ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം

🌹 *ചെറിയ പെരുന്നാള്‍ നിസ്‌കാര രൂപം* 🌹

1⃣5⃣7️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി* 
ഈദുൽ അള്ഹാ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്തുള്ള സുന്നത്ത് നിസ്കാരമായ ഈദുൽ 
ഫിത്വ് ർ നിസ്കാരം നാം ഈ ലോക്ക് ഡൗൺ കാലത്ത് ഒരിക്കലും ഒഴിവാക്കാതിരിക്കുക
കഴിയുന്നവർ *ചെറിയ രൂപത്തിലെങ്കിലും സുന്നത്തായ ഖുത്വ് ബയും നിർവ്വഹിക്കുക* 

ഖത്വീബ് ഉയർന്ന് സ്ഥലത്ത് നിൽക്കുക(പലകയോ മറ്റോ മതി,ഇഷ്ടികകൾ കൊണ്ട് താത്കാലിക മിമ്പറും നിർമ്മിക്കാവുന്നതാണ്),വാള് പിടിക്കുക (വടി പോലോത്തത് മതി)
തുടങ്ങിയ സുന്നത്തുകളും കൊണ്ടു വരാവുന്നതാണ്
                          ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നുവെന്ന്‌ നിയ്യത്ത്‌ ചെയ്‌ത്‌ തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. `വജ്ജഹ്‌തു' ഓതുക. ശേഷം പ്രത്യേകമായി *ഏഴ്‌ തക്‌ബീര്‍ ചൊല്ലുകയും* ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. തക്‌ബീറുകള്‍ക്കിടയില്‍
 سبحان الله والحمد لله ولا إله إلا الله والله أكبر 

എന്ന്‌ പറയണം.
                    ഈ തക്‌ബീറുകള്‍ മഅ്‌മൂമുകളടക്കം ഉറക്കെയും ഇടവേള ദിക്‌റ്‌ പതുക്കെയും പറയണം. ദിക്‌റ്‌ ഉപേക്ഷിക്കല്‍ കറാഹത്താണ്‌. ശേഷം `അഊദു' ഉള്‍പ്പെടെ ഫാതിഹാ ഓതണം. ഇമാം ഉറക്കെയാണ്‌ ഓതേണ്ടത്‌. ശേഷം സൂറത്ത്‌ ഓതണം സൂറത്തുല്‍ ഖാഫ്‌ അല്ലെങ്കില്‍ സൂറത്തുല്‍ അഅ്‌ലാ ഓതല്‍ സുന്നത്താണ്‌. *രണ്ടാം റക്‌അത്തില്‍ അഞ്ച്‌ തക്‌ബീറുകളാണ്‌ ചൊല്ലേണ്ടത്‌* ഇതില്‍ സൂറത്തു ഇഖ്‌തറബ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ: ഓതല്‍ സുന്നത്താണ്‌.
റക്‌അത്തുകളുടെ തുടക്കത്തിലെ ഏഴ്‌, അഞ്ച്‌ തക്‌ബീറുകള്‍ സുന്നത്താണ്‌. അത്‌ വിട്ടുപോയതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദില്ല. (തുഹ്‌ഫ 3/43)
ഒന്നാം റക്‌അത്തിന്റെ തക്‌ബീര്‍ മറന്ന്‌ ഫാതിഹ ആരംഭിച്ചാല്‍ തക്‌ബീറിലേക്ക്‌ മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്‌അത്തില്‍ പന്ത്രണ്ട്‌ തക്‌ബീര്‍ കൊണ്ടുവന്ന്‌ അതിനെ വീണ്ടെടുക്കാം അതും നിര്‍ബന്ധമില്ല. മഅ്‌മൂമിന്റെ തക്‌ബീറുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ്‌ ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള തക്‌ബീര്‍ച്ചൊല്ലാതെ മഅ്‌മൂം ഇമാമിന്റെ ഓത്ത്‌ ശ്രദ്ധിക്കുകയാണ്‌ വേണ്ടത്‌.
നിസ്‌കാരാനന്തരം രണ്ട്‌ ഖുത്വുബകളുണ്ട്‌. അതിന്റെ ഫര്‍ള്വുകള്‍ ജുമുഅ: ഖുതുബയുടെ ഫര്‍ള്വുകള്‍ തന്നെ. ഒന്നാം ഖുത്വുബ ഒമ്പത്‌ തക്‌ബീറുകള്‍ കൊണ്ടും രണ്ടാമത്തേത്‌ ഏഴ്‌ തക്‌ബീറുകള്‍ കൊണ്ടും തുടങ്ങലും ഇടയില്‍ തക്‌ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്‌.





ഖത്വീബുമാരുടെ ശ്രദ്ധയ്ക്ക്


1⃣ പെരുന്നാൾ നിസ്കാര ശേഷമുള്ള രണ്ടു ഖുത്വ്‌ബ പെരുന്നാൾ നിസ്കാരത്തേക്കാൾ ചുരുങ്ങണം. അതായത് ,പെരുന്നാൾ നിസ്കാരത്തിനു ചെലവഴിച്ച സമയത്തേക്കാൾ ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടു ഖുത്ബ: തീരണം.
   NB : ഇബ്നു നുബാത്വ ( റ ) രചിച്ച നുബാത്വീ ഖുത്വ് ബകളിലെ പെരുന്നാൾ ഖുത്ബ: മുഴുവനും ഓതിയാൽ നിസ്കാരത്തേക്കാൾ ഖുത്ബ: നീളും. ,ഖുത്ബ നീളൽ നബിചര്യയ്ക്കു എതിരാണ്, (തുഹ്ഫ)

2⃣ പെരുന്നാൾ ഖുത്ബകളുടെ ആമുഖത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകൾ ഒരു ശ്യാസത്തിൽ ഒന്നു എന്ന നിലയിൽ
الله اكبر - الله اكبر - الله اكبر
 എന്നിങ്ങനെ മുറിച്ചു മുറിച്ചു ചൊല്ലണം. അതാണു സുന്നത്ത്.( നിഹായത്തു സ്റ്റൈൻ ,ശർവാനി )

3⃣ ഖുത്ബ: കളുടെ ആമുഖത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകൾ കഴിഞ്ഞാൽ ഉടനെ
                            الحمد لله
എന്നു പറഞ്ഞു ഖുതുബ ആരംഭിക്കുകയാണ് വേണ്ടത്.അല്ലാതെ
لا إله إلا الله والله اكبر - الله أكبر ولله الحمد
 എന്നു ചൊല്ലേണ്ടതില്ല. അതും കൂടി ചൊല്ലിയാൽ ഒമ്പതു തക്ബീറിന്റെ സ്ഥാനത്ത് പതിനൊന്നും ഏഴു തക്ബീറിന്റെ സ്ഥാനത്ത് ഒമ്പതും തക്ബീറുകളാകും.

4⃣ ഖുത്ബകൾക്കിടയിൽ തക്ബീറുകൾ വർദിപ്പിക്കൽ സുന്നത്താണ്. അതിന്റെ ഏറ്റവു നല്ല രൂപം
الله اكبر… … ولله الحمد
 എന്ന പ്രസിദ്ധ തക്ബീറാണ്.

5⃣ സാധാരണ പെരുന്നാൾ തക്ബീറുകൾ ഖുത്ബയിലും അല്ലാത്തപ്പോഴും ചൊല്ലുമ്പോൾ
الله اكبرُ الله اكبر ُ الله اكبر എന്നിങ്ങനെ ചേർത്തി ചൊല്ലല്ലാണു ഉത്തമം.


6⃣ രണ്ടാം ഖുതുബ നിർവഹിക്കാൻ വേണ്ടി എഴുനേറ്റ ഉടനെالله اكبر എന്നു ചൊല്ലൽ സുന്നത്തുണ്ട്. (നിഹായ ) ശേഷം സുബ്ഹാനല്ലാഹ് എന്ന ദിക്ർ ചൊല്ലേണ്ട സമയം മൗനം പാലിച്ച് ഏഴു തക്ബീർ ചൊല്ലണം (തഖ് രീർ ഫത്ഹിൽ മുഈൻ)

7⃣സന്ദർഭത്തിനൊത്ത് ഖുർആൻ സൂക്തങ്ങളും ഹദീസുകളും കാലിക വിഷയങ്ങളും ഉൾകൊള്ളിച്ച് അർത്ഥസമ്പൂർണമായ ഖുതുബ രചിച്ചു ഓത ലാന്ന് പെരുന്നാളിനും ജുമുഅക്കും നല്ലത്. അത്തരം ഖത്വീബുമാരെ ഇബ്നു ഹജർ(റ) തുഹ്ഫയിൽ പുകഴ്ത്തിയിട്ടുണ്ട്.

8⃣ പെരുന്നാൾ നിസ്കാരത്തിലെ സുന്നത്തായ തക്ബീറുകൾ മറന്നു ഫാതിഹയിൽ പ്രവേശിച്ചാൽ തക്ബീറുകളുടെ സമയം നഷ്ടപ്പെടുമെങ്കിലും തക്ബീറുകൾ കൊണ്ടു വന്നാൽ നിസ്കാരം ബാത്വിലാവില്ല (നിഹായ)

9⃣ പെരുന്നാൾ ഖുതുബ തുടങ്ങും മുമ്പ് സലാം പറഞ്ഞതിനു ശേഷം ഖത്വീബ് ഇരിക്കൽ സുന്നത്തുണ്ട്.( ജമൽ )

1⃣0⃣ പെരുന്നാൾ ദിവസം സൂര്യൻ ഉദിച്ച ശേഷം പെരുന്നാൾ നിസ്കാരത്തിനു മുമ്പ് സുന്നത്തുനിസ്കാരം നിർവഹിക്കൽ ഖത്വീബിനു കറാഹത്താണ്.( നിഹായ)


*ഖത്വീബുമാരുടെ ശ്രദ്ധയ്ക്ക്*
🎤 🎤 🎤

     *ഭാഗം മൂന്ന്*

1⃣1⃣ ചെറിയ പെരുന്നാൾ രാവിൽ മഗ് രിബ് , ഇശാ ,സുബ്ഹ് എന്നീ നിസ്കാരശേഷം തക്ബീർ സുന്നത്തില്ല (തുഹ്ഫ: നിഹായ)

1⃣2⃣ തക്ബീറിന്റെ പ്രസിദ്ധ വാചകമായ
لاإله إلا الله والله أكبر
എന്നതിൽ - *واو*
ആണ് (والله أكبر)
                الله اكبر

എന്നല്ല.

1⃣3⃣ പെരുന്നാൾ ആശംസ വാക്യമായി ഹദീസിൽ വന്നത്
*تقبل الله منا ومنك*
എന്നാണ്.
عيد مبارك
എന്നു പറഞ്ഞാലും സുന്നത്ത് ലഭിക്കുമെന്ന് ശർവാനിയിൽ നിന്നു മനസ്സിലാകുന്നു.

1⃣4⃣ ആശംസാ വേളയിൽ കെട്ടിപ്പിടിച്ച് ആ ലിംഗനം ചെയ്യൽ കറാഹത്താണെന്നാണു നമ്മുടെ മദ്ഹബിലെ പ്രബല വീക്ഷണം. എന്നാൽ ,സുന്നത്താണെന്ന ,ഖൽയുബി,യുടെ വീക്ഷണമനുസരിച്ചു പ്രവർത്തിക്കാവുന്നതാണ്.

1⃣5⃣ പെരുന്നാൾ നിസ്കാരത്തിലെ ഏഴും അഞ്ചും തക്ബീറുകൾ ഫർളോ അബ്ആളു സുന്നത്തുകളോ അല്ല. കേവലം ഹൈആത്ത് സുന്നത്തുകളാണ്. അതിനാൽ അതു ഒഴിവാക്കിയതിന്റെ പേരിൽ സഹ് വിന്റെ സുജൂദ് സുന്നത്തില്ല  

     يا أخي أشركنا في دعائك ولا تنسنا

❓ജുമുഅ 
ഖുത്വ് ബയും പെരുന്നാൾ ഖുത്വ്‌ ബയും  
തമ്മിൽ വ്യത്യാസമുണ്ടോ 

✔️☑️✔️☑️✔️☑️✔️☑️✔️☑️
അതെ പല വ്യത്യാസങ്ങളുണ്ട്
1-ജുമുഅഃ ഖുത്വ് ബ നിർബന്ധമാണ്,ഇത് സുന്നത്താണ്
2-ജുമുഅഃ ഖുത്വ് ബ നിസ്കാരത്തിന് മുമ്പാണ്,ഇത് ശേഷമാണ്
3-ഖത്വീബ് പുരുഷനായിരിക്കുക,അറബിയിലായിരിക്കുക,ഇസ്മാഅ്,സമാഅ് എന്നീ ശർത്വുകളൊഴിച്ചുള്ള ജുമുഅഃ ഖുത്വ് ബയുടെ ശർത്വുകൾ ഇതിനില്ല
(അർകാനുകൾ ജുമുഅഃ പോലെത്തന്നെയാണ്)
🤝🤝🤝🤝🤝🤝🤝🤝🤝🤝

ويسن بعدها خطبتان أركانها كهي ) أي كأركان الخطبة( في الجمعة) ولا يشترط فيهما القيام) ولا غيره إلا الإسماع والسماع وكونها عربية وذکورة الخطيب (محلي مع القليوبي 1 /306 )



പെരുന്നാളിന് ആശംസ പറയൽ സുന്നത്തുണ്ടോ,ഈദ് മുബാറക് പറഞ്ഞാൽ സുന്നത്ത് ലഭ്യമാവുമോ,എപ്പോഴാണ് പറയേണ്ടത്,മുസ്വാഫഹതും സുന്നത്തുണ്ടോ❓
  ✔️☑️✔️☑️✔️☑️✔️☑️✔️☑️           

പെരുന്നാൾ ആശംസ നിസ്സംശയം സുന്നത്താണ്..
സ്വഹാബത്ത് ചെയ്ത تقبل الله منا ومنكم
എന്നതാണ് ഏറ്റവും നല്ലത്
ഈദ് മുബാറക് പോലോത്ത ഏത് നല്ല ആശംസാ വാക്യം കൊണ്ടും ആവാം എന്ന് ഇമാം ശർ വാനി തങ്ങൾ അടിവരയിട്ടിട്ടുണ്ട്
നാം പലരും രണ്ട് വാക്യങ്ങളും ചേർത്ത് പറയാറുണ്ട്..അങ്ങനെയും ആവാം
കൂടാതെ മുസ്വാഫഹതും സുന്നത്ത് തന്നെ..
അതേസമയം അന്യസ്ത്രീപുരുഷൻമാർ തമ്മിലും കാണാൻചുറുക്കുളള താടിയുംമീശയും മുളക്കാത്ത അംറദീങ്ങളെയും മുസ്വാഫഹത് ചെയ്യൽ ഹറാമാണ് 
പെരുന്നാൾ സ്വുബ്ഹി മുതൽ മഗ് രിബ് വരേയാണ് ആശംസാസമയം
തലേരാത്രിമുതൽ ആരംഭിക്കാമെന്ന് പറഞ്ഞവരുമുണ്ട്
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇബാറത്ത് 👇

وأجاب الشهاب ابن حجر بعد اطلاعه على ذلك بأنها مشروعة واحتج له بأن البيهقي عقد لذلك بابا فقال باب ما روي في قول الناس بعضهم لبعض في العيد تقبل الله منا ومنكم وساق ما ذكره من أخبار وآثار ضعيفة لكن مجموعها يحتج به في مثل ذلك ثم قال ويحتج لعموم التهنئة لما يحدث من نعمة أو يندفع من نقمة بمشروعية سجود الشكر والتعزية وبما في الصحيحين عن كعب بن مالك في قصة توبته لما تخلف عن غزوة تبوك أنه لما بشر بقبول توبته ومضى إلى النبي صلى الله عليه وسلم قام إليه طلحة بن عبيد الله فهنأه أي وأقره صلى الله عليه وسلم مغني ونهاية قال ع ش قوله مر تقبل الله إلخ أي ونحو ذلك مما جرت به العادة في التهنئة ومنه المصافحة
فلا يصافح الرجل المرأة ولا عكسه ومثلها الأمرد الجميل 
 ويؤخذ من قوله يوم العيد أيضا أن وقت التهنئة يدخل بالفجر لا بليلة العيد خلافا لما في بعض الهوامش
ശർ വാനി