വിട പറയുന്ന റമളാൻ 🌹
🌹 *വിട പറയുന്ന റമളാൻ* 🌹
റമളാനനെന്ന നല്ല കൂട്ടുകാരനെ സ്വീകരിച്ചവർക്ക് മാത്ര നൊമ്പരത്തിൻ്റെ വേദന അറിയു വേദനയാൽ കണ്ണ് നിറയാത്ത വിശ്വാസികൾ നമ്മിൽ ഇല്ലാതിരിക്കട്ടെ
أسلام عليك يا شهر رمضان..
أسلام عليك يا شهر رمضان..
أسلام عليك يا شهر رمضان..
• അനുഗ്രത്തിന്റെ പത്തും
• പാപമോചനത്തിന്റെ പത്തും കഴിഞ്ഞു
• നരക മോചനത്തിന്റെ അഥവാ പുണ്യ റമളാനിലെ അവസാനത്തെ പത്തിൽ, അവസാനത്തെ ദിവസങ്ങൾ മാത്രം ബാക്കി..
കുമ്പിളിൽ നാം ഒഴിച്ചു വെച്ച നന്മകൾക്ക് തിരമാലയോളം പൃതിഫലം നൽകുന്ന പുണ്യങ്ങളുടെ പൂകാലമെ, ധനികനും ദരിദ്രനും ഒരു മാലയിൽ കോർത്ത് വിശപ്പിന്റെ ഈണമിൽ ധന്ന്യ നാക്കിയ പുണ്യങ്ങളുടെ പൂകാലമെ, കരയുന്ന ഒത്തിരി ഹൃദയങ്ങൾ അടക്കിപ്പിടിച്ച് നിനക്ക് സലാം പറയുന്നു… *അസ്സലാമു അലൈക യാ ഷഹ്റു റമളാൻ* .....
ഇനി രണ്ടോ മൂന്നോ ദിനരാത്രങ്ങൾ ബാക്കി നിൽക്കേ, റമളാൻ നമ്മോട് വിട പറയുന്നു. പ്രാര്ത്ഥന നിര്ഭരമായ പാതിരാവുകൾ, കർമ സാഫല്ല്യങ്ങളുടെ പകലുകൾ, എല്ലാം വിട പറയുകയായി റമദാൻ പറന്നകലുകയായി, മനസിലെവിടെയോ ഒരു നൊമ്പരം പൊടിയുന്നു ഇനി ഒരാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ മറ്റൊരിക്കൽ വീണ്ടും കണ്ടു മുട്ടുമോ? കഴിഞ്ഞ റമളാനിൽ നമ്മോട് കൂടെ ഉണ്ടായിരുന്നവരിൽ എത്ര പേർ ഇന്ന് നമ്മോട് കൂടെയില്ല? ഇനിയും ഒരുപാടു റമളാൻ വരും പക്ഷെ നമ്മളോ?? അടുത്ത റമളാനിൽ നമ്മിൽ ആരൊക്കെ അവശേശിക്കുമെന്നും സർവശക്തനേ അറിയൂ, എന്റെ മനസ്സ് പറയുന്നു ഇതെന്റെ അവസാന റമളാൻ ആണെന്ന്, രണ്ട് മീസാൻ കല്ലുകൾക്കിടയിൽ ഒരു മൈലാഞ്ചി ചെടിയുടെ കീഴിൽ ഇരുളടഞ്ഞ ഖബറിന്റെ ഏകാന്തതയിൽ നമ്മൾ ഒറ്റപ്പെട്ടു പോകുമ്പോൾ നോമ്പ് കൊണ്ട് സാക്ഷി നിലക്കുന്നവരുടെ കൂട്ടത്തിൽ അല്ലാഹു എന്നെയും നിങ്ങളെയും ഉള്പ്പെടുത്തട്ടെ..!! ഇതു ഞങ്ങളുടെ അവസാനത്തെ റമളാൻ ആക്കല്ലേ അല്ലാഹ്…. നാളെ മഹ്ഷരയിൽ നീ വരുമ്പോൾ ഞങ്ങള്ക് അനുകൂലമായി സാക്ഷി നില്കുമോ റമളാനെ നീ… അല്ലാഹുവേ പരിശുദ്ധ റമളാൻ അനുകൂലമായി സാക്ഷി പറയുന്നവരിൽ ഞങ്ങളെ നീ ഉള്പെടുതണമേ .അല്ലാഹ് ........ആമീൻ..
പരിശുദ്ധ റമളാൻ അവസാനിച്ചാൽ പെരുന്നാൾ മുതൽക്ക് തന്നെ പഴയ സ്വഭാവങ്ങൾ ആരംഭിക്കാൻ കാത്തിരിക്കുന്നവരെ... നിങ്ങൾക്ക് റമളാൻ കൊണ്ട് എന്ത് നേട്ടം ഉണ്ടായി...?? റമളാൻ ആയതിന്റെ പേരിൽ ഒഴിവാക്കിയ സിനിമകളും സീരിയലുകളും മറ്റു ഹറാമുകളും വീണ്ടും തുടങ്ങുകയാണോ..? ഒരു വകത് നമസ്കാരം പോലും കളാഹ് ആകാതെ കൃത്യമായി പള്ളിയിൽ പോയി ജമാഅതായി നമസ്കരിച്ചിരുന്ന സ്വഭാവം പെരുന്നാൾ മുതൽക്ക് തന്നെ ഒഴിവാക്കുകയാണോ...?? കണ്ണിനെയും കാതിനെയും നാവിനെയും നിയന്ത്രിച്ചത് പിന്നെ എന്തിനായിരുന്നു... പോകേണ്ടേ നമ്മുക്ക് സുഗലോക സ്വർഗത്തിലേക്ക്... രക്ഷ വേണ്ടേ കഠിന ശിക്ഷകളിൽ നിന്ന്... എന്നാൽ തീരുമാനിച്ചോ.. വർഷത്തിൽ ഒരു മാസമല്ല വർഷം മുഴുവൻ ഇനി എനിക്ക് റമളാൻ പോലെയാണെന്ന്....
അസ്സലാമു അലൈക യാ ഷഹ്റു റമളാൻ.....
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്തുണേ എന്ന വസീയ്യത്തോടെ
Post a Comment