ഖുർആൻ ഹൃദയങ്ങളിലേക്ക്

🌹 *ഖുർആൻ ഹൃദയങ്ങളിലേക്ക്* 🌹

വിഷയം: *യോജിപ്പ്* 

ആയത്ത്:1⃣

 *بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ* 

وَٱعْتَصِمُوا۟ بِحَبْلِ ٱللَّهِ جَمِيعًا وَلَا تَفَرَّقُوا۟ ۚ وَٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَآءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِۦٓ إِخْوَٰنًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ ٱلنَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ ٱللَّهُ لَكُمْ ءَايَٰتِهِۦ لَعَلَّكُمْ تَهْتَدُونَ
(ആലു ഇംറാൻ:103 )

 *നിങ്ങള്‍ എല്ലാവരും (ഒരുമിച്ചു കൊണ്ട്) അല്ലാഹുവിന്‍റെ പാശത്തെ മുറുകെ പിടിക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ ഭിന്നിക്കുകയും അരുത് നിങ്ങളുടെ മേല്‍ അല്ലാഹു ചെയ്ത അനുഗ്രഹം നിങ്ങള്‍ ഓര്‍ക്കുകയും ചെയ്യുവിന്‍; നിങ്ങള്‍ (പരസ്പരം) ശത്രുക്കളായിരുന്ന അവസരത്തില്‍, അവന്‍ നിങ്ങളുടെ ഹൃദയ ങ്ങള്‍ക്കിടയില്‍ ഇണക്കിത്തന്നു; അങ്ങനെ, നിങ്ങള്‍ അവന്‍റെ അനു ഗ്രഹം കൊണ്ട് (പരസ്പരം) സഹോദരങ്ങളായിരിക്കുന്നു. നിങ്ങള്‍ അഗ്നിയാകുന്ന (അഥവാ നരകമാകുന്ന) ഒരു (വമ്പിച്ച) കുണ്ടിന്‍റെ വക്കിലായിരുന്നു; എന്നിട്ട് നിങ്ങളെ അതില്‍ നിന്ന് അവന്‍ രക്ഷപ്പെടുത്തുകയും ചെയ്തു. അപ്രകാരം, അല്ലാഹു അവന്‍റെ 'ആയത്തു' [ലക്ഷ്യം]കള്‍ നിങ്ങള്‍ക്ക് വിവരിച്ചു തരുന്നു- നിങ്ങള്‍ സന്‍മാര്‍ഗം പ്രാപിച്ചേക്കാം.* 

/ *✍🏽മദീനയുടെ👑വാനമ്പാടി*