേ കിട്ടുന്ന കൂലി എനിക്ക് മതിയാവുന്നില്ല"*

*മഹാൻ ചോദിച്ചു: "നിനക്ക് എത്രയാണ് കൂലി ലഭിക്കുന്നത്?"*

*"അഞ്ചു ദിർഹം''*
*എങ്കിൽ നിങ്ങളുടെ കൂലി നാലു ദിർഹമാക്കി.കുറച്ച് തരാൻ യജമാനനോടു പറയുക."*

*അയാൾ അപ്രകാരം യജമാനനോടു പറഞ്ഞു. അങ്ങനെ അയാളുടെ കൂലി നാലു ദിർഹമായി.*

*കാലങ്ങൾക്ക് ശേഷം വീണ്ടും ഇതേ പരാതിയുമായി അയാൾ മഹാനെ സമീപിച്ചു. അപ്പോൾ ശാഫിഈ (റ)വിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു*
*"നാലുള്ളത് മൂന്നാക്കി കുറച്ച് തരാൻ യജമാനനോടു പറയുക " ..*

*അയാൾ അതും അനുസരിച്ചു. കൂലി മൂന്ന് ദിർഹമാക്കി കുറച്ചു.☺️☺️*

*പിന്നീട് അയാൾ മഹാ നോട് പറഞ്ഞു "ഇപ്പോൾ എന്റെ കഷ്ടപ്പാട് തീർന്നു.കിട്ടുന്നത് മതിയാകുന്നുണ്ട്. അയാൾ മഹാനോട് ചോദിച്ചു?? അങ്ങ് കൂലി കുറയ്ക്കണമെന്നാവശ്യപ്പെട്ടതിന്റെ രഹസ്യമെന്താണ്❓*

*മഹാൻ പറഞ്ഞു💚*
*"നിങ്ങൾ ദിവസം മൂന്ന് ദിർഹമിനേജോലി ചെയ്യുന്നുള്ളൂ. കിട്ടുന്നതിൽ രണ്ട് ദിർഹം കുടുതലാണ് അത് നിങ്ങളുടെ അവകാശമല്ല. അവകാശമല്ലാത്തത് ശമ്പളമായി വാങ്ങിയത് കൊണ്ടാണ് നിങ്ങൾക്ക് തികയാതെ വരുന്നത്. "*

*കൂട്ടുകാരെ എത്ര നല്ല ഉപദേശം .നമ്മുടെയൊക്കെ ജീവിതത്തിലും ഇത്തരം സംഭവങ്ങൾ ഉണ്ടാവാറില്ലേ..?? ശ്രദ്ധിച്ച് ജീവിക്കാൻ ശ്രമിക്കണേ.☺️☺️*

*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
     *وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*

*✍🏻مُحَمَّدْ عَاشِقْ*