ആരംഭം. [സയ്യിദുശ്ശുഹദാഅ് ഹംസ(റ)]

*ആരംഭം*
[സയ്യിദുശ്ശുഹദാഅ് ഹംസ(റ)]

*ഭാഗം1*
❤️💙🖤❤️💙🖤

അള്ളാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച നാലു വിഭാഗത്തില്‍ മൂന്നാമത്തേത് ശുഹദാക്കളാണ്. ശഹീദ് എന്നാല്‍ ഇസ്ലാമിന് ജീവാര്‍പ്പണത്തിലൂടെ സേവനം ചെയ്തവരാണ്. ഇസ്ലാമിക ചരിത്രത്തില്‍ ശഹാദത്ത് എന്ന വീരമൃത്യുവിന് സൗഭാഗ്യം സിദ്ധിച്ചവര്‍ ഏറെയുണ്ട്. ഈ വിഭാഗത്തിന്റെ നേതാവെന്ന് വിശേഷിപ്പിക്കപ്പെട്ടവരില്‍ പ്രധാനിയാണ് ഹംസതുബ്നു അബ്ദില്‍ മുത്ത്വലിബ്(റ).

ഹിജ്റ മൂന്നാം വര്‍ഷം നടന്ന ഉഹ്ദ് രണഭൂമിയില്‍ വെച്ചാണ് ആ ഇതിഹാസ പോരാളി രക്തസാക്ഷിയാവുന്നത്. ഉള്ളുറച്ച വിശ്വാസവും ഉന്നതമായ നബിസ്നേഹവും പാകപ്പെടുത്തിയ ധീരയോദ്ധാവിന്റെ അന്ത്യത്തിന് ഈ ശവ്വാല്‍ മാസത്തോടെ 1438 വര്‍ഷമാവുന്നു..
അസദുൽ ഇലാഹി സയ്യിദുശുഹദാഅ്
ഹംസത്തുൽ ഖറാർ(റ)ന്റെ ചരിത്രമാണ് ഇനി..
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ           
                
അല്ലാഹുവിന്റെ സിംഹം!! 
അല്ലാഹുവിന്റെ റസൂലിന്റെ സിംഹം!! സ്വഹാബികൾക്കിടയിൽ പ്രത്യേക സ്ഥാനമുള്ളതുകൊണ്ട് ലോകാനുഗഹിയായ അല്ലാഹുവിന്റെ തിരുദൂതർ നൽകിയ നാമങ്ങളാണിവ,
ഇസ്ലാമിക ചരിത്രത്തിലെ വിശുദ്ധ അധ്യായങ്ങളാണ് ബദ്റും ഉഹ്ദും.
പ്രസ്തുത യുദ്ധങ്ങളിലെ ഹംസ(റ)ന്റെ ധീരമായ പ്രകടന ങ്ങളാണ് ഈ നാമധേയങ്ങൾക്ക് നിദാനം. സ്വഹാബികൾക്കിടയിലെ ഉന്നത സ്ഥാനീയനാണ് ഹംസ(റ) നബി(സ്വ)തങ്ങളുടെ സ്നേഹിതനും കൂട്ടുകാരനും പിതൃസഹോ ദരനുമായിരുന്നു ഹംസ(റ) കൂടാതെ നബി(സ്വ)തങ്ങൾക്ക് അബൂത്വാലിബ് , അബ്ബാസ് , അബൂ ലഹബ് എന്നിങ്ങനെയും പിതൃസഹോദരന്മാർ ഉണ്ട് ! 

ഹംസ(റ) ധീരതയിലും ശക്തിയിലും മറ്റുപിതൃസഹോദരൻമാരെക്കാൾ ഉന്നതൻ, നബി ( സ്വ ) യുടെ പിതാമഹൻ അബ്ദുൽ മുത്വലിബാണ് പിതാവ് തന്റെ ജനങ്ങൾക്കിടയിൽ നേതാവ്, കുടുംബത്തിലും തറവാട്ടിലെയും ഉന്നതസ്ഥാനീയൻ,സ്വഭാവം, ശരീരപ്രകൃതി എന്നിവയിൽ ആദരണീയൻ, ഖുറൈശികൾക്കിടയിലെ ഉന്നതൻ , കഅ്ബയുടെ സംരക്ഷകൻ, ഹജ്ജ് കാലങ്ങളിൽ വെള്ളം കുടിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്നവൻ എന്നിങ്ങനെ എല്ലാമായിരുന്നു അദ്ദേഹം !! അല്ലാഹുവിന്റെ നിർദ്ദേശമനുസരിച്ച് സംസം കിണർ കുഴിച്ചവരും ലോകത്തിന്റെ പല ദിക്കുകളിൽ നിന്നും വന്നെത്തുന്ന ഹാജിമാർക്ക് വെള്ളം നൽകുന്ന സംഘങ്ങളെ അകമഴിഞ്ഞ് സഹായിക്കുന്നവരുമായിരുന്നു അദ്ദേഹം. 

അവർക്കിടയിൽ രൂപഭംഗിയും ഹൃദയ ധീരതയുമുള്ളവരും സുന്ദരനും ദീർഘവീക്ഷണമുള്ളവരുമായിരുന്നു !
നബി(സ്വ)യുടെ ജനനവർഷം തന്നെയാണ് അദ്ദേഹവും ജനിച്ചത്,
ജനനത്തിന്റെ ആദ്യ ദിനങ്ങളിൽ ഒരു സ്ത്രീയിൽ നിന്നാണവർ മുല കുടിച്ചത്..

അങ്ങനെ നബി(സ്വ) ഹംസ(റ) യും മുലകുടി ബന്ധത്തിലെ സഹോദരന്മാരായി ! വിനോദത്തോടെയും അന്നപാനീയങ്ങളോടെയും അബ്ദുൽമുത്വ ലിബിന്റെ വീട്ടിലെ പരിചരണത്തിൽ ഒന്നിച്ചുവളർന്നവരായിരുന്നു ഇരുവരും ... അതുകൊണ്ടുതന്നെ സാധാരണ ഒരേ സംരക്ഷണത്തിൽ വളരുന്ന കുട്ടികളിലേതു പോലെ പ്രത്യേക സ്നേഹവും ഐക്യവും അവർക്കിടയിലും വളർന്നു !! നബി(സ്വ)യെ വളരെയേറെ ഇഷ്ടപ്പെട്ടവരായിരുന്നു ഹംസ(റ) പകരം നബി(സ്വ)യും അദ്ദേഹത്തെ ഇഷ്ടപ്പെടുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു.
ഹംസ(റ)ന്റെ സഹോദരൻമാർക്കിടയിൽ ഹംസ(റ) നെക്കാൾ നബി(സ്വ) പ്രാധാന്യം കൽപ്പിച്ചിരുന്നത് എട്ടാം വയസ്സിൽ തന്നെ വളർത്തിയ അബൂത്വാലിബിനായിരുന്നു ! പിതൃസഹോദരൻ ഹംസ(റ)യുടെ സ്നേഹിതനും സുഹൃത്തുമായി നബി(സ്വ) തങ്ങൾ.
മുത്ത് നബി(സ്വ) യുവാവായി ! യുവ പ്രായത്തിൽ കച്ചവടയാത്രകളിൽ നബി (സ്വ) തങ്ങൾ വ്യാപൃതനായി.
അറബികൾക്കിടയിലെ ഉന്നത സ്ത്രീരത്നമായ ഖദീജ(റ)യെ വിവാഹം ചെയ്യാൻ ആ യാത്ര നിമിത്തമാവുകയും ചെയ്തു !

*തുടരും..*
❤️💙🖤❤️💙🖤
അടുത്ത ഭാഗം ഹംസ(റ) ന്റെ യുവത്വം..ഇൻശാ അള്ളാഹ്..

وبحمزة الكرار عم المصطفى
                                      ^
                                     أسد الإله وسيد الشهداء