ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാന്‍

🍚 ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാ
_____________________________
 ** 
_____________________________

      *✍🏻ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കാന്‍ നബി(സ) പഠിപ്പിച്ച കാര്യങ്ങള്‍ താഴെ പറയുന്നു:*

1.✨ എല്ലാ കാര്യത്തിലുമെന്ന പോലെ ബിസ്മി ചൊല്ലുക.

2✨. കൂട്ടമായിരുന്നു ഭക്ഷണം കഴിക്കുക.

3✨. ഭക്ഷണത്തില്‍ നിന്ന് ഒന്നും നിലത്ത് കളയാതിരിക്കുക.

4✨. കൈ ഊമ്പി തളികയില്‍ ഒന്നും അവശേഷിക്കാത്ത നിലയില്‍ പൂര്‍ണ്ണ മായി കഴിക്കുക.

5✨. കഴിക്കുന്നതിനു മുമ്പും ശേഷവും കൈ കഴുകുകയും ശേഷം അല്ലാ ഹുവിനെ സ്തുതിക്കുകയും ചെയ്യുക. സൂറത്തുല്‍ ഇഖ്‌ലാസും സൂറ ത്തുല്‍ ഖുറൈശും ഓതുക.

6✨. ഭക്ഷണം ചൂടേറിയതാവാതിരിക്കുക.
ഇതെല്ലാം ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷണത്തില്‍ ബറ ക്കത്ത് ലഭിക്കുന്നതാണ്.

കൂട്ടമായിരുന്നു തിന്നാന്‍ നബി(സ) പഠിപ്പിച്ച ഒരു ഹദീസിന്റെ ആശയം കാണുക. ഭക്ഷണം കഴിച്ചിട്ട് വയറ് നിറയുന്നില്ല എന്ന പരാതി യുമായി നബി(സ)യുടെ അടുത്ത് വന്ന സ്വഹാബിയോട് അവിടുന്ന് പറ ഞ്ഞു. കൂടിയിരുന്ന് ഭക്ഷണം കഴിക്കുക, അല്ലാഹുവിന്റെ നാമത്തില്‍ ആരം ഭിക്കുക. തുര്‍മിദിയുടെ ഹദീസില്‍ തുടക്കത്തിലും അവസാനത്തില്‍ കൈ കഴുകുന്നതിലുമാണ് ഭക്ഷണത്തില്‍ ബറക്കത്തെുന്നും വിശദീകരിക്കുന്നു.
ഓരോ ദിവസവും സന്തോഷം നിറഞ്ഞുനില്‍ക്കാന്‍
ഇബ്‌നു അബ്ബാസ് ഉദ്ധരിക്കുന്ന ഒരു ഹദീസ്, തിരു നബിഖ പറയുന്നു: ”എല്ലാ വസ്തുക്കള്‍ക്കും ഒരു ഹൃദയമുണ്ട്, ഖുര്‍ആനിന്റെ ഹൃദയം യാസീനാകുന്നു. രാത്രി അത് പാരായണം ചെയ്യുന്നവന് ആ രാത്രി സ ന്തോഷം നല്‍കപ്പെടും. പകല്‍ അത് പാരായണം ചെയ്യുന്നവന് ആ പകലി ല്‍ പ്രയാസങ്ങളില്‍ നിന്ന് മോചിതനായിരിക്കും.”
യഹ്‌യബ്‌നു കസീര്‍ പറയുന്നു: രാത്രിയില്‍ യാസീന്‍ ഓതിയവന് പുലരുവോളം സന്തോഷമായിരിക്കും. പ്രഭാതത്തില്‍ പാരായണം ചെയ്തവന് പ്രദോഷം വരെ സന്തോഷമായിരിക്കുമെന്നും ഞാനറിഞ്ഞിട്ടുണ്ട്
=============================
           *🤲🏻
📿📿📿📿💎💎📿📿📿📿