അള്ബാഅ് എന്ന ഒട്ടകം♥️
*✍🏻മദീനയാണെന്റെ സ്വപ്നം*
---------------------------
*♥️അള്ബാഅ് എന്ന ഒട്ടകം♥️*
💚♥️💚♥️💚♥️💚
*നബി(ﷺ)യുടെ ഒട്ടകത്തിന്റെ പേരാണിത് അള്ബാഅ്.* *സ്വഹാബികൾക്കൊക്കെ ആ ഒട്ടകത്തോട് എന്തൊരു സ്നേഹം..!*
*അതിനു തീറ്റ കൊടുക്കും. വെള്ളം കൊടുക്കും. തലോടും. അള്ബാഇനെ വെല്ലാൻ മറ്റൊരു ഒട്ടകമില്ല. മത്സരിച്ച് ഓടിയാൽ അള്ബാഅ് മുമ്പിലെത്തും. എപ്പോഴും വിജയം അള്ബാഇന്റെ കൂടെത്തന്നെ. അതുകണ്ടു സ്വഹാബികൾ മനസ്സു നിറയെ സന്തോഷിക്കും...*
*ഒരിക്കൽ ഒരു സംഭവമുണ്ടായി. ഒരു ഗ്രാമീണന്റെ ഒട്ടകം വന്നു. നല്ല കരുത്തുള്ള ഒട്ടകം. ആ ഒട്ടകവും അള്ബാഉം തമ്മിൽ മത്സരിച്ചു. അള്ബാഅ് തോറ്റുപോയി..! ഗ്രാമീണന്റെ ഒട്ടകം വിജയിച്ചു. ഇതെങ്ങനെ സഹിക്കും..?*
*സ്വഹാബികൾ കടുത്ത ദുഃഖത്തിലമർന്നു. അവരുടെ ദുഖം നബിﷺതങ്ങൾ കണ്ടു. അവരെ ആശ്വസിപ്പിച്ചുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു:*
*“നിങ്ങളെന്തിനാണു ദുഃഖിക്കുന്നത്? ദുഃഖിക്കേണ്ട യാതൊരാവശ്യവുമില്ല. അല്ലാഹുﷻവിന്റെ നിയമ വ്യവസ്ഥ നിങ്ങൾക്കറിയില്ലേ..? ദുനിയാവിൽ ഉയർന്നു നിൽക്കുന്നവരെ താഴ്ത്തിവയ്ക്കുകയെന്നത് അല്ലാഹുﷻവിന്റെ നിയമമാകുന്നു.”*
*ഈ വചനം സ്വഹാബികൾക്കു വലിയൊരു പാഠം തന്നെയാണു നൽകിയത്.* *ദുനിയാവിന്റെ അവസ്ഥ ഇവിടെ ചിലർ ഉയരുന്നു.* *പ്രസിദ്ധരാകുന്നു.* *കുറെക്കാലം കഴിയുമ്പോൾ അവർ താഴുന്നു. പ്രസിദ്ധി നഷ്ടപ്പെടുന്നു.*
*മറ്റു ചിലർ ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിഞ്ഞുകൂടുന്നു. വളരെ വിനയത്തോടും അച്ചടക്കത്തോടും കൂടി അവർ ജീവിക്കുന്നു. അവരിൽ ചിലരെ അല്ലാഹു ﷻ ഉയർത്തുന്നു.*
*അല്ലാഹു ﷻ ചിലർക്കു ധനം നൽകുന്നു. ജനം അവരെ ധനികരെന്നു വിളിക്കുന്നു. പിന്നെ അല്ലാഹു ﷻ അവരിൽ നിന്നു ധനം എടുത്തുമാറ്റുന്നു. മറ്റു ചിലരെ ധനികരാക്കുന്നു. ധനികൻ ദരിദ്രനായി മാറും. ദരിദ്രൻ ധനികനായി മാറും. ഉയർന്നവൻ താഴും. താഴ്ന്നവൻ ഉയരും. അതാണു ദുനിയാവിന്റെ അവസ്ഥ.*
*എല്ലാം അല്ലാഹുﷻവിന്റെ വിധി...*
*💖اَللـّٰهُـمَّ صَلِّ عَلـَـى سَـيِّدِنَا مُـحَمـَّد(ﷺ)*
*وَعـَـلَى آلـِهِ وَصَـحْــبِـهِ وَسَــــلِّــم💖ْ*
*✍🏻محمد عاشق*
Post a Comment