◆•••••┈┈┈┈┈•✿✿•┈┈┈┈┈•••••◆*
എങ്ങനെയും സ്വ൪ഗത്തില്‍ കടക്കുകയെന്നുള്ളതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. അതിനുവേണ്ടിയാണ് ഓരോരുത്തരും ഈ ഐഹിക ജീവിതത്തില്‍ കഠിന പ്രയത്നം നടത്തേണ്ടത്. നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെട്ട് സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുന്നവനാണ് യഥാ൪ത്ഥവിജയം നേടുന്നത്.
അപ്പോള്‍ ആര് നരകത്തില്‍ നിന്ന് അകറ്റിനിര്‍ത്തപ്പെടുകയും സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നുവോ അവനാണ് വിജയം നേടുന്നത്
(ഖു൪ആന്‍:3/185)
എന്നാല്‍ ചില വിഭാഗം ആളുകള്‍ക്ക് സ്വ൪ഗം നിഷിദ്ധമാണ്, അവ൪ സ്വര്‍ഗ്ഗത്തിന്റെ സുഗന്ധംപോലും ആസ്വദിക്കാന്‍ കഴിയുകയില്ല എന്നെല്ലാം നബി(സ്വ) പ്രത്യേകം പറഞ്ഞിട്ടുള്ളതായി കാണാം. ഇത്തരം ആളുകളെ കുറിച്ച് സത്യവിശ്വാസികള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അത്തരം ആളുകളില്‍ ഉള്‍പ്പെടാതെ വിട്ടുനില്‍ക്കുവാന്‍ സത്യവിശ്വാസികള്‍ക്ക് കഴിയുകയുള്ളൂ
*കാഫിറുകള്‍ (സത്യനിഷേധികള്‍)*
*നിഷിദ്ദമായത് തിന്നുന്നവന്*
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഹറാമായ സമ്പത്തിലുടെ വളരുന്നമാംസം ഒരിക്കലും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല.ഹറാമായ സമ്പത്തിലൂടെ വളരുന്ന ശരീരത്തിന് ഏറ്റവും അർഹമായത് നരകാഗ്നിയാണ്.
(അഹ്മദ്:14032)