Madh'Ganam (Lyrics)കരഞ്ഞു കൺ നിറയുന്നു ഹബീബെ കഥന ഭാരവുമായ്.....

                            Lyrics


കരഞ്ഞു കൺ നിറയുന്നു ഹബീബെ
കഥന ഭാരവുമായ്
അരികെ വന്നു സലാമുരയാനായ്
അധരം വിങ്ങിടലായ്
അലിഞ്ഞു തീരുകയായി
                                              (കരഞ്ഞു )

ഇവിടെയാണെൻ കരളിൻ നൂർ
ചേർന്നുറങ്ങിയ വെൺ നിലാവ്
ഇരവുമായെൻ തിരു സ്വലാത്ത്
ഒഴുക്കി വന്നിടും പൂവിതാണ്
ഇരുണ്ട ഭൂവിൽ തെളി നിലാവായ്
ഇറയവൻ കനിഞ്ഞുള്ള നൂർ
ഇടറുമെന്റെ മനമിലാകെ
തെളിമയേകിയ പൂനിലാവ്
ഉണ്ട് ഹബീബെ അങ്ങറിയേണം
എൻ മന വേദനകൾ പറയേണം
ഈ തിരു മുറിത്തെന്ന പഥാനം
പാടി വിതുമ്പി മടങ്ങിടും ഞാനേ....
                                                (കരഞ്ഞു )

വിശന്നു നീറും സമയമന്ന്
ഹജറിൻ ഭാരവുമേറ്റിയന്ന്
വിശുദ്ധ ഭൂവിൽ വെയിലിലന്ന്
ഉരുകി ദിനം നേടിത്തന്ന്
ഇടവിടാതെ ഇരുളിലേറെ
മനമിരന്ന് സുജൂദിരുന്ന്
ഒടുവിലങ്ങി ലോകം വെടിഞ്ഞ്
അഹദവൻ സവിധം അണഞ്ഞ്
ഉണ്ട് ഹബീബെ അങ്ങറിയേണം
എൻ മനവേദനകൾ പറയേണം
ഈ തിരു മുറിത്തെന്ന പഥാനം
പാടി വിതുമ്പി മടങ്ങിടും ഞാനേ....
                                                 (കരഞ്ഞു ) *_Get vedio here subscribe and share_*_