🌹 പെരുന്നാള്‍ നിസ്‌കാര രൂപവും ഖുത്വുബയും♥️
1⃣5⃣9️⃣ഇസ്ലാമിക പഠനങ്ങൾ
*✍🏽മദീനയുടെ👑വാനമ്പാടി*
ചെറിയ പെരുന്നാള്‍ നിസ്‌കാരം ഞാന്‍ (ജമാഅത്തായി) നിസ്‌കരിക്കുന്നുവെന്ന് നിയ്യത്ത് ചെയ്‌ത് തക്‌ബീറത്തുല്‍ ഇഹ്‌റാം കെട്ടുക. `വജ്ജഹ്‌തു' ഓതുക. ശേഷം പ്രത്യേകമായി *ഏഴ് തക്‌ബീര്‍ ചൊല്ലുകയും* ഓരോന്നിലും കൈകള്‍ തോളിനു നേരെ ഉയര്‍ത്തി നെഞ്ചിനുതാഴെ കെട്ടുകയും ചെയ്യുക. തക്‌ബീറുകള്‍ക്കിടയില്‍
سبحان الله والحمد لله ولا إله إلا الله والله أكبر
എന്ന് പറയണം.
ഈ തക്‌ബീറുകള്‍ മഅ്‌മൂമുകളടക്കം ഉറക്കെയും ഇടവേള ദിക്‌റ് പതുക്കെയും പറയണം. ദിക്‌റ് ഉപേക്ഷിക്കല്‍ കറാഹത്താണ്. ശേഷം ` *അഊദു' ഉള്‍പ്പെടെ ഫാതിഹാ ഓതണം* . ഇമാം *ഉറക്കെയാണ് ഓതേണ്ടത്* . ശേഷം സൂറത്ത് ഓതണം സൂറത്തുല്‍ *ഖാഫ്* അല്ലെങ്കില്‍ സൂറത്തുല്‍ *അഅ്‌ലാ* ഓതല്‍ സുന്നത്താണ്. *രണ്ടാം റക്‌അത്തില്‍ അഞ്ച് തക്‌ബീറുകളാണ് ചൊല്ലേണ്ടത്* ഇതില്‍ സൂറത്തു ഇഖ്‌തറബ അല്ലെങ്കില്‍ സൂറത്തുല്‍ ഗാശിയ: ഓതല്‍ സുന്നത്താണ്.
റക്‌അത്തുകളുടെ തുടക്കത്തിലെ ഏഴ്, അഞ്ച് തക്‌ബീറുകള്‍ സുന്നത്താണ്. അത് വിട്ടുപോയതിന്റെ പേരില്‍ സഹ്‌വിന്റെ സുജൂദില്ല. (തുഹ്‌ഫ 3/43)
ഒന്നാം റക്‌അത്തിന്റെ തക്‌ബീര്‍ മറന്ന് ഫാതിഹ ആരംഭിച്ചാല്‍ തക്‌ബീറിലേക്ക് മടങ്ങാന്‍ പാടില്ല. എന്നാല്‍ രണ്ടാം റക്‌അത്തില്‍ പന്ത്രണ്ട് തക്‌ബീര്‍ കൊണ്ടുവന്ന് അതിനെ വീണ്ടെടുക്കാം അതും നിര്‍ബന്ധമില്ല. മഅ്‌മൂമിന്റെ തക്‌ബീറുകള്‍ പൂര്‍ത്തിയാകുന്നതിനു മുമ്പ് ഇമാം ഫാതിഹ ആരംഭിച്ചാല്‍ ബാക്കിയുള്ള തക്‌ബീര്‍ച്ചൊല്ലാതെ മഅ്‌മൂം ഇമാമിന്റെ ഓത്ത് ശ്രദ്ധിക്കുകയാണ് വേണ്ടത്.
നിസ്‌കാരാനന്തരം രണ്ട് ഖുത്വുബകളുണ്ട്. അതിന്റെ ഫര്‍ള്വുകള്‍ ജുമുഅ: ഖുതുബയുടെ ഫര്‍ള്വുകള്‍ തന്നെ. ഒന്നാം ഖുത്വുബ *ഒമ്പത് തക്‌ബീറുകള്‍* കൊണ്ടും രണ്ടാമത്തേത് *ഏഴ് തക്‌ബീറുക* ള്‍ കൊണ്ടും തുടങ്ങലും ഇടയില്‍ തക്‌ബീറുകള്‍ ആവര്‍ത്തിക്കലും സുന്നത്താണ്.
ഖത്വീബ് ഉയർന്ന് സ്ഥലത്ത് നിൽക്കുക(കസേരയോ,പലകയോ മറ്റോ മതി,ഇഷ്ടികകൾ കൊണ്ട് താത്കാലിക മിമ്പറും നിർമ്മിക്കാവുന്നതാണ്),വാള് പിടിക്കുക (വടി പോലോത്തത് മതി)
തുടങ്ങിയ സുന്നത്തുകളും കൊണ്ടു വരാവുന്നതാണ്
*സത്രീകൾ മാത്രമുള്ള ജമാഅത്തിന് ഖുത്വുബ സുന്നത്തില്ല* ❌
*തനിച്ച് നിസ്കരിക്കുന്നവർക് ഖുത്വുബ സുന്നത്തില്ല* ❌
*ഇമാം പുരുഷനും👇🏽 മഹ്മൂം സ്ത്രീകളും ,കുട്ടികളും,പുരുഷനുo ആയാലും ഇവർ മൂന്നും ഉള്ള സാഹചര്യം ആയാലും സുന്നത്താണ് ഖുത്വുബ*✅
*ഖുതുബ*
*الخطبة المختصرة الحالية*
*لعيد الفطر فى هذه السنة البلية*
******************************
أللهُ أكبرْ* أللهُ أكبرْ* ألله أكبرْ* أللهُ أكبرْ* أللهُ أكبرْ* أللهُ أكبرْ* أللهُ أكبرْ* أللهُ أكبرْ* أللهُ أكبرْ*
-----------------------------------------------
أَلْحَمْدُ لِله * أَلَّذِى يُبْدِئُ وَيُعِيدْ* وَهُوَ الْغَفُورُ الْوَدُودْ* أَشْهَدُأَن لَّا إِلَهَ إِلَّا الله* وَأَشْهَدُ أَنَّ مُحَمَّدَارَّسُولُ الله* صَلَّى اللهُ وَسَلَّمَ عَلَى سَيِّدِنَا مُحَمَّدٍ* وَعَلَى آلِهِ وَصَحْبِهِ أَجْمَعِينْ* ( أَللهُ أَكْبَرُاللهُ أَكْبَرُاللهُ أَكْبَرُ وَلِلهِ الْحَمْدْ)
أَمَّا بَعْدُ فَأُوصِيكُمْ وَنَفْسِى بِتَقْوَى الله*
يَوْمُنَا هَذَا يَوْمٌ عَظِيمْ* يَوْمُ الْعِيدِ الْكَرِيمْ* يَوْمُ الْفَخْرِ وَالشُّكْرْ* عَلَى إِتْمَامِ الصِّيَامِ لِلْمَلِكِ الْعَلِيمْ* وَلِتُكَبِّرُوااللهَ عَلَى مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونْ* ( أللهُ أكْبَرُ اللهُ أَكبَرُ اللهُ أَكْبَرُ وَللهِ الْحَمْدْ)
قَدْ عَلِمْنَا أَنْ قَدْ عَمَّ الْبَلَاءْ* وَطَمَّ الْبِلَادَ وَشَاعَ الْوَبَاءْ* وَحَارَ الدَّلِيلُ عَنْ سَبِيلِ النَّجَاة* وَمَا أَصَابَكُمْ مِن مُّصِيبَةٍ فَبِمَا كَسَبَتْ أَيْدِيكُمْ وَيَعْفُو عَنْ كَثِيرْ ( اللهُ أَكْبَرُ اللهُ أَكْبَرُ اللهُ أَكْبَرُ وَللهِ الْحَمْدْ)
فَعَلَيْنَا أَنْ نُصْلِحَ الْأَقْوَالَ وَالْأَفْعَالْ* وَنَتُوبَ إِلَى اللهِ مِنْ كُلِّ مَا يُسِيئُ الْأَحْوَالْ* وَنَتَوَكَّلَ عَلَى اللهِ ذِى الْجَلَالْ* وَعَلَى اللهِ فَلْيَتَوَكَّلِ الْمُؤْمِنُونْ* ( اللهُ أَكْبَرُ اللهُ أكبرُ اللهُ أكبَرُ وَللهِ الْحَمْدْ)
-----------------------------------------------
أَقُولُ قَوْلِى هَذَا وَأَسْتَغْفِرُ اللهَ الْعَظِيمْ*
أَعُوذُ باللهِ مِنَ الشّيْطَانِ الرّجِيمْ* بِسْمِ اللهِ الرّحْمَنِ الرَّحِيمْ* قَدْ أَفْلَحَ مَنْ تَزَكَّى ، وَذَكَرَ اسْمَ رَبِّهِ فَصَلَّى * صَدَقَ اللهُ الْعَظِيمْ* باركَ اللهُ لَكُمْ بالْقُرْآن الْكَرِيمْ*
-----------------------------------------------
يجلس
-----------------------------------------------
*الخطبة الثانية*
******************************
أَللهُ أَكْبَرْ* أَللهُ أَكْبَرْ* أَللهُ أَكْبَرْ* أَللهُ أَكْبَرْ* أَللهُ أَكْبَرْ* أَللهُ أَكْبَرْ* أَللهُ أَكْبَرْ*
-----------------------------------------------
أَلْحَمْدُ للهِ رَبِّ الْعَالَمِينْ* صَلَّى اللهُ وَسَلَّمَ عَلَى سَيِّدِ الْمُرْسَلِينْ* مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينْ* أَمَّا بَعْدُ * فَأُوصِيكُمْ بِتَقْوَى اللهِ الْحَقِّ الْمُبِينْ* ( اَللهُ اكْبَرُ اللهُ اكبرُ اللهُ اكبرُ وَللهِ الْحَمْدْ)
إِنَّ اللهَ وَمَلَئِكَتَهُ يُصَلُّونَ عَلَى النّبِيِّ يَا أَيُّهَا الّذِينَ آمنُوا صَلُّوا عَلَيْهِ وَسَلِّمُوا تَسْلِيمًا * اللهمَّ صَلِّ وَسَلِّمْ عَلَى رَسُولِكَ سَيِّدِنَا مُحَمَّدْ* وَارْضَ اللهمَّ عَنِ الْخُلَفَاءِ الْمَهْدِيِّينْ* وعنِ الصَّحَابَةِ والتَّابِعِينَ أَجْمَعِينْ* ( الله اكبر الله اكبر الله اكبر وللهِ الْحَمْدْ)
اللهمّ اغْفِرْ لِلْمُؤْمِنِينَ والْمُؤْمِنَاتْ* وَالْمُسْلِمِينَ والْمُسْلِمَاتْ* اللهمّ ادْفَعْ عَنَّا الْغَلَاءَ وَالْبَلَاءْ* وَالْوَبَاءَ وَالطَّاعُونْ* وَالشَّدَائِدَ وَالْمِحَنْ* وَالْفِتَنَ مَا ظَهَرَ مِنْهَا وَمَا بَطَنْ* مِنْ بَلَدِنَا هَذَا خَاصَّة* وَمِنْ بُلْدَانِ الْمُسْلِمِينَ عَامَّة* رَبَّنَا اغْفِرْلَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانْ* وَلَا تَجْعَلْ فِى قُلُوبِنَا غِلًّا للَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمْ*
وَصَلَّى اللهُ عَلَى خَيْرِ خَلْقِهِ سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلَّمْ*
--------------------------------------------
*ഖുതുബയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
1⃣ പെരുന്നാൾ നിസ്കാര ശേഷമുള്ള രണ്ടു ഖുത്വ്‌ബ പെരുന്നാൾ നിസ്കാരത്തേക്കാൾ ചുരുങ്ങണം. അതായത് ,പെരുന്നാൾ നിസ്കാരത്തിനു ചെലവഴിച്ച സമയത്തേക്കാൾ *ചുരുങ്ങിയ സമയത്തിനുള്ളിൽ രണ്ടു ഖുത്ബ: തീരണം.*
NB : ഇബ്നു നുബാത്വ ( റ ) രചിച്ച നുബാത്വീ ഖുത്വ് ബകളിലെ പെരുന്നാൾ ഖുത്ബ: മുഴുവനും ഓതിയാൽ നിസ്കാരത്തേക്കാൾ ഖുത്ബ: നീളും. ,ഖുത്ബ നീളൽ നബിചര്യയ്ക്കു എതിരാണ്, (തുഹ്ഫ)
2⃣ പെരുന്നാൾ ഖുത്ബകളുടെ ആമുഖത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകൾ ഒരു ശ്യാസത്തിൽ ഒന്നു എന്ന നിലയിൽ
الله اكبر - الله اكبر - الله اكبر
എന്നിങ്ങനെ *മുറിച്ചു മുറിച്ചു ചൊല്ലണം.* അതാണു സുന്നത്ത്.( നിഹായത്തു സ്റ്റൈൻ ,ശർവാനി )
3⃣ ഖുത്ബ: കളുടെ ആമുഖത്തിലുള്ള ഒമ്പതും ഏഴും തക്ബീറുകൾ കഴിഞ്ഞാൽ ഉടനെ
الحمد لله
എന്നു പറഞ്ഞു ഖുതുബ ആരംഭിക്കുകയാണ് വേണ്ടത്.അല്ലാതെ
لا إله إلا الله والله اكبر - الله أكبر ولله الحمد
എന്നു ചൊല്ലേണ്ടതില്ല. അതും കൂടി ചൊല്ലിയാൽ ഒമ്പതു തക്ബീറിന്റെ സ്ഥാനത്ത് പതിനൊന്നും ഏഴു തക്ബീറിന്റെ സ്ഥാനത്ത് ഒമ്പതും തക്ബീറുകളാകും.
4⃣ ഖുത്ബകൾക്കിടയിൽ തക്ബീറുകൾ വർദിപ്പിക്കൽ സുന്നത്താണ്. അതിന്റെ ഏറ്റവു നല്ല രൂപം
الله اكبر… … ولله الحمد
എന്ന പ്രസിദ്ധ തക്ബീറാണ്.
5⃣ സാധാരണ പെരുന്നാൾ തക്ബീറുകൾ ഖുത്ബയിലും അല്ലാത്തപ്പോഴും ചൊല്ലുമ്പോൾ
الله اكبرُ الله اكبر ُ الله اكبر എന്നിങ്ങനെ ചേർത്തി ചൊല്ലല്ലാണു ഉത്തമം.
6⃣ രണ്ടാം ഖുതുബ നിർവഹിക്കാൻ വേണ്ടി എഴുനേറ്റ ഉടനെالله اكبر എന്നു ചൊല്ലൽ സുന്നത്തുണ്ട്. (നിഹായ ) ശേഷം സുബ്ഹാനല്ലാഹ് എന്ന ദിക്ർ ചൊല്ലേണ്ട സമയം മൗനം പാലിച്ച് ഏഴു തക്ബീർ ചൊല്ലണം (തഖ് രീർ ഫത്ഹിൽ മുഈൻ)
പെരുന്നാൾ ഖുതുബ തുടങ്ങും മുമ്പ് സലാം പറഞ്ഞതിനു ശേഷം *ഖത്വീബ് ഇരിക്കൽ സുന്നത്തുണ്ട്* .( ജമൽ )
*ആശംസ പറയൽ*
ആശംസ വാക്യമായി ഹദീസിൽ വന്നത്
*تقبل الله منا ومنك*
എന്നാണ്.
عيد مبارك
എന്നു പറഞ്ഞാലും സുന്നത്ത് ലഭിക്കുമെന്ന് ശർവാനിയിൽ നിന്നു മനസ്സിലാകുന്നു.
Post a Comment