മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും - സൃഹൃദവും ആത്മമിത്രമാക്കലും

🌹 *മുസ്ലിമീങ്ങളും അമുസ്ലിമീങ്ങളും - സൃഹൃദവും ആത്മമിത്രമാക്കലും* 🌹

1⃣6️⃣0️⃣ഇസ്ലാമിക പഠനങ്ങൾ

 *✍🏽മദീനയുടെ👑വാനമ്പാടി

 മറ്റു മതസ്ഥരെ ഉറ്റമിത്രങ്ങളാക്കരുതെന്ന് വചനം നാം മനസ്സിലാക്കേണ്ടത് ഇവിടെ പരാമർഷിച്ചിരിക്കുന്നത് കേവല അമുസ്ലിമിനെയല്ല, *ഇസ്ലാമിൻ്റെ ശത്രുവായ* (യുദ്ധത്തിലേർപ്പെട്ട, ഭവനങ്ങളും ജീവിതമാർഗ്ഗവും മുസ്ലിമീങ്ങൾക് തടയപ്പെടുന്നവരും ചുരുക്കത്തിൽ പറഞ്ഞാൽ *ഇസ്ലാമിൻ്റെ ശത്രു* )

അമുസ്ലിമീങ്ങളുമായുള്ള നിരന്തര സൗഹൃദം നല്ലതല്ല..അമുസ്ലിം ശത്രു ആയത് കൊണ്ടല്ല.. *ഈമാനികമായ കാര്യങ്ങളിൽ കർമ്മനിരതരാവാൻ സൃഷ്ഠിക്കപ്പെട്ടവരാണ് നാം..* ആ നിലയിൽ നോക്കിയാൽ *അമുസ്ലിമിനോടുള്ള* സൗഹൃദമല്ല *കേവല മുസ്ലിമിനോടുള്ള അടുപ്പമല്ല* നമുക്ക് ഏറ്റവും ഖൈർ *നൻമയിലേക്കും റബ്ബിലേക്കും അടുപ്പിക്കുന്ന ഒരു സുഹുർത്താണ് നമുക്ക് ഏറ്റവും നല്ല മിത്രമാക്കാൻൻ സുഹുർത്താക്കാൻ ഏറ്റവും ഉത്തമം* 

കേവല അമുസ്ലീമിനോടുള്ള കേവല മിത്രമാക്കാൻ പാടില്ല എന്ന് മനസ്സിലാക്കുന്നവർ അറിയുക👇🏽

 മുസ്‌ലിംകളല്ലാത്തവര്‍ക്ക് *നന്മ ചെയ്യാനും അവരോട് നീതിപൂര്‍വം വര്‍ത്തിക്കാനും ഇസ്‌ലാം തദനുയായികളോട് നിര്‍ദേശിക്കുമായിരുന്നുവോ* ? ക്വുര്‍ആന്‍ പറയുന്നതുനോക്കൂ:

”ആദര്‍ശതലത്തില്‍ നിങ്ങളോട് യുദ്ധത്തില്‍ ഏര്‍പ്പെടുകയോ നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയോ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയോ ചെയ്തിട്ടില്ലാത്തവര്‍ക്ക് നന്മ ചെയ്യുന്നതും അവരോട് നീതിപൂര്‍വം വര്‍ത്തിക്കുന്നതുമല്ല അല്ലാഹു നിങ്ങള്‍ക്ക് വിലക്കിയിട്ടുള്ളത്. നീതിപൂര്‍വം വര്‍ത്തിക്കുന്നവരെയത്രെ അല്ലാഹു ഇഷ്ടപ്പെടുന്നത്. ആദര്‍ശതലത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യുകയും *നിങ്ങളുടെ ഭവനങ്ങളില്‍നിന്ന് നിങ്ങളെ പുറത്താക്കുകയും നിങ്ങളെ പുറത്താക്കാന്‍ ശത്രുക്കളെ സഹായിക്കുകയും ചെയ്യുന്നവരെ* ആത്മമിത്രങ്ങളും നേതാക്കളുമൊക്കെയാക്കുന്നതാണ് അല്ലാഹു നിങ്ങള്‍ക്ക് തടഞ്ഞിരിക്കുന്നത്. അത്തരക്കാരെ ആത്മമിത്രങ്ങളോ നേതാക്കളോ ആക്കുന്നവര്‍, അവര്‍ അക്രമകാരികളായിരിക്കും.” (60: 8,9)

ഇസ്‌ലാമിന് എന്നല്ല ഏതൊരാദര്‍ശ പ്രസ്ഥാനത്തെ സംബന്ധിച്ചും അംഗീകരിക്കപ്പെടുന്ന തത്ത്വം മാത്രമേ ഇവിടെ ക്വുര്‍ആന്‍ അതിന്റെ അനുയായികളോട് നിര്‍ദേശിച്ചിട്ടുള്ളൂ. *ആദര്‍ശ ശത്രുക്കളെ ആത്മമിത്രങ്ങളും നേതാക്കളുമാക്കാവതല്ല എന്ന തത്ത്വം.* ലോകത്തെ ഏതു മതമാണ് അല്ലെങ്കില്‍ ഏതു പ്രസ്ഥാനമാണ് ശത്രുവിനെ മിത്രമാക്കാന്‍ അനുവാദം നല്‍കിയിട്ടുള്ളത്. ശത്രുവിനെ മിത്രവും നേതാവുമൊക്കെയായി കാണുന്ന പ്രവര്‍ത്തകര്‍ക്കെതിരില്‍ നടപടിയെടുക്കാത്ത ഏതു പ്രസ്ഥാനമാണ്, മതരംഗത്തായാലും മറ്റു രംഗത്തായാലും ലോകത്തുള്ളത്.

ക്വുര്‍ആനിക വചനത്തില്‍ *ആത്മമിത്രമാക്കുക, നേതാവാക്കുക എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ‘തവല്ലി’ എന്ന പദമാണ് പ്രയോഗിച്ചിരിക്കുന്നത്* . ഇതിന്റെ മൂലപദം ‘വൽയ്’ എന്നതാണ്. അതിന്റെ ഭൂത-ഭാവികാല രൂപങ്ങള്‍ രണ്ടുവിധം വരാം. വലാ, യലീ എന്നതാണ് ഒന്ന്. ഇത് അപൂര്‍വമായേ പ്രയോഗിക്കാറുള്ളൂ. വലിയ, യലീ എന്നതാണ് രണ്ടാമത്തെ രൂപം. ഇതാണ് സാധാരണയായി പ്രയോഗിക്കാറുള്ളത്. രണ്ടിനും അര്‍ത്ഥം ഒന്നുതന്നെ. അടുത്തു, സാമിപ്യം നേടി എന്നിങ്ങനെ. അതിന്റെ കര്‍തൃനാമരൂപം വാലി എന്നാണ്. *കൈകാര്യകര്‍ത്താവ്, രക്ഷകന്‍, സംരക്ഷണോത്തരവാദിത്തം ഏറ്റെടുത്തവന്‍ എന്നെല്ലാമാണ് അതിന്റെ അര്‍ത്ഥം.* അതിന്റെ തന്നെ കര്‍തൃനാമമായും കര്‍മനാമമായും ഉപയോഗിക്കാവുന്ന മറ്റൊരു പദമാണ് വലിയ്യ് എന്നത്. വലിയ്യിന്റെ ബഹുവചനമാണ് *ഔലിയാഅ്* എന്നത്. *അമുസ്‌ലിമുമായി സൗഹൃദം പങ്കിടുന്നത് മാത്രമല്ല, ചെങ്ങാത്തം സ്ഥാപിക്കുന്നതും ഇസ്‌ലാം എതിര്‍ത്തിട്ടില്ലെന്നു മാത്രമല്ല* , അവര്‍ ഇങ്ങോട്ട് അനീതി ചെയ്താല്‍ പോലും *പരമാവധി അങ്ങോട്ട് സൗഹൃദം പ്രകടിപ്പിച്ചും നീതിപൂര്‍വം വര്‍ത്തിച്ചും ശത്രുത മാറ്റിയെടുക്കാനാണ് ക്വുര്‍ആന്‍ അതിന്റെ അനുയായികളോട് നിര്‍ദേശിച്ചിട്ടുള്ളത്.* ക്വുര്‍ആന്‍ പറയുന്നു:
”നന്മയും തിന്മയും തുല്യമാവുകയില്ല. ഏറ്റവും സുന്ദരമായ രീതിയേതോ അതുവഴി *പ്രതിരോധിക്കുക* . എങ്കില്‍ *നിനക്കും ആര്‍ക്കും തമ്മിലാണോ ശത്രുതയുള്ളത് അവന്‍ ഉറ്റമിത്രമായി മാറിയെന്നു വരാം.”* (41:34)

 *ഈ വചനത്തിലും വലിയ്യ് (മിത്രം) എന്ന പദമാണ്* ക്വുര്‍ആന്‍ പ്രയോഗിച്ചിരിക്കുന്നത്. വലിയ്യിന്റെ വിശേഷണമായി ആ വചനത്തില്‍ പ്രയോഗിച്ചിരിക്കുന്നത് ‘ഹമീം’ എന്ന പദമാണ്. *മറ്റുള്ളയാളുകളുടെ പ്രശ്‌നങ്ങള്‍ക്ക് മുന്തിയ പരിഗണന നല്‍കുന്നയാള്‍ എന്നതാണ് ഹമീം എന്ന പദത്തിന്റെ അര്‍ത്ഥം.* വലിയ്യുന്‍ ഹമീം എന്നാണ് ക്വുര്‍ആനിന്റെ പ്രയോഗം. ഊഷ്മളസ്‌നേഹം പുലര്‍ത്തുന്നവന്‍ എന്നര്‍ത്ഥം. *ശത്രുവിനെപ്പോലും അവ്വിധം മാറ്റിയെടുക്കാന്‍ ശ്രമിക്കണമെന്നാണ് ക്വുര്‍ആന്‍ നിര്‍ദേശിച്ചിരിക്കുന്നത്* . എത്രയൊക്കെ അടുക്കാന്‍ ശ്രമിച്ചാലും അകന്നകന്നു പോകുന്നവനാണ് ശത്രുവെങ്കിലോ? അത്തരക്കാരെ കരുതിയിരിക്കണമെന്നല്ലാതെ *അത്തരക്കാരെ തോളേറ്റി താലോലിക്കണമെന്നു പറയുന്ന ഏതുപ്രസ്ഥാനമാണ് ലോകത്തുള്ളത്!* അത് സംബന്ധിച്ച് ക്വുര്‍ആന്‍ ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടുണ്ട്; *അത്തരം ശത്രുക്കളെ ആത്മമിത്രങ്ങളോ നേതാക്കളോ ഉപദേശകരോ ആക്കരുതെന്ന്. അവരെ കരുതിയിരിക്കണമെന്ന് അവര്‍ നിങ്ങളുടെ തല മാത്രമല്ല, ചിലപ്പോള്‍ നിങ്ങളുടെ ആദര്‍ശവും അപഹരിച്ചിരിക്കുമെന്ന്.* അത്തരം സന്ദര്‍ഭങ്ങളിലാണ് കാഫിറിനെ (ശത്രുവിനെ, *കേവല അമുസ്‌ലിമിനെയല്ല* ) മിത്രമോ നേതാവോ (വലിയ്യ്) ആക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. 3:28, 4:139,144, 5:51,57, 60:1 എന്നീ വചനങ്ങളിലും മറ്റു വചനങ്ങളിലുമൊക്കെ ക്വുര്‍ആന്‍ പറഞ്ഞത് അതാണ്. 60:1ല്‍ എന്റെ ശത്രുക്കളെ, നിങ്ങളുടെയും ശത്രുക്കളെ/അദുവ്വീ വഅദുവ്വകും എന്നുതന്നെ വ്യക്തമായി പറഞ്ഞിരിക്കുന്നു.