☘തിരുനബിവചനം☘
*☘തിരുനബിവചനം☘*
ഉസാമ(റ)വില്‍ നിന്ന് നിവേദനം: നബിﷺയുടെ പുത്രി സൈനബ(റ) തന്റെ പുത്രന് മരണമാസന്നമായിരിക്കുകയാണെന്നും അത്‌കൊണ്ട് ഇവിടം വരെ വന്നാല്‍ കൊള്ളാമെന്നും അറിയിച്ച് കൊണ്ട് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു. നബിﷺയാകട്ടെ പുത്രിക്ക് സലാം പറഞ്ഞ് കൊണ്ട് ഇപ്രകാരം പറഞ്ഞയച്ചു: ‘അല്ലാഹു ﷻ വിട്ട് തന്നതും അവന്‍ തിരിച്ചെടുത്തതും അവന്റേതു തന്നെയാണ്. എല്ലാകാര്യങ്ങള്‍ക്കും അവന്റെയടുക്കല്‍ ഒരു നിശ്ചിത അവധിയുണ്ട്. അതിനാല്‍ അല്ലാഹുﷻവിങ്കല്‍ നിന്ന് പ്രതിഫലം ആഗ്രഹിച്ച് കൊണ്ട് അവള്‍ ക്ഷമ കൈകൊള്ളട്ടെ’. അപ്പോള്‍ നബി ﷺ വരികതന്നെ വേണമെന്ന് സത്യം ചെയ്ത് കൊണ്ട് അവര്‍ വീണ്ടും ആളെയയച്ചു. സഅദ്, മുആദ്, ഉബയ്യ്, സൈദ്(റ) എന്നിവരും വേറെ ചില അനുചരന്മാരുമൊന്നിച്ച് നബി ﷺ പുറപ്പെട്ടു. അവിടെ എത്തിയപ്പോള്‍ കുട്ടിയെ നബിﷺയുടെ അടുത്തേക്ക് ഉയര്‍ത്തിക്കാണിച്ചു. ആ കുട്ടി നബിﷺയുടെ മടിയില്‍ കിടന്ന് പിടയുന്നുണ്ടായിരുന്നു. നബിﷺയുടെ ഇരു കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ ഒഴുകാന്‍ തുടങ്ങി. ഇത് കണ്ടപ്പോ ള്‍ സഅദ്(റ) ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ ഇതെന്താണ്..? (അങ്ങ് കരയുകയാണോ..!) നബി ﷺ പറഞ്ഞു: "ഇത് അല്ലാഹു ﷻ അവന്റെ ദാസന്‍മാരുടെ ഹൃദയത്തില്‍ നിക്ഷേപിക്കുന്ന കാരുണ്യമാണ്. കാരുണ്യമുള്ള തന്റെ ദാസന്മാരോടാണ് അല്ലാഹു ﷻ കരുണ കാണിക്കുക."
*حَدَّثَنَا عَبْدَانُ، وَمُحَمَّدٌ، قَالاَ أَخْبَرَنَا عَبْدُ اللَّهِ، أَخْبَرَنَا عَاصِمُ بْنُ سُلَيْمَانَ، عَنْ أَبِي عُثْمَانَ، قَالَ حَدَّثَنِي أُسَامَةُ بْنُ زَيْدٍ ـ رضى الله عنهما ـ قَالَ أَرْسَلَتِ ابْنَةُ النَّبِيِّ صلى الله عليه وسلم إِلَيْهِ إِنَّ ابْنًا لِي قُبِضَ فَائْتِنَا. فَأَرْسَلَ يُقْرِئُ السَّلاَمَ وَيَقُولُ إِنَّ لِلَّهِ مَا أَخَذَ وَلَهُ مَا أَعْطَى وَكُلٌّ عِنْدَهُ بِأَجَلٍ مُسَمًّى، فَلْتَصْبِرْ وَلْتَحْتَسِبْ ". فَأَرْسَلَتْ إِلَيْهِ تُقْسِمُ عَلَيْهِ لَيَأْتِيَنَّهَا، فَقَامَ وَمَعَهُ سَعْدُ بْنُ عُبَادَةَ وَمُعَاذُ بْنُ جَبَلٍ وَأُبَىُّ بْنُ كَعْبٍ وَزَيْدُ بْنُ ثَابِتٍ وَرِجَالٌ، فَرُفِعَ إِلَى رَسُولِ اللَّهِ صلى الله عليه وسلم الصَّبِيُّ وَنَفْسُهُ تَتَقَعْقَعُ ـ قَالَ حَسِبْتُهُ أَنَّهُ قَالَ ـ كَأَنَّهَا شَنٌّ. فَفَاضَتْ عَيْنَاهُ. فَقَالَ سَعْدٌ يَا رَسُولَ اللَّهِ مَا هَذَا فَقَالَ " هَذِهِ رَحْمَةٌ جَعَلَهَا اللَّهُ فِي قُلُوبِ عِبَادِهِ، وَإِنَّمَا يَرْحَمُ اللَّهُ مِنْ عِبَادِهِ الرُّحَمَاءَ ".*
*☘ബുഖാരി: 1284☘*
Post a Comment