💖പ്രണയിക്കാനുള്ള നേതാവ് ‎(ﷺ)💖

💖പ്രണയിക്കാനുള്ള നേതാവ് (ﷺ)💖
 

മുത്ത് നബി(ﷺ) തങ്ങൾ നമുക്ക് പകർന്നു തന്ന സ്നേഹം അതിരുകളില്ലാത്തതണ്. എത്രയാണ് അവിടുന്ന്(ﷺ) നമ്മളെ സ്നേഹിച്ചത് .വഫാത്തിന്റെ വേളയിലും ഉമ്മത്തിനെയോർത്ത് കരഞ്ഞ ഒരു നേതാവിനെ(ﷺ) വേറെ എവിടെയാണ് നമുക്ക് കാണാനാകുക.സ്വന്തം കുടുംബത്തേക്കാളും , സ്വന്തംജീവനേക്കാളും സ്വന്തം സമുദായത്തെ സ്നേഹിച്ച സ്നേഹ സാഗരമാണ് മുത്ത് നബി(ﷺ). നമ്മുടെ സർവ്വതും അവിടുത്തെ(ﷺ) പാദങ്ങളിൽ സമർപ്പിച്ചാലും അവിടുന്ന്(ﷺ) നൽകിയ സ്നേഹത്തിന് പകരമാവില്ല. അതെല്ലാം തിരിച്ചറിഞ്ഞ ആശിഖീങ്ങൾക്ക് അവിടത്തെ(ﷺ)എത്ര സ്നേഹിച്ചിട്ടും കൊതിതീർന്നില്ല. അവിടുത്തെ(ﷺ) പ്രകീർത്തനങ്ങളും , അപദാനങ്ങളും ആലപിച്ച് , അവിടുത്തെ(ﷺ) സുന്നത്തുകളെ പിൻപറ്റി , അവിടുത്തെ(ﷺ) മദീനയെ ഇഷ്ടം വെച്ച് , അവിടുത്തേക്ക്(ﷺ)സ്വലാത്ത് ചൊല്ലി , അവിടുത്തെ(ﷺ) മാത്രം ഖൽബിൽ കൊണ്ട് നടക്കുന്ന ആശിഖിങ്ങളുടെ പ്രണയലോകത്തെ നമുക്ക് വർണിക്കാനാകില്ല. അവരവരുടേതായ ഒരു സ്നേഹലോകത്തായിരിക്കും. അവർക്കല്ലാം മദീനയായിരിക്കും. എല്ലാം ഹബീബിൽ(ﷺ) സമർപ്പിച്ചു കൊണ്ടുള്ള അവരുടെ ആ ലോകം ആഗ്രഹിക്കുന്നവരല്ലേ നാമും . നമുക്കും സ്നേഹികേണ്ടെമുത്ത് നബിയെ(ﷺ) ..... സ്വഹാബാക്കളെല്ലാം മുത്ത് നബിയെ(ﷺ) സ്നേഹിച്ച കഥകൾ വായികുമ്പോൾ നമുക്ക് കണ്ണ് നിറയാറില്ലെ . എത്ര കണ്ടാണ് സ്വഹാബാക്കൾ അവിടത്തെ(ﷺ) സ്നേഹിച്ചത് .അവിടുത്തേക്ക്(ﷺ)വേണ്ടി ജീവൻ വരെ നൽകിയവരല്ലെ സ്വഹാബത്ത്.അവിടുത്തെ(ﷺ) വുളൂഇന്റെ വെള്ളത്തിന്റെ ബാക്കിക്കായി തിരക്ക് കൂടി യുദ്ധത്തിന്റെ അരികിൽ വരെ എത്തിയില്ലേ.അവിടുത്തേക്ക്(ﷺ) സമ്പത്തും ,ആരോഗ്യവും,ജീവിതവും ഒക്കെ സമർപ്പിച്ച സ്വഹാബാക്കൾക്ക് ഹബീബല്ലാത്ത (ﷺ)വേറെ ഒരു ലോകം ഇല്ല.പ്രതിയോഗികൾ വരെ അവിടുത്തെ(ﷺ) സ്നേഹത്തിനു മുമ്പിൽ ആയുധം വെച്ച് കീഴടങ്ങിയില്ലേ.അവിടുത്തെ(ﷺ) ചെരുപ്പിന് സേവനം ചെയ്ത ഇബ്നു മസ്അഊദ് തങ്ങൾ ഇന്നും അനുരാഗികളുടെ ഹൃദയത്തിനുള്ളിൽ ഇടം പിടിച്ചിട്ടുണ്ടല്ലോ.ശത്രുവായ അബൂസുഫിയാൻ പറഞ്ഞതിങ്ങനെയിണ് :-" മുഹമ്മദ് നബിയെ(ﷺ), അവിടുത്തെ അനുയായികൾ സ്നേഹിക്കുന്നത് പോലെ വേറെ ഒരു നേതാവിനെയും , ഒരു അനുയായിയും സ്നേഹിക്കുന്നതായി ഞാൻ കണ്ടിട്ടില്ല". ശത്രുകൾ വരെ മുത്ത് നബിയുടെ(ﷺ) സ്നേഹത്തിനും കാരുണ്യത്തിനും മുമ്പിൽ മുട്ടുമടിക്കിയ കാഴ്ച്ചകളാണ് നമുക്ക് ചരിത്രത്തിലുടനീളം ദർശിക്കാനാകുന്നത് . അക്രമിച്ചവർക്കെല്ലാം അവിടുന്ന്(ﷺ) മാപ്പ് കൊടുത്തു .വധിക്കാൻ വന്നവരെയും സത്യമതത്തിലേക്ക് ക്ഷണിച്ച് വെറുതെവിട്ടു. കുട്ടികളോടും കാരുണ്യംകാണിച്ചു. ഉറുമ്പുകൾക്കും, മാൻപേടകൾക്കും , പക്ഷിക്കുഞ്ഞിനും അഭയമായി. അടിമകളെയും,അനാഥകളെയും,വൃദ്ധകളെയും,പരിഗണിച്ചു,പരിചരിച്ചു.ഇങ്ങനത്തെ ഒരു നേതാവിനെ(ﷺ) ലോകത്ത് വേറെ നമുക്ക് കാണാനില്ല.അതു കൊണ്ട് നമ്മെ ജീവനെക്കാളേറെ സ്നേഹിച്ച മുത്ത് നബിയെ(ﷺ)സ്നേഹിക്കാൻ നാമും തയ്യാറാകണം. നന്നായി സ്വലാത്ത് ചൊല്ലണം.സുന്നത്തുകൾ നന്നായി ജീവിതത്തിൽ കൊണ്ട് വരണം.അവിടുത്തെ(ﷺ) സ്നേഹിച്ചവരേയും സ്നേഹിക്കൽ അവിടുത്തോടുള്ള(ﷺ) സ്നേഹത്തിന്റെ 
ഭാഗമാണ്. അവിടുന്ന്(ﷺ) മദീനയിലല്ല ജീവിക്കുന്നത്. ആഷിഖീങ്ങളുടെ ഖൽബിലാണ്. അവിടുത്തെ(ﷺ)ഇഷ്ടപെട്ട ആഷിഖീങ്ങളിൽ ഉൾപെടാനും നാളെ പരലോകത്ത് അവിടുത്തെ ചാരത്തേക്ക് ഓടി ചെല്ലാനും അള്ളാഹു നമുക്ക് ഭാഗ്യം നൽകട്ടെ 
 
آمين بجاه النبي الأمين صلى الله عليه وآله وأصحابه وسلم

 
📿📿📿📿💎💎📿📿📿📿