ഈമാൻ കാര്യങ്ങളിൽ....2📍മലക്കുകളിലുള്ള വിശ്വാസം. ഈമാൻ കാര്യങ്ങൾ☪️
*☪️ഈമാൻ കാര്യങ്ങൾ☪️*
*ഈമാൻ കാര്യങ്ങളിൽ....2*
*📍മലക്കുകളിലുള്ള വിശ്വാസം*
ഭാഗം - 2⃣
*✍🏻അല്ലാഹുവിന്റെ മലക്കുകൾ എന്നറിയപ്പെടുന്ന ഒരു വിഭാഗം സൃഷ്‌ടികളുണ്ട്.*
*അവർ മുഖേനയാണ് അല്ലാഹു ഈ പ്രപഞ്ചത്തിലേ തന്റെ ഭരണ കാര്യങ്ങൾ നിർവഹിക്കുന്നത്.*
അവർ മുഖേനയല്ലാതെ ഭരണ കാര്യങ്ങൾ അല്ലാഹുവിന്ന് കഴിയാത്തത് കൊണ്ടല്ല, അവരെയും ഈ പ്രപഞ്ചത്തെയും ശൂന്യതയിൽ നിന്ന് സൃഷ്‌ടിച്ച അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം അത് പ്രയാസം ഉള്ള കാര്യമല്ല.
മലക്കുകൾ മുഖേന ഭരണ കാര്യങ്ങൾ നിർവഹിക്കണമെന്നാണ് അല്ലാഹു തീരുമാനിച്ചത്.
അതിനു വേണ്ടിയാണ് അവൻ മലക്കുകളെ സൃഷ്‌ടിച്ചത്.
ഇതിന്റെ അർത്ഥം :
പ്രപഞ്ചത്തിലേ ഭരണത്തിൽ മലക്കുകൾക്ക് പങ്കാളിത്തം ഉണ്ടെന്നല്ല.
അങ്ങനെ ഭരിക്കാനും പാടില്ല.
അല്ലാഹു ആജ്ഞാപിക്കുന്നു.
മലക്കുകൾ അനുസരിക്കുന്നു. എന്ന് മാത്രം.
ജിന്നുകൾ, മനുഷ്യർ , തുടങ്ങിയ അല്ലാഹുവിന്റെ മറ്റു സൃഷ്‌ടികളിൽ നിന്നും പലതു കൊണ്ടും വ്യത്യസ്തരാണ് മലക്കുകൾ.
മനുഷ്യർ മണ്ണ് കൊണ്ടും ജിന്നുകൾ അഗ്നി കൊണ്ടുമാണ് സൃഷ്‌ടിക്കപ്പെട്ടതെങ്കിൽ മലക്കുകൾ പ്രകാശം കൊണ്ടാണ് സൃഷ്‌ടിക്കപ്പെട്ടിട്ടുള്ളത്.
മനുഷ്യർക്കുണ്ടാകുന്ന പ്രത്യേകതകളൊന്നും മലക്കുകൾക്കില്ല.
മലക്കുകൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുകയോ , മല മൂത്ര വിസർജനം നടത്തുകയോ ഇല്ല.
അവർ പുരുഷൻമാരോ, സ്ത്രീകളോ അല്ല.
അവർ ഇണ ചേരുകയോ , സന്താനോൽപാതന പ്രക്രിയ നടത്തുകയോ ഇല്ല.
ക്ഷീണമോ , തളർച്ചയോ , നിദ്രയോ , മയക്കമോ , ഒന്നും തന്നെ അവർക്കുണ്ടാവുകയില്ല.
അല്ലാഹു എന്ത് ആജ്ഞാപിക്കുന്നുവോ അതനുസരിക്കുക അതാണ് അവരുടെ ധൗത്യം.
അല്ലാഹുവിനെ അനുസരിക്കുക, അവനു ഇബാദത് (ആരാധന) ചെയ്യുക,
അവന്റെ നാമം പ്രകീർത്തനം ചെയ്യുക ,
അവന്റെ പരിശുദ്ധിയെ വാഴ്ത്തുക,
ഇതൊക്കെയാണ് അവരുടെ തൊഴിൽ.
മനുഷ്യർക്ക് കാണാൻ കഴിയാത്ത രൂപത്തിലാണ് അല്ലാഹു അവരെ സൃഷ്‌ടിച്ചിട്ടുള്ളത്.
യഥാർത്ഥ രൂപത്തിൽ ആർക്കും അവരെ കാണാൻ കഴിയുകയില്ല.
മനുഷ്യ രൂപം സ്വീകരിച്ചു കൊണ്ടാണ് നബിമാരുടെ അടുത്ത് അവർ വന്നിരുന്നത്.
മലക്കുകളുടെ സംഖ്യ എത്രയാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയും ഇല്ല.
*അർശിനെ വഹിക്കുന്നവർ, അർശിനെ പ്രദക്ഷിണം ചെയ്യുന്നവർ , ആപത്തുകളിൽ നിന്ന് മനുഷ്യരെ കാക്കുന്നവർ, ഇങ്ങനെ എണ്ണമറ്റ വിഭാഗം മലക്കുകൾ ഉണ്ട്*
*അല്ലാഹുവിന്റെ മലക്കുകളിൽ ഇപ്രകാരമാണ് വിശ്വസിക്കേണ്ടത്.*
*✍️അല്ലാഹു ചുമതലപെടുത്തിയ മലക്കുകളെ കുറിച്ച് അടുത്ത ദിവസം*
*തുടരും*
*ان شاء الله*
=============================
Post a Comment