ഈദുൽ ഫിത്ർ... ആരാധന കൊണ്ട് ധന്യമാക്കിയ വിശ്വാസിയുടെ ആഘോഷ ദിനം.. വരവേൽക്കാം... സന്തോഷിക്കാം ഇബാദത്തിലധിഷ്ടിതമായി

🌹 പുണ്യങ്ങളുടെ പൂക്കാലമായ റമളാൻ നമ്മിൽ നിന്ന് വിട പറയുകയാണല്ലോ...!റമളാൻ ഇനിയും വരും പക്ഷേ നമ്മളിൽ ആരെല്ലാമാണ് അടുത്ത റമളാനിനെ വരവേൽക്കാൻ ഉണ്ടാവുക എന്ന് നമുക്ക് അറിയില്ല. അല്ലാഹു ഇനിയും ഒരുപാട് പുണ്യ റമളാനുകളെ നമ്മിൽ എത്തിക്കട്ടെ...

               ഒരു വിശ്വാസിയെ സംബന്ധിച്ച് രണ്ട് പെരുന്നാളുകൾ ആഘോഷത്തിന്റെയും അതിനോടൊപ്പം ആരാധനയുടെയും ദിനമാണ്. ശവ്വാലിന്റെ പൊന്നമ്പിളി വാനിൽ കണ്ട് സലാം പറഞ്ഞ് നാം സ്വീകരിച്ചു മുതൽ ചെറിയ പെരുന്നാൾ ആണല്ലോ... മുസ്ലിം ഉമ്മത്തിന്റെ ഏറ്റവും വലിയ ആഘോഷ ദിനമാണ് പെരുന്നാൾ.

              ഒരു മാസക്കാലം പൂർണ നിസ്കാരത്തില ലും ഖുർആനിലും സ്വലാത്തിലും ദിക്റിലും മുഴുകി റമളാനിനെ ധന്യമാക്കി തീർത്ത വിശ്വാസിക്ക് സന്തോഷിക്കാനും ആഘോഷിക്കാനുമുള്ള പുണ്യ ദിനം....

*الله اكبر الله اكبر  الله اكبر لا اله الا الله والله اكبر الله اكبر ولله الحمد*

ചെറിയ പെരുന്നാളിന്റെ പൊന്നമ്പിളി കണ്ടതു മുതൽ പെരുന്നാൾ നിസ്കാരം വരെയാണ് ഇതിന്റെ സമയം. ഓരോ തക്ബീർ ചൊല്ലുമ്പോഴും സന്തോഷത്തിന്റെ കണ്ണുനീർ പൊഴിച്ചിട്ടല്ലാതെ ഇത് ചൊല്ലാൻ കഴിയുകയില്ല. അർത്ഥവത്തായ രീതിയിൽ ഇഖ്ലാസോടെ ചൊല്ലി നോക്കൂ... സന്തോഷത്തിന്റെ ദിനമാണേലും കണ്ണുനീർ പൊഴിക്കാതെ ഇത് ചൊല്ലാൻ കഴിയുമോ...

                 ഇശാ നിസ്കാരവും കഴിഞ്ഞ് റവാതിബും നിസ്കരിച്ച ശേഷം അവിടെ തന്നെ ഇരുന്ന് നാം ഒരു സുജൂദ് ചെയ്യേണ്ടതുണ്ട്. ശുക്റിന്റെ സുജൂദ്.! എന്തിനാണത്..? നിങ്ങൾക്ക് ഓർമയുണ്ടോ..? റജബിന്റെ പൊന്നമ്പിളി വാനിൽ കണ്ട നാൾ തൊട്ട് നാം ചൊല്ലിയൊരു ദുആയുണ്ട്.

اللهم بارك لنا في رجب و شعبان وبلغنا شهر رمضان

അല്ലാഹു നമ്മെ റമളാനിൽ മുഴുവനായും എത്തിച്ചില്ലേ .. നമ്മുടെ ദുആയെ സ്വീകരിച്ചില്ലേ.. അതിനുള്ള നന്ദി നാം പ്രകടിപ്പിക്കണം. സുജൂദിൽ

*سبحان ربي الاعلى وبحمده*

ചൊല്ലാം അതോടൊപ്പം الحمد لله പറയാം.. അതിനേക്കാൾ ശ്രേഷ്ടമായത് الحمد لله ألف مرة അല്ലേൽ الحمد لله مىٔة ألف مرة പറയാം.. ഇവ പറയുമ്പോൾ ഒരു നന്ദി വാക്കിൽ തന്നെ ആയിരവും ലക്ഷവുമാണ് പ്രതിഫലം. ഇതിനേക്കാൾ മഹത്തായ ഒന്നുണ്ട്.

 *اَلْحَمْدُلِلّٰهِ عَدَدَ خَلْقِهِ وَرِضَا نَفْسِهِ وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ*
            ചൊല്ലിയാൽ അതിന്റെ പ്രതിഫലം അല്ലാഹ്...... എണ്ണിയാൽ ഒടുങ്ങാത്തതാണ്. ഭൂമിയിലുള്ള മനുഷ്യ ജിന്ന് പക്ഷി പറവാദികൾ ഇഴജന്തുക്കൾ കടലിലും കരയിലുമുള്ള ചെറിയ ജീവികളടക്കം മുൻ കഴിഞ്ഞുപ്പോയതും ഇപ്പോൾ ജീവിച്ചിരിക്കുന്നതും ഇനി വരാനിരിക്കുന്നതും കണക്കെ പ്രതിഫലമാണ് ഒരു തവണ പറഞ്ഞാൽ തന്നെ.
     
                    പെരുന്നാൾ ദിവസത്തെ നമ്മൾ നിസ്കാരം, സ്വലാത്ത്, തക്ബീർ, ഖുർആൻ എന്നിവ കൊണ്ട് ധന്യമാക്കണം. ഇവിടെ പറഞ്ഞ നിസ്കാരം ഏതാ..!? തസ്ബീഹ് നിസ്കാരമാണത്. അപ്പോൾ നാം കരുതും റമളാൻ മുഴുക്കെ നിസ്കരിച്ചു ഇനിയും നിസ്കരിക്കണോ..? പ്രിയമുള്ളവരേ.., നിസ്കരിക്കണം. സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമല്ലേ.. നിങ്ങൾക്കറിയോ മുത്ത് തങ്ങളുടെ അടുത്തേക്ക് 40 ദിവസം ജിബ് രീൽ(അ) വന്നില്ല. മക്കാ മുശ് രിക്കുകൾ നബി തങ്ങളെ കളിയാക്കാൻ തുടങ്ങി. അങ്ങനെ 40 ദിവസം കഴിഞ്ഞ് ളുഹാ സൂറത്ത് ഇറങ്ങി. നബിയേ അങ്ങയുടെ  റബ്ബ് അവിടത്തോട് പിണങ്ങിയിട്ടില്ല പറഞ്ഞിട്ട് ഖുർആൻ സൂക്തമിറങ്ങിയപ്പോൾ മുത്തു നബി സന്തോഷം കൊണ്ട് തക്ബീർ ചൊല്ലിയില്ലേ.... പിന്നെ എന്തുകൊണ്ട് നമുക്ക് തക്ബീറുകൾ അടങ്ങിയ തസ്ബീഹ് നിസ്കരിച്ചു കൂടാ.... ഒരുപാട് നല്ല വാഗ്ദാനങ്ങളുമായി നമുക്ക് ഒരു റമളാൻ കിട്ടിയില്ലെ. സന്തോഷത്തിന്റെയും ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും പെരുന്നാൾ നമ്മിൽ അണഞ്ഞില്ലേ...

                  അങ്ങനെ സ്വലാത്തും തക്ബീറുകളുമായി നാം കിടന്നുറങ്ങി. ഭക്ഷണമൊന്നും ഉണ്ടാക്കാതെ full ഇബാദത്ത് എന്നല്ല പറയുന്നത്. ഭക്ഷണവും, പുതുവസ്ത്രവും സന്തോഷവും എല്ലാം വേണം. ഇതിനോടൊപ്പം അല്ലാഹുവിനെ സ്മരിച്ചു കൊണ്ടുള്ള ആഹ്ലാദ സന്തോഷ നിമിഷങ്ങളാവണം..

 നേരം പുലർന്നു.പെരുന്നാൾ പകൽ ആഗതമായി. പെരുന്നാൾ നിസ്കാരത്തിന്റെ മുമ്പ് ഒരാൾ 400 പ്രാവശ്യം

*لا اله الا الله وحده لا شريك له له الملك وله الحمد يحيي ويميت وهو حي لا يموت بيده الخير وهو على كل شيء قدير*

ചൊല്ലിയാൽ 100 അടിമകളെ മോചിപ്പിച്ച പ്രതിഫലം അല്ലാഹു അവൻ ക്ക് നൽകുകയാണ്. സ്ത്രീകൾക്ക് ഉഛ വരെയാണല്ലോ പെരുന്നാൾ നിസ്കാര സമയം. ഒരു പക്ഷേ പുരുഷന്മാർക്ക് രാവിലെ സമയം കിട്ടില്ല. അത് കൊണ്ട് തലേ ദിവസം ചൊല്ലി തുടങ്ങിയിട്ടേലും 400 പൂർത്തിയാക്കണം.ഇന്നത്തെ ഈ സാഹചര്യത്തിൽ വീട്ടിനകത്തളത്തിൽ വെച്ച് കുടുംബ സമേതം ഒരുമിച്ചായിരിക്കട്ടെ പെരുന്നാൾ നിസ്കാരം.മാത്രമല്ല ദിക്റുകളൊക്കെ ചൊല്ലി തീർക്കാനും സമയം കിട്ടും. എന്ന് കരുതി നിസ്കാരം വൈകിപ്പിക്കരുത്. 

               പെരുന്നാളിന് സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും സുന്നത്തായ കുളിയുണ്ട്. അത് പെരുന്നാൾ ദിനത്തിൽ പിറന്ന കുട്ടിയാണേലും കുളിപ്പിക്കണം. ചെറിയ പെരുന്നാളിന്റെ സുന്നത്താക്കപ്പെട്ട കുളി കുളിക്കുന്നു എന്ന് നിയ്യത്ത് വെച്ച് കുളിക്കണം..

                  നിസ്കരിക്കുമ്പോൾ വളരെ ഭവ്യതയോടെ സന്തോഷത്തോടെ എല്ലാവരും ഒരുമിച്ച് വീട്ടിൽ വെച്ച് നിസ്കരിക്കുന്നു. ഈ വരുന്ന പെരുന്നാളിന് ഇപ്പോഴത്തെ പ്രതിസന്ധി കണക്കിലെടുത്ത് പുരുഷൻമാരും വീട്ടിൽ വെച്ച് നിസ്കരിക്കട്ടെ.

*أصلي سنّة عيد الفطر ركعتين متوجها إلى القبلة أداء لله تعالى (اماما\مع الإمام)* 

പെരുന്നാൾ നിസ്കാരത്തിന്റെ ഒന്നാം റക്അത്തിൽ 7 ഉം രണ്ടാം റക്അത്തിൽ 5 ഉം. തക്ബീറുകൾക്കിടയിൽ

*سبحان الله والحمد لله ولا اله الا الله والله اكبر*
എന്ന് ചൊല്ലണം. ആദ്യ റക്അത്തിൽ ഫാതിഹക്ക് ശേഷം സബ്ബിഹിസ്മയും രണ്ടാം റക്അതിൽ ഹൽ അതാകയും ഓതുക.

        എല്ലാ പെരുന്നാളിനും ഖബർ സിയാറത്ത് ചെയ്ത് ഉറ്റവരെ സന്തോഷിപ്പിക്കാറുണ്ട് നമ്മൾ. പക്ഷെ ഇപ്രാവശ്യം അതിന് സാധിക്കുമോ!!? വീടിന് അടുത്തു തന്നെ ഉറ്റവരെ മറമാടിയ പള്ളി ഉണ്ടെങ്കിൽ അവിടെ ഒന്ന് പോവണേ... ആ    പള്ളിക്കാട്ടിലേക്ക് ഒന്ന് നോക്കണേ.. അവിടെ നമ്മെ പോറ്റി വളർത്തിയ നമ്മുടെ ഉമ്മ ഉപ്പയുണ്ട്. സഹോദര സഹോദരി കൂട്ടുകാരുണ്ട്.. അവരെ ഖബർ സിയാറത്ത് ചെയ്തിട്ട് വേണം നമ്മൾ ഭക്ഷണം പോലും കഴിക്കാൻ.

         ഭക്ഷണ തീൻമേശക്കു മുമ്പിൽ ഇരുന്ന് കുടുംബത്തോടൊപ്പം സന്തോഷത്തിൽ  നിരത്തി വെച്ച ഭക്ഷണം കഴിക്കുന്ന മുമ്പ് മരിച്ചു പോയ നമ്മുടെ ഉമ്മയേയും ഉപ്പയേയും ഓർക്കണേ.. നമ്മുടെ വീടിനു മുകളിലൂടെ ചുറ്റി നടക്കുന്ന പ്രിയപ്പെട്ടവരുടെ ആത്മാക്കളെ നീ കാണുന്നില്ലേ... നിന്നെ പോറ്റി വളർത്തി പെരുന്നാൾ ദിവസം നിനക്ക് നല്ല ഭക്ഷണ പാനീയങ്ങൾ ഉണ്ടാക്കി തന്ന അവർക്ക് വല്ലതും കൊടുത്തിട്ടു വേണം നമ്മൾ കഴിക്കാൻ. പെരുന്നാൾ ദിവസം മരണപ്പെട്ടവർക്കു വേണ്ടി 300 പ്രാവശ്യം
*سبحان الله وبحمده*
ചൊല്ലിയാൽ അല്ലാഹു അവരുടെ ഖബ്റുകളെ പ്രകാശ കിരണങ്ങൾ കൊണ്ട് നിറക്കുകയും ആത്മാക്കൾ സന്തോഷത്തോടെ മടങ്ങുകയും ചെയ്യും.മാത്രമല്ല നമ്മൾ മരിച്ചു കഴിഞ്ഞാൻ നമ്മൾ ചൊല്ലിയതിന്റെ ഫലമായി അല്ലാഹു 1000 പ്രകാശകിരണങ്ങളിലെ നമ്മുടെ ഖബ്റിലേക്ക് പറഞ്ഞയക്കുന്നതാണ്.*ഇനി ഇതൊന്നും ചൊല്ലാതെ ആഹ്ലാദത്തിന്റെ പ്രസരിപ്പിൽ മരണപ്പെട്ടു പോയവരെ ഗൗനിക്കാതെ കഴിച്ചു കൂട്ടുന്നവരുടെ വീടിനു മുകളിൽ വന്നുനിൽക്കുന്ന 
ഉറ്റവരുടെ ആത്മാക്കളുടെ അവസ്ഥയെന്താണ്...?.നിന്റെ ഉപ്പയും ഉമ്മയും നിന്നോട് വിളിച്ചു ചോദിക്കുന്നുണ്ട്നീ  തിരിഞ്ഞു നോക്കാത്തതു നിമിത്തം അവർ ഖബ്റിലേക്ക് നീ സന്തോഷിച്ചിരിക്കുന്ന ദിവസം സങ്കടത്തോടെ തിരിച്ചു പോവുകയാണ്. അവരെ ആരെയും ഒരാളും തെന്നെ പെരുന്നാൾ ദിവസം മറക്കല്ലേ..
        കുടുംബത്തോടൊപ്പമുള്ള സുഭിക്ഷമായ ഭക്ഷണം കഴിഞ്ഞ ശേഷം സൗഹൃദം പുതുക്കാൻ വേണ്ടി കുടുംബ-അയൽ വീടുകളിൽ നാം പോവണം.  ദൂരെ സ്ഥലങ്ങളിലൊന്നും നാം പോവരുത്. നമ്മുടെ സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും നാം പരിഗണിക്കണം. പെരുന്നാളെന്ന ഭാവത്തിൽ കൂട്ടുക്കാരോടൊന്നിച്ച് അലക്ഷ്യമായി നടക്കരുത്.

നാം ഉണ്ടാക്കിയ ഭക്ഷണം അയൽ വീടുകളിലും കൊടുക്കണം. അപ്പോൾ പലർക്കും ഒരു സംശയം ഉണ്ടാവും. അമുസ്ലിമിന് കൊടുക്കാമോ...? അതെ, അവർക്കും കൊടുക്കാം. അഖീഖത്ത്, ഉള്ഹിയത്ത് പോലുള്ള മാംസങ്ങൾ കൊടുക്കാൻ പാടില്ല.

       പെരുന്നാളാണ് വ്യത്യസ്ത ഇനം ഭക്ഷണം നാം ഉണ്ടാക്കും. പിന്നെ കഴിക്കാൻ ആളുണ്ടാവില്ല. എല്ലാം പിന്നീട് Waste ആവുന്ന അവസ്ഥ ഒരാളുടെ വീട്ടിലും ഉണ്ടാവാൻ പാടില്ല.

     മുത്ത് നബി തങ്ങൾ പറഞ്ഞിട്ടുണ്ട്. അല്ലാഹു നമുക്ക് തന്ന എല്ലാ അനുഗ്രഹത്തെ പറ്റിയും അല്ലാഹു നിന്നോട് ചോദിക്കും. കേവലം നീകഴിച്ച ഭക്ഷണത്തെ പോലും. നാം ഭക്ഷണം കഴിക്കുന്ന മുമ്പ് ബിസ്മിയും ശേഷം ഹംദും ചൊല്ലിയ ശേഷം സൂറത്തു ഖുറൈശും, സൂറത്തു ഇഖ്ലാസും പാരായണം ചെയ്താൽ ആ കഴിച്ച ഭക്ഷണത്തെ കുറിച്ച് അല്ലാഹു ചോദിക്കുകയില്ല.

അല്ലാഹു അവനെ എപ്പോഴും സ്മരിക്കുന്ന അവന്റെ ഇഷ്ട ദാസരിൽ നമ്മെ ഉൾപ്പെടുത്തട്ടെ...
എല്ലാരുടെയും ദുആ യിൽ ഒരിടം പ്രതീക്ഷിക്കുന്നു.
മുത്ത് ഹബീബിന്റെ പേരിൽ നമുക്കൊരു സ്വലാത്ത് ചൊല്ലം

🌸🌸🌸🌸🌸🌸🌸🌸

اللهم صل على سيدنا محمد وعلى اله وصحبه وسلم

🌹🌹🌹🌹🌹🌹🌹🌹🌹🌹
                         ✍️ حنة فاطمة